വിക്കിപീഡിയ:പകര്‍പ്പവകാശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(വിക്കിപീഡിയ:Copyrights എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിക്കിപ്പീഡിയ അനുവര്‍ത്തിക്കുന്ന പകര്‍പ്പവകാശാനുമതി, സ്വതന്ത്രമൃദുവര്‍ത്തകങ്ങള്‍ (Free Softwares) നല്‍കുന്ന സ്വാതന്ത്ര്യം അതേയര്‍ത്ഥത്തില്‍, അതിന്റെ ഉള്ളടക്കത്തിലേക്കു പ്രവേശനസ്വാതന്ത്യം നല്‍കുന്നവയാണ്. പകര്‍പ്പവകാശത്യജനം (Copyleft) എന്നാണ് ഈ തത്വം അറിയപ്പെടുന്നത്. അതായത്, വിക്കിപ്പിഡിയയിലെ ഉള്ളടക്കങ്ങള്‍ പകര്‍ത്താനും, പരിഷ്കരിക്കാനും, പുനര്‍വിതരണം ചെയ്യാനും - അപ്രകാരം പരിഷ്കരിച്ച പതിപ്പില്‍ സമാനസ്വാതന്ത്ര്യം മറ്റാളുകള്‍ക്ക് നല്‍കുകയും, അതിനുപയോഗിച്ച വിക്കിപീഡിയ ലേഖനത്തിന്റെ രചയിതാക്കള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്യുമെങ്കില്‍ (ഈ ആവശ്യം നിറവേറ്റാന്‍, വിക്കി ലേഖനത്തിലേക്ക് ഒരു നേര്‍കണ്ണി നല്‍കിയാല്‍ മതിയാകും) - അനുവാദം നല്‍കുന്നു. അപ്രകാരം, വിക്കിപീഡിയ ലേഖനങ്ങള്‍ എന്നെന്നും സ്വതന്ത്രങ്ങളായിരിക്കുകയും, ആ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്ന വിധം ചില നിയന്ത്രണങ്ങളോടെ, ആര്‍ക്കും ഉപയോഗിക്കാവുന്നതുമായിരിക്കും.

മുകളിലുദ്ധരിച്ച ഉദ്ദേശ്യങ്ങള്‍ നിറവേറ്റാനായി, ഗ്നൂ സ്വതന്ത്രരേഖാനുമതിയിലെ (GNU Free Documentation License - GDFL ) ലിഖിതനിബന്ധനങ്ങള്‍ ‍അനുസരിച്ച് വിക്കിപ്പീഡിയ പൊതുജനങ്ങള്‍ക്ക് പകര്‍പ്പവകാശാനുമതി നല്‍കിയിരിക്കുന്നു. ഈ അനുമതിയുടെ പൂര്‍ണരൂപം ഇവിടെ ലഭ്യമാണ്.


സ്വതന്ത്രമൃദുവര്‍ത്തകപ്രസ്ഥാനം (Free Software Foundation]) പ്രസിദ്ധീകരിച്ച ഗ്നൂ സ്വതന്ത്രരേഖാനുമതിയുടെ 1.2-ആം പതിപ്പോ അല്ലെങ്കില്‍ പിന്നീടു വന്ന ഏതെങ്കിലും പതിപ്പുകളോ, യാതൊരുവിധ മാറ്റങ്ങളോ, മുന്‍പുറഞ്ചട്ട നിബന്ധനകളോ പിന്‍പുറഞ്ചട്ട നിബന്ധനകളോ ഇല്ലാതെ, പകര്‍ത്താനും, വിതരണം ചെയ്യാനും, പരിഷ്കരിക്കാനും അനുവാദം നല്‍കുന്നു.


