വിവിയൻ ലീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vivien Leigh in Waterloo Bridge trailer a.jpg

സ്വന്തം പേരിനേക്കാൾ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേരിൽ പ്രശസ്തയായ നടിയാണ് വിവിയൻ ലീ.1913-ൽ ജനിച്ച ലീ ബ്രിട്ടനിലും ജർമനിയിലും ,ഫ്രാൻസിലും ഇറ്റലിയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി.ബ്രിട്ടനിലെ റോയൽ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്സിൽ പരിശീലനം നേടിയ ലീ 1934-ൽ 'തിങ്ങ്സ്‌ അർ ലുക്കിംഗ് അപ്' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത് .

1935 ൽ ഇറങ്ങിയ 'ദി മാസ്ക് ഓഫ് വെർച്യു' എന്ന നാടകത്തിലെ അഭിനയത്തിലൂടെ വിവിയൻ ലീ പ്രശസ്തയായി.പിന്നിട് അലക്സാണ്ടർ കോർഡ എന്ന നിർമ്മാതാവുമായി അഞ്ചു വർഷത്തെ കരാറിലേർപ്പെട്ട അവർ ലോറൻസ് ഒലിവിയറുമോത്ത് 'ഫയർ ഓവർ ഇംഗ്ലണ്ട്' തുടങ്ങിയ ചിത്രങ്ങളിലും 'റോമിയോ ആൻഡ്‌ ജൂലിയറ്റ്','ആന്റണി ആൻഡ്‌ ക്ലിയോപാട്ര' തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചു .

1939-ലാണ് വിവിയൻ തന്റെ പ്രസിദ്ധമായ സ്കാർലറ്റ് ഒഹാര എന്ന കഥാപാത്രത്തെ 'ഗോൺ വിത്ത് ദി വിന്ഡിൽ' അവതരിപ്പിച്ചത്.അതിനവർക്ക് മികച്ച നടിക്കുള്ള ഓസ്കാർ ലഭിക്കുകയും ചെയ്തു.1940-കളിൽ ലേഡി ഹാമിൽട്ടൻ ,അന്നാകരനീന തുടങ്ങിയ പ്രശസ്ത ചിത്രങ്ങളിൽ അഭിനയിച്ചു .1951-ൽ ഇറങ്ങിയ 'എ സ്ട്രീറ്റ്കാർ നൈംഡ് ഡിയർ'(A Streetcar Named Desire (1951 film)) എന്ന ചിത്രത്തിലെ 'ബ്ളാൻചേ ദു ബോയിസ്' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് രണ്ടാമത്തെ ഓസ്കാറും ലീയെ തേടിയെത്തി.

'എ സ്ട്രീറ്റ്കാർ നൈംഡ് ഡിയർ'-നു ശേഷം മൂന്നു ചിത്ത്രങ്ങളിൽ മാത്രമേ വിവിയൻ അഭിനയിച്ചിട്ടുള്ളൂ.കടുത്ത ക്ഷയ രോഗത്തിനടിമയായ അവർ 1967 ജൂലൈയിൽ അന്തരിച്ചു ,

"http://ml.wikipedia.org/w/index.php?title=വിവിയൻ_ലീ&oldid=2030741" എന്ന താളിൽനിന്നു ശേഖരിച്ചത്