വിൻഡോസ് മൊബൈൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിൻഡോസ് മൊബൈൽ
64px

Windows Mobile 6.5.3 screenshot
നിർമ്മാതാവ് : Microsoft
പ്രോഗ്രാമിങ് ചെയ്തത് : C++[1]
തൽസ്ഥിതി: Succeeded by Windows Phone
പ്രാരംഭ പൂർണ്ണരൂപം: April 19, 2000; 14 വർഷം മുമ്പ് (April 19, 2000)
നൂതന പൂർണ്ണരൂപം: 6.5.3 / February 2, 2010; 4 വർഷം മുമ്പ് (February 2, 2010)
വാണിജ്യപരമായി ലക്ഷ്യമിടുന്ന കമ്പോളം: Mobile devices
പുതുക്കുന്ന രീതി: Adaptation kit upgrade
കേർണൽ തരം: Hybrid
യൂസർ ഇന്റർഫേസ് Graphical
സോഫ്റ്റ്‌വെയർ അനുമതി പത്രിക: Proprietary software licensed to OEMs

അമേരിക്കൻ സോഫ്റ്റ്‌വെയർ കമ്പനിയായ മൈക്രോസോഫ്റ്റ് പുറത്തിറക്കിയ പ്രൊപ്പ്രൈറ്ററി സ്മാർട്ട് ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആണ് വിൻഡോസ് മോബൈൽ.

1996 ഇൽ പുറത്തു വന്ന വിൻഡോസ്‌ CE ആണ് പൊതുവേ വിൻഡോസ്‌ മൊബൈലിന്റെ മുൻഗാമിയായി കരുതപ്പെടുന്നത്. വിൻഡോസ്‌ മൊബൈൽ ആദ്യമായി അവതരിപ്പിക്കപ്പെട്ടത് 2000ആം ആണ്ടിൽ ഇറങ്ങിയ പോക്കറ്റ്‌ പി സി 2000 ഇൽ ആയിരുന്നു എങ്കിലും 2003 ഇൽ ആണ് ഔദ്യോഗികമായി ആ പേര് അംഗീകരിക്കപ്പെടുന്നത്. 2007 - 2008 കാലഘട്ടത്തിൽ ബ്ലാക്ക്ബെറിയെ പിന്തള്ളി വിൻഡോസ്‌ മൊബൈൽ അമേരിക്കൻ സ്മാർട്ട്‌ ഫോൺ വിപണിയിൽ ഒന്നാമതെത്തി. തുടർന്നുള്ള വർഷങ്ങളിൽ ഉപയോക്താക്കൾക്കിടയിൽ വിൻഡോസിനുള്ള പ്രചാരം ശക്തമായ തകർച്ച നേരിട്ട്. ഐ ഫോൺ, ആൻഡ്രോയിഡി മുതലായവയിൽ നിന്നുള്ള മത്സരം മൂലമായിരുന്നു ഇത്. 2010 ഫെബ്രുവരിയിൽ, മൈക്രോസോഫ്ട്‌ വിൻഡോസ്‌ മൊബൈൽ എന്ന പേര് പരിഷ്കരിച്ച് "വിൻഡോസ് ഫോൺ" എന്നാക്കുകയുണ്ടായി. വിൻഡോസ്‌ മൊബൈലിന്റെ അവസാന പതിപ്പ് 6.5.5 ആണ്. തുടർന്ന് വന്ന പതിപ്പുകൾ വിൻഡോസ്‌ ഫോൺ എന്ന വ്യാവസായിക നാമത്തിൽ ആണ് വിപണിയിൽ ലഭ്യമാവുന്നത്.

അവലംബം[തിരുത്തുക]

  1. Lextrait, Vincent (February 2010). "The Programming Languages Beacon, v10.0". ശേഖരിച്ചത് February 12, 2010. 
"http://ml.wikipedia.org/w/index.php?title=വിൻഡോസ്_മൊബൈൽ&oldid=1962253" എന്ന താളിൽനിന്നു ശേഖരിച്ചത്