ഈ അനുമതിയുടെ ഒരു പകര്‍പ്പ് "GNU Free Documentation License" എന്ന വിഭാഗത്തില്‍ നല്‍കിയിട്ടുണ്ട്.
വിക്കിപ്പീഡിയയിലെ ഉള്ളടക്കങ്ങള്‍ നിരാകരണങ്ങളിലെ നിബന്ധനകള്‍ക്കു വിധേയമാണ്

ഗ്നൂ അനുമതിയുടെ ഇംഗ്ലീഷ് പതിപ്പു മാത്രമാണ് നിയമബദ്ധമായ രേഖ; താഴെക്കാണുന്നത്, ദാതാക്കളു‍ടേയും ഉപയോക്താക്കളുടെയും അവകാശങ്ങളും ചുമതലകളും, ഗ്നൂ അനുമതിയെപ്പറ്റി നമ്മളുടെ വ്യാഖ്യാനങ്ങളാണ്;


പ്രധാനപ്പെട്ടത്: താങ്കള്‍ വിക്കിപ്പീഡിയയിലെ ഉള്ളടക്കങ്ങള്‍ ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ ആദ്യം ഉപയോക്താക്കളുടെ അവകാശങ്ങളും ചുമതലകളും എന്ന ഭാഗം വായിച്ചിരിക്കണം. അതിനുശേഷം താങ്കള്‍, ഗ്നൂ സ്വതന്ത്രരേഖാനുമതി എന്ന ഭാഗവും വായിച്ചിരിക്കണം.

ഉള്ളടക്കം

[തിരുത്തുക] ഉപയോക്താക്കളുടെ അവകാശങ്ങളും ചുമതലകളും

വിക്കിപ്പീഡിയയിലെ വസ്തുക്കള്‍ താങ്കള്‍ സ്വന്തം പുസ്തകത്തിലോ, ലേഖനങ്ങളിലോ, വെബ് സൈറ്റിലോ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍, താങ്കള്‍ക്ക് അപ്രകാരം ചെയ്യാം; എന്നാല്‍ ഗ്നൂ അനുമതി അനുസരിച്ചിരിക്കണം. താങ്കള്‍ വിക്കിപ്പീഡിയയിലെ വസ്തുക്കളുടെ തനിപ്പകര്‍പ്പാണ് എടുക്കുന്നതെങ്കില്‍, തനിപ്പകര്‍പ്പ് സംബന്ധിക്കുന്ന ഗ്നൂ അനുമതി, തനിപ്പകര്‍പ്പ് എന്ന വിശദീകരണത്തിലുള്ളതു പോലെ അനുസരിച്ചിരിക്കണം.

താങ്കള്‍, ഉള്ളടക്കം മാറ്റിക്കോണ്ടോ അധികം ചേര്‍ത്തുകൊണ്ടോ പുതിയൊരു പതിപ്പു സൃഷ്ടിക്കുന്നെങ്കില്‍, താഴെപ്പറയുന്നവ പാലിച്ചിരിക്കണം:

  • താങ്കളുടെ കൃതിയ്ക്ക്, ഗ്നൂ അനുമതിപ്രകാരമുള്ള സ്വതന്ത്രാനുമതിയുണ്ടായിരിക്കണം,
  • മൂലകൃതിയുടെ ലേഖകനോട്/ലേഖികയോട് ഉള്ള കടപ്പാട് (വകുപ്പ് 4-ബി) അംഗീകരിക്കണം,
  • താങ്കള്‍ താങ്കളുടെ കൃതിയുടെ സുതാര്യപ്പകര്‍പ്പ്ലേക്ക് പ്രവേശനാനുമതി നല്‍കണം. (സുതാര്യപ്പകര്‍പ്പ് എന്നാല്‍, വിക്കി അക്ഷരലിഖിതങ്ങള്‍, html വെബ്പ്പേജുകള്‍, xml ഫീഡ് തുടങ്ങിയവയില്‍ ഏതെങ്കിലും ഒരു രൂപത്തിലൂള്ള വിക്കികൃതിയാണ്)

