വിക്കിപീഡിയ സംവാദം:വാമൊഴി അവലംബം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ഉദ്യമത്തെ ആദ്യം തന്നെ അഭിനന്ദിക്കുന്നു.. പ്രത്യേകിച്ചും ഷിജുവിനേയും വിജയേട്ടനേയും. ഇത് നയമാക്കി മാറ്റാൻ എളുപ്പമാണ് കാരണം കൂടുതൽ പേർ അനുകൂലിച്ചാൽ നയമാക്കാം. പക്ഷേ ഇതിൽ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രശ്നം ഇത് മലയാളത്തിൽ മാത്രമല്ലേ ലഭിക്കൂ എന്നുള്ളതാണ്. അതും ശബ്ദം. അത് വീഡിയോ ആക്കി കിട്ടിയിരുന്നെങ്കിൽ അത് ആംഗലേയം ഉൾപ്പെടെ സബ് ടൈറ്റിൽ ഉണ്ടാക്കി എല്ലാ വിക്കികൾക്കും ഉപയോഗിക്കാൻ പരുവത്തിൽ ആക്കാമായിരുന്നു. മലയാളഭാഷയെ സംബധിച്ചിടത്തോളം ഇത് വലിയ അനുഗ്രഹമാണെന്നു പറയാതിരിക്കാൻ ആവില്ല. എങ്കിലും മറ്റ് ഭാഷാ വിക്കിപീഡിയകളിലും ഉപയുക്തമാക്കാൻ പറ്റുന്നവിധത്തിൽ ഒരെണ്ണം കൂടി ചെയ്യേണ്ടിയിരിക്കുന്നു. --സുഗീഷ് 20:52, 9 ജൂലൈ 2011 (UTC)[മറുപടി]

ഇതിന്റെ സംവാദത്തിൽ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം. ഒരു വോട്ടെടുപ്പ് നടത്തി ഭൂരിപക്ഷം നോക്കി ബലമായി നയമാക്കി മാറ്റാനല്ല ഇത് ഇവിടെ ഇടുന്നത്. മറിച്ച് വിക്കിപീഡിയയുടെ നിലവിലുള്ള എല്ലാ നയങ്ങളും പാലിച്ച്, അവലംബം സംബന്ധിച്ചുള്ള നയം അതിന്റെ അടുത്ത പടിയിലേക്ക് കടക്കുന്നതിന്റെ ഭാഗമായി കരുതി, ഈ പദ്ധതി വിക്കിപീഡിയക്ക് യോജിച്ച വിധം രൂപപ്പെടുത്തി എടുക്കാനാണു് ശ്രദ്ധിക്കേണ്ടത്. നിലവിൽ ഈ പദ്ധതിക്ക് ഗുണവും ദോഷവും ഉണ്ട്. ദോഷങ്ങളെ (ദോഷങ്ങൾ പൊതുവെ നിലവിലുള്ള അവലംബങ്ങൾക്ക് ഉള്ളത് തന്നെയാണു്) പരമാവധി ഒഴിവാക്കാൻ എന്തൊക്കെ ചെയ്യാം എന്ന് കണ്ടെത്തണം. ഇക്കാര്യം ചർച്ച ചെയ്ത് സമവായത്തിലെത്താൻ വിക്കിസമൂഹത്തിനാകും.
ട്രാൻസ്ക്രിപ്റ്റ് മലയാളത്തിനു പുറമേ ഇംഗ്ലീഷിൽ കൂടെ കൊടുത്താൽ ആ പ്രശ്നം പരിഹരിക്കാം.
ഓഡിയോ ഫോർമാറ്റും വീഡിയോ ഫൊർമാറ്റും ഈ പദ്ധതിക്കായി പരീക്ഷിക്കാവുന്നതാണു്. വീഡിയോ ആക്കിയാലും മലയാളത്തിലും ഇംഗ്ലീഷിലും സബ്‌ടൈറ്റിൽ/ട്രാൻസ്ക്രിപ്റ്റ് ആവശ്യമാണു്.
ഇംഗ്ലീഷിൽ കൂടി സബ്‌ടൈറ്റിൽ/ട്രാൻസ്ക്രിപ്റ്റ് ചെയ്താൽ ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാം. --ഷിജു അലക്സ് 02:29, 10 ജൂലൈ 2011 (UTC)[മറുപടി]

എന്തു കൊണ്ട് പ്രസക്തമാവുന്നു?[തിരുത്തുക]

