വിലാപകാവ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദുഃഖപൂർണമായ മനോവികാരങ്ങൾക്ക് പ്രാധാന്യം നല്കുന്ന കാവ്യം. വികാരപ്രധാനവും ചിന്താപ്രധാനവുമാണിവ. ഖണ്ഡകാവ്യശാഖയിൽ ഉൾപ്പെടുന്ന കാവ്യപ്രസ്ഥാനമാണിത്. Elegy എന്നാണ് ഇംഗ്ലീഷിൽ ഇതിനു പേര്. ഗ്രീക്കുപദമായ elegeiaയിൽ നിന്നാണ് ഇതിന്റെ നിഷ്പത്തി.

ഉള്ളടക്കം

[തിരുത്തുക] പ്രത്യേകതകൾ

ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ട് മൌലികമായുള്ളതും പരിണാമവിധേയവുമായവയെ ദാർശനികപശ്ചാത്തലത്തിൽ പരിശോധിക്കുകയാണ് വിലാപകാവ്യത്തിന്റെ പൊതുസ്വഭാവം. വ്യക്തിപരമായ നഷ്ടങ്ങളുടെ വിലാപമെന്ന് പാശ്ചാത്യർ ഇതിനെ വിവരിക്കുന്നു. കവിയുടെ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ട് രചിക്കുന്ന ഇത് ആത്മനിഷ്ഠവിഭാഗത്തിലാണ് ഉൾപ്പെടുന്നത്. കാല്പനികതയുമായിട്ടാണ് ഇതിനു ബന്ധം.
ഗ്രീക്കുകാർ വിശാലമായ അർത്ഥത്തിലാണ് എലിജിയെന്ന പേര് ഉപയോഗിച്ചിരുന്നത്. പ്രത്യേകഛന്ദസ്സിൽ എഴുതിയിരുന്നവയായിരുന്നു അത്. എന്നാൽ പിന്നീട് ഉള്ളടക്കത്തെ അടിസ്ഥാനമാക്കി വിലാപകാവ്യമെന്ന പേര് ഉപയോഗിക്കപ്പെട്ടു. മരണം മാത്രമല്ല, ജീവിതത്തിലുണ്ടാകുന്ന നഷ്ടം, തകർച്ച എന്നിവയും വിഷയമാകാം.

[തിരുത്തുക] ഉപജ്ഞാതാവ്

ബി.സി. മൂന്നാം ശതകത്തിലെ ഗ്രീക്കുകവിയായ തിയോക്രിറ്റസ്. തൈഴ്സിസ്, ഹാർവെസ്റ്റ് ഹോം എന്നിവ പ്രധാന വിലാപകാവ്യങ്ങൾ. ആട്ടിടയന്മാരുടെ ജീവിതം പശ്ചാത്തലമാക്കിയാണ് ഈ കവിതകൾ എഴുതപ്പെട്ടത്. ഡാഫ് നെയ്ഡ-Daphnaida (1591) യാണ് ഇംഗ്ലീഷിലെ ആദ്യത്തെ വിലാപകാവ്യം. സ്പെൻസറാണ് (Edmund Spenser)രചയിതാവ്.

[തിരുത്തുക] മലയാളത്തിൽ

മലയാളത്തിലെ ആദ്യത്തെ വിലാപകാവ്യം സി.എസ്. സുബ്രഹ്മണ്യൻ പോറ്റി എഴുതിയ ഒരു വിലാപം (1903) ആണ്. മകളുടെ മരണത്തിൽ വേദനിക്കുന്ന ഒരച്ഛന്റെ വിലാപമാണിത്. മലയാളത്തിലെ വിലാപകാവ്യപ്രസ്ഥാനത്തിന് അടിത്തറ പാകിയത് വി.സി. ബാലകൃഷ്ണപ്പണിക്കരുടെ ഒരു വിലാപം (1908) ആണ്. 27 പദ്യങ്ങൾ മാത്രമുള്ള ഇത് കാമുകിയുടെ അകാലനിര്യാണത്തിൽ തകർ‌ന്നുപോയ കവിയുടെ ജീവിതദുരന്തത്തെ ആവിഷ്കരിക്കുന്നു.

[തിരുത്തുക] മറ്റു പ്രമുഖർ

പ്രിയവിലാപം – എം. രാജരാജവർമ്മ
കണ്ണുനീർത്തുള്ളി – നാലപ്പാട്ട് നാരായണമേനോൻ
പ്രരോദനം – കുമാരനാശാൻ
ലോകാന്തരങ്ങളിൽ - ബാലാമണിയമ്മ
തീവ്രരോദനം – മൂലൂർ പത്മനാഭപ്പണിക്കർ
ബാപ്പുജി – വള്ളത്തോൾ നാരായണമേനോൻ
മഹച്ചരമം – വടക്കുംകൂർ രാജരാജവർമ്മ
രമണൻ - ചങ്ങമ്പുഴ കൃഷ്ണപിള്ള (ഗ്രാമീണ നാടകീയ വിലാപകാവ്യം – Pastoral Elegy എന്ന വിഭാഗത്തില്പെടുന്നു.

"http://ml.wikipedia.org/w/index.php?title=വിലാപകാവ്യം&oldid=1286499" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