താങ്കളുടെ വെബ് സൈറ്റില്‍ സുദൃശ്യമായി വിക്കിപ്പിഡിയ കൃതിയിലേക്കെ ഒരു നേര്‍പിന്‍കണ്ണി നല്‍കിക്കൊണ്ട്, അവസാനത്തെ രണ്ട് ബാധ്യതകള്‍ ഭാഗികമായി പാലിക്കാന്‍ കഴിയും. താങ്കള്‍ പുതിയ ലേഖനത്തിന്റെ സുതാര്യപ്പകര്‍പ്പിലേക്ക് പ്രവേശനാനുമതി നല്‍കുകയും വേണം. എന്നാല്‍, വിക്കിമീഡിയ പ്രസ്ഥാനം, അതിലെ കൃതികളുടെ സുതാര്യപ്പകര്‍പ്പോ ലേഖകരുടെ വിവരങ്ങളോ സ്ഥിരമായി നിലനിര്‍ത്തുമെന്ന് വാഗ്ദാനം ചെയ്യുന്നില്ല. അതുകൊണ്ട്, താങ്കളുടെ കൃതിയില്‍, കൃതിയുടെ ഒരു സുതാര്യപ്പകര്‍പ്പും, ലേഖകവിവരങ്ങളും നല്‍കുവാന്‍ താങ്കളെ പ്രോത്സാഹിപ്പിക്കുന്നു.

[തിരുത്തുക] പ്രസ്താവനയ്ക് ഉദാഹരണം

ഉദാഹരണത്തിന്, വിക്കിപ്പീഡിയയിലെ ഇമ്മാനുവേല്‍ കാന്റ് എന്ന കൃതി ഉപയോഗിക്കുന്ന ഒരു കൃതിയില്‍ മേല്‍പ്രകാരം പ്രസ്ഥാവന ചെയ്യുന്നത് ഇപ്രകാരമാവാം:

ഈ കൃതി, <a href="http://www.gnu.org/copyleft/fdl.html">ഗ്നൂ സ്വതന്ത്രരേഖാനുമതി</a>പ്രകാരം അനുമതി നല്‍കിയിട്ടുള്ളതാകുന്നു. ഇതില്‍ <a href="http://http://ml.wikipedia.org/wiki/ഇമ്മാനുവേല്‍_കാന്റ്"> ഇമ്മാനുവേല്‍ കാന്റ് എന്ന വിക്കിപ്പീഡിയാകൃതി</a> യില്‍ നിന്നുള്ള വിവരങ്ങള്‍ ചേര്‍ത്തിരിക്കുന്നു.

(തീര്‍ച്ചയായും, ഇമ്മാനുവേല്‍ കാന്റ് എന്ന എഴുത്തും, വിക്കിപ്പീഡിയ URL കണ്ണിയും യഥായോഗ്യം മാറ്റിയിരിക്കണം)


അതിനുപകരമായി, താങ്കളുടെ ഇമ്മാനുവല്‍ കാന്റ് എന്ന പകര്‍പ്പില്‍, ഗ്നൂ അനുമതിപ്പകര്‍പ്പും (ലേഖനത്തില്‍ വിശദീകരിച്ചതുപോലെ), ലേഖനത്തിന്റെ തലക്കെട്ടുതാളില്‍ കുറഞ്ഞത് അഞ്ചു പ്രമുഖ രചയിതാക്കളുടെ ( അഞ്ചില്‍ കുറവാണെങ്കില്‍, എല്ലാവരുടെയും) പട്ടികയും ഉള്‍പ്പെടുത്തി വിതരണം ചെയ്യാവുന്നതുമാണ്.

[തിരുത്തുക] ന്യായോപയോഗപ്രകാരമുള്ള വസ്തുക്കളും സവിശേഷനിബന്ധനകളും

വിക്കിപ്പീഡിയയിലെ മൗലികമായ അക്ഷരലിഖിതങ്ങളെല്ലാം ഗ്നൂ സ്വതന്ത്രരേഖാനുമതിയനുസരിച്ച് വിതരണം ചെയ്തവയാണ്. ചില അവസരങ്ങളില്‍, വിക്കിപ്പീഡിയയില്‍ ചിത്രങ്ങളും, ശബ്ദങ്ങളും അല്ലെങ്കില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ ന്യായോപയോഗം എന്ന പകര്‍പ്പവകാശ നിയമപ്രമേയം അനുസരിച്ച് ഉദ്ധരിച്ചിട്ടുള്ള ലിഖിതങ്ങളും ഉള്‍പ്പെടും. ഇവ, പ്രായോഗികമായിടത്തോളം ഏറ്റവും സ്വതന്ത്രമായ അനുമതിപ്രകാരം (ഗ്നൂ സ്വതന്ത്രാനുമതിയുള്ളതോ പൊതുസഞ്ചയത്തിലുള്ളതോ പോലെ) നേടണമെന്നതാണ് താത്പര്യം. അപ്രകാരമുള്ള ചിത്രങ്ങള്‍/ശബ്ദങ്ങള്‍ ലഭ്യമാകാത്ത സാഹചര്യങ്ങളില്‍, ന്യായോപയോഗപ്രകാരമുള്ള ചിത്രങ്ങള്‍ സ്വീകാര്യമാണ് (സ്വതന്ത്ര ചിത്രങ്ങള്‍ ലഭിക്കുന്നതുവരെ).


അത്തരം കാര്യങ്ങളില്‍, ഉപയോഗിച്ച വസ്തു പുറത്തുനിന്നുള്ള സ്രോതസ്സില്‍ നിന്നാണെന്നുള്ള കാര്യം ( ചിത്രത്തിന്റെ വിവരണത്താളിലോ അല്ലെങ്കില്‍ ചരിത്രത്താളിലോ യോജിക്കുമ്പോലെ) രേഖപ്പെടുത്തണം. ന്യായോപയോഗം എന്നത് നിങ്ങളുദ്ദേശിക്കുന്ന ഉപയോഗത്തിനു മാത്രം പരിമിതമാണ്. അത്തരം ന്യയോപയോഗത്തിന്റെ യുക്തി, ലേഖനത്തില്‍ ഗുപ്തമായോ അല്ലെങ്കില്‍, ചിത്രവിവരണത്താളിലോ‍ രേഖപ്പെടുത്തുന്നതാണ് ഉത്തമം. വിക്കിപ്പീഡിയയിലെ ന്യയോപയോഗം, മറ്റൊരിടത്ത് അതിലെ ഉള്ളടക്കം ഉപയോഗിക്കുമ്പോള്‍ താങ്കള്‍ ഉദ്ദേശിക്കുന്ന വിധം പരിഗണിക്കപ്പേട്ടേക്കില്ല എന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്.

ഉദാഹരണത്തിന്, ന്യയോപയോഗപ്രകാരം ഒരു ചിത്രം ഉള്‍പ്പെടുത്തിയാല്‍, താങ്കളുടെ ലേഖനവും അപ്രകാരം ന്യായോപയോഗത്തിന് യോഗ്യമാണെന്ന് ഉറപ്പുവരുത്തണം. (ഉദാഹരണത്തിന്, ഒരു വിക്കിപ്പീഡിയാ ലേഖനം വാണിജ്യോപയോഗിക്കുമ്പോള്‍, ഗ്നൂ അനുമതിപ്രകാരം വാണിജ്യോപയോഗത്തിന് അനുവദിക്കപ്പെടാവുന്നതാണെങ്കില്‍ പോലും, ന്യായോപയോഗപ്രകാരം അനുവദിക്കില്ല)

വിക്കിപ്പീഡിയയില്‍, ഗ്നൂ സ്വതന്ത്രാനുമതിയുമായി യോജിക്കുന്ന അനുമതികളുള്ള ലിഖിതങ്ങളും ഉപയോഗിക്കുന്നുണ്ട്. അതിന് വിക്കിപ്പിഡിയയിലെ മൂലകൃതിയില്‍, (മാറ്റരുതാത്തഭാഗങ്ങള്‍, മുന്‍പുറംചട്ടലിഖിതങ്ങള്‍, പിന്‍പുറംചട്ടലിഖിതങ്ങള്‍ മുതലായ) അധിക നിബന്ധനകള്‍ ആവശ്യമില്ല. എന്നാല്‍, നിങ്ങള്‍ അത്തരം വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍, അത്തരം മാറ്റരുതാത്തഭാഗങ്ങള്‍ അതേപടി ഉള്‍പ്പെടുത്തണം.

[തിരുത്തുക] ചിത്രങ്ങള്‍

ചിത്രങ്ങള്‍ക്കും, ഫോട്ടോഗ്രാഫുകള്‍ക്കും, അക്ഷരലിഖിതങ്ങള്‍ പോലെ തന്നെ, പകര്‍പ്പവകാശമുണ്ട്. സുവ്യക്തമായി പൊതുസഞ്ചയത്തില്‍ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍, അവ ആരുടെയെങ്കിലും സ്വന്തമാണ്. തന്തുജാലത്തില്‍ (Internet) നിന്നെടുക്കുന്ന ചിത്രങ്ങള്‍, (വിക്കിപ്പിഡിയ ലേഖനത്തില്‍ ഉള്‍‍ക്കൊള്ളിക്കാന്‍), അതിന്റെ പകര്‍പ്പവകാശക്കാരനില്‍ നിന്നോ, അയാളുടെ പകര്‍പ്പവകാശം വിനിയോഗിക്കാന്‍ അധികാരമുള്ള മറ്റൊരാളില്‍ നിന്നോ അനുമതി വാങ്ങണം. ചില സ്ന്ദര്‍ഭങ്ങളില്‍, ന്യായോപയോഗം നിര്‍ദ്ദേശങ്ങളനുസരിച്ച് ചിത്രങ്ങള്‍ ഉപയോഗിക്കാനാവും.

[തിരുത്തുക] ടാഗിടല്‍

ചിത്രത്തിന്റെ വിവരണത്താളുകള്‍, പ്രത്യേകം ടാഗ് ഉപയോഗിച്ച്, Wikipedia:Image copyright tags-ല്‍ വിവരിക്കുന്നതുപോലെ, ടാഗുചെയ്ത്, അതിന്റെ നിയമസ്ഥിതി സൂചിപ്പിക്കാന്‍ കഴിയും. (എന്നാല്‍), പല പകര്‍പ്പവകാശ പ്രസ്താവനകളോടെ പലതവണ ഉപയോഗിച്ചിട്ടുള്ള, ഒരേ ചിത്രങ്ങളുടെ കാര്യത്തില്‍ എന്തു സംഭവിക്കുമെന്നത് ഇപ്പോള്‍ അവ്യക്തമാണ്.

[തിരുത്തുക] അമേരിക്കന്‍ സര്‍ക്കാര്‍ ചിത്രങ്ങള്‍

അമേരിക്കന്‍ ഐക്യനാടുകളിലെ കേന്ദ്ര സര്‍ക്കാരിന്റെ സൈനിക, സിവിള്‍ ഉയോഗസ്ഥര്‍, അവരുടെ ജോലിയുട ഭാഗമായി രചിക്കുന്ന കൃതികള്‍, നിയമമനുസരിച്ച്, പൊതുസഞ്ചയത്തിലുള്ളവയാണ്. എന്നാല്‍ പൊതുധാരണക്കു വിരുദ്ധമായി, യു.എസ്. കേന്ദ്രസര്‍ക്കാര്‍, മറ്റുള്ളവര്‍ പ്രദാനം ചെയ്യുന്ന (ചില) പകര്‍പ്പവകാശങ്ങളുണ്ട് എന്നതു ശ്രദ്ധിക്കണം. അതുകൊണ്ട്, .mil, .gov എന്നൊക്കെ അവസാനിക്കുന്ന വെബ് സൈറ്റുകളിലെ എല്ലാ ചിത്രങ്ങളും പൊതുസഞ്ചയത്തില്‍ വരില്ല എന്നതോര്‍ക്കണം. ഇതര കാരണങ്ങള്‍ കൊണ്ട്, മറ്റുള്ളവര്‍ക്ക് സ്വന്തമായതും വാണിജ്യത്തിനുള്ളതും ആയ സഞ്ചിതചിത്രങ്ങള്‍ ആ സൈറ്റില്‍ ഉപയോഗിച്ചിട്ടുണ്ടായിരിക്കാം.

[തിരുത്തുക] യു.കെ.യിലെ രാജകീയപ്പകര്‍പ്പവകാശനിയമം

യൂ.കെ.ല്‍ മുന്‍പ്, HMSO എന്നറിയപ്പെട്ടിരുന്ന, പബ്ലിക്‍ സെക്റ്റര്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, താഴെപ്പറയുന്ന കാര്യം അറിയിച്ചിട്ടുണ്ട്:

രാജകീയപ്പകര്‍പ്പവകാശനിയമം അനുസരിച്ചുള്ള സംരക്ഷണം, ആ കൃതി ആദ്യം പ്രസിദ്ധീകരിച്ച് അന്‍പതു വര്‍ഷം വരെ നിലനിലക്കുന്നു. അതുകൊണ്ട്, (ഉദാഹരണത്തിന്) അന്‍പതു കൊല്ലം മുന്‍പു പ്രസിദ്ധീകരിച്ച കൃതികളും അതിനു മുന്‍പ് രാജകീയപ്പകര്‍പ്പവകാശപ്രകാരം പ്രസിദ്ധീകരിച്ച കൃതികളും ഇപ്പോള്‍ പകര്‍പ്പവകാശത്തിനു പുറത്തായിക്കഴിഞ്ഞിരിക്കും; അവ ലോകമെമ്പാടും സ്വതന്ത്രമായി പുനര്‍നിര്‍മ്മിക്കാവുന്നതാണ്.

[തിരുത്തുക] പ്രസിദ്ധരുടെ ഛായാചിത്രങ്ങള്‍

ഇത്, ഇന്റര്‍നെറ്റ് മുവീഡാറ്റബേസിലെ നിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അതുകൊണ്ട്, പ്രസിദ്ധരുടെ ഛായാചിത്രങ്ങള്‍ക്കുമാത്രമല്ല, മറ്റു ചിത്രങ്ങള്‍ക്കും ബാധകമാകും. അനുവാദത്തോടെ, മൂന്ന് സ്രോതസ്സുകളില്‍ നിന്നാണ്, നിയമസാധുതയുള്ള ചിത്രങ്ങള്‍ ലഭിക്കുന്നത്.


  1. ചിത്രം എടുത്ത സ്റ്റുഡിയോകള്‍, നിര്‍മ്മാതാക്കള്‍, മാസികകള്‍ ആല്ലെങ്കില്‍ മറ്റ് ചിത്രവില്പനകേന്ദ്രങ്ങള്‍.
  2. ചിത്രമെടുത്തയാളുടെ ഏജന്‍സികള്‍ അല്ലെങ്കില്‍ ഛായാഗ്രാഹകന്‍ തന്നെ ( വിശേഷിച്ച്, അമേച്ചര്‍ ഫോട്ടോഗ്രഫിന്റെ കാര്യത്തില്‍)
  3. പ്രസിദ്ധന്‍ അല്ലെങ്കില്‍ പ്രസിദ്ധ അതുമല്ലെങ്കില്‍ അവരുടെ നിയമപരമായ പ്രതിനിധി സ്വന്തമായി നല്‍കിയത്.

[തിരുത്തുക] വിവിധരാജ്യങ്ങളിലെ പകര്‍പ്പവകാശനിയമങ്ങളെപ്പറ്റിയുള്ള കുറിപ്പുകള്‍

[തിരുത്തുക] സോവിയറ്റ് യൂണിയന്‍ (1973-നു മുന്‍പ്)

സോവിയറ്