വളരെ നല്ല ഒരു ഉദ്യമം. എന്തു കൊണ്ടും പ്രോൽസാഹിപ്പിക്കപ്പെടേണ്ടതാണ്. പഴയ തലമുറകളിൽ നിന്ന് എത്രയും വേഗം ഇത്തരം വാമൊഴി വിവരങ്ങൾ ശേഖരിച്ചു വെക്കേണ്ടത് വരും തലമുറക്കു് നൽകുന്നത് ഏറ്റവും വലിയ നിധിശേഖരം കൈമാറലാണ്. ഇത്തരം നാടൻ വിവരങ്ങൾ മലയാളത്തിൽ പരിമിതമാവാൻ നിരവധി കാരണങ്ങളുണ്ട്.
1.സ്വയം താല്പര്യപ്രകാരം വിരങ്ങൾ സംരക്ഷിക്കപ്പെടണം എന്ന അവബോധമില്ലാത്തവരുടെ അടുക്കലാണ് ഈ നിധിശേഖരമുള്ളത്. ഇനി ആരോടെങ്കിലും പറയണമുണ്ടെങ്കിൽ തന്നെ അതിനുള്ള മാധ്യമങ്ങളുമില്ല.
2. വളരെ അപൂർവ്വ മായിട്ടേ ഇത്തരം വിഷയങ്ങളിൽ മലയാളത്തിൽ ഗവേഷണങ്ങൾ നടന്നിട്ടുള്ളൂ. അതു കൊണ്ട് തന്നെ വലിയ പ്രധാന്യത്തോടെ പുസ്തകരൂപത്തിൽ അധികം വന്നിട്ടുമില്ല.
3. വന്നിട്ടുള്ള അപൂർവ്വം പുസ്തകങ്ങൾ തന്നെ പ്രസാധകർക്ക് വായനക്കാരെ കിട്ടാത്തതും കൊണ്ടും മറ്റും പുതിയ പതിപ്പിറക്കാതെയും ശുഷ്കമായും കിടക്കുന്നു.
4. ഇത്തരം വിവങ്ങൾ പലരും വ്യക്തിപരമായി തിസീസുകൾക്കും മറ്റും ശേഖരിക്കുന്നുണ്ടെങ്കിലും അതൊരു പൊതു സഞ്ചയത്തിലെത്തുന്നില്ല.
5. അതിന് പ്രോത്സഹനം പകരുന്ന ഇൻസ്റ്റിറട്ടൂട്ടുകളുടെയെ സംരഭങ്ങളുടെയും അഭാവങ്ങൾ.
6. കൊച്ചു കുട്ടികൾക്കും ഇന്ന് മുത്തശ്ശിക്കഥകൾക്കൊന്നും താല്പര്യമില്ല, അല്ലെങ്കിൽ അത് പറയാനുള്ള അവസരങ്ങൾ മുത്തശ്ശിമാർക്കോ അതിനുള്ള സാഹചര്യങ്ങൾ വീടുകളിലോ ഇല്ല. ഈ ജനറേഷൻ വിടവ് പൊതുവായി ബാധിച്ചതു കൊണ്ട് പുതിയ തലമുറക്ക് പൊതുവെ ഇത്തരം പഴമയിലൊന്നും വലിയ കാര്യമില്ല.
വിക്കികോട്ടിലും ഉൾപ്പെടുത്തപ്പെടേണ്ട പലതും ഈ രൂപത്തിൽ കൂടി ശേഖരിച്ചു വെക്കുന്നത് അതിന്റെ ശൈലി പകർന്നു കിട്ടുവാനും പുതിയ ഒട്ടേറെ നാടൻ പാട്ടുകളും നാടൻ പ്രയോഗങ്ങളും ശേഖരിക്കുവാനും സഹായകമാവും. വേണമെങ്കിൽ ഇത്തരം വാമൊഴി വിവരങ്ങൾക്കായി പ്രത്യേകം വിഭാഗം തന്നെ ആരംഭിക്കാവുന്നതാണ്.ഇതിനെല്ലാം മലയാളം വിക്കി പരിഹാരമാവുമെന്ന് തോന്നുന്നതിൽ അഭിമാനിക്കാവുന്നതാണ്,--സുഹൈറലി 04:24, 10 ജൂലൈ 2011 (UTC)[മറുപടി]

വർഗ്ഗം ചേർത്തു[തിരുത്തുക]

വാമൊഴിപ്രമാണങ്ങൾ എന്ന ഒരു വർഗം ചേർത്തിട്ടുണ്ട്. ഇത്തരം വാമൊഴി പ്രമാണങ്ങളുള്ള ലേഖനങ്ങളതിൽ ചേർക്കുക.--സുഹൈറലി 04:43, 10 ജൂലൈ 2011 (UTC)[മറുപടി]

ആവശ്യകത[തിരുത്തുക]

ഈ പദ്ധതിയിൽ ഇപ്പോൾ പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ല എന്നു തോന്നുന്നു. നമുക്ക്; പാതി വഴി ഉപേക്ഷിക്കാതെ ഈ പദ്ധതി വീണ്ടും പൊടി തട്ടിയെടുക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്. ചരിത്രം എങ്ങും രേഖപ്പെടുത്താതെ പോകരുത്.--സുഗീഷ് (സംവാദം) 18:10, 4 ഒക്ടോബർ 2012 (UTC)[മറുപടി]

വീണ്ടും[തിരുത്തുക]

ഈ പദ്ധതിയിന്മേൽ ചർച്ച തുടങ്ങിയിട്ട്/നിർത്തിയിട്ടും 2 വർഷം കഴിഞ്ഞിരിക്കുന്നു. അംഗസംഖ്യ കൂടുതലായതിനാൽ ഇത് ഒരു പദ്ധതിയായി ഇനി തുടങ്ങാമല്ലോ!!!? --സുഗീഷ് (സംവാദം) 20:34, 10 ഓഗസ്റ്റ് 2014 (UTC)[മറുപടി]