വിരച്ചേയ് ദേശീയോദ്യാനം

Coordinates: 14°19′33″N 106°59′53″E / 14.32569763°N 106.9981862°E / 14.32569763; 106.9981862
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിരച്ചേയ് ദേശീയോദ്യാനം
വിയൽ തോം പുൽമേടുകൾ
Map showing the location of വിരച്ചേയ് ദേശീയോദ്യാനം
Map showing the location of വിരച്ചേയ് ദേശീയോദ്യാനം
Locationകമ്പോഡിയ
Coordinates14°19′33″N 106°59′53″E / 14.32569763°N 106.9981862°E / 14.32569763; 106.9981862
Area3,325 km2 (1,284 sq mi)[1]
Established1993[1]
Website[1]

വിരച്ചേയ് ദേശീയോദ്യാനം (Khmer: ឧទ្យានជាតិវីរជ័យ) വടക്കുകിഴക്കൻ കംബോഡിയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. മുൻഗണനാക്രമത്തിൽ സസ്യജന്തുജാലങ്ങളെ ഭാഗികമായി സംരക്ഷിക്കുന്നുണ്ടെങ്കിലും ഈ ദേശീയോദ്യാനം അനിയന്ത്രിതമായ നിയമവിരുദ്ധ മരംവെട്ടിനാൽ കടുത്ത ഭീഷണിയിലായിരിക്കുന്നു.

ആകെയുള്ള രണ്ട് കമ്പോഡിയൻ ആസിയാൻ ഹെറിറ്റേജ് പാർക്കുകളിലൊന്നായ[2] ഇത്, തെക്കുകിഴക്കൻ ഏഷ്യയിൽ സംരക്ഷണത്തിന് ഏറ്റവും കൂടൂതൽ മുൻഗണന നൽകുന്ന പ്രദേശമാണ്. വടക്കുകിഴക്ക് കമ്പോഡിയയിലെ രത്തൻകിരി, സ്റ്റംഗ് ട്രംഗ് പ്രവിശ്യകളിലേയ്ക്കു കവിഞ്ഞുകിടക്കുന്ന ഈ ദേശീയോദ്യാനത്തിന് ഏകദേശം 3,325 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്.

1993 നവംബർ 1 ന്, സംരക്ഷിത മേഖലകളുടെ സൃഷ്ടിയും പദവിയും സംബന്ധിച്ചുള്ള രാജകീയ ഉത്തരവുപ്രകാരമാണ് ഇതു സ്ഥാപിക്കപ്പെട്ടത്. കമ്പോഡിയയുടെ പരിസ്ഥിതി മന്ത്രാലയമാണ് ദേശീയോദ്യാനത്തിൻറെ ഭരണം നിർവ്വഹിക്കുന്നത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Virachey National Park". WCMC. Retrieved 2009-08-29.
  2. "List of ASEAN Heritage Parks". ASEAN Centre for Biodiversity. Archived from the original on 2015-04-02. Retrieved 2009-08-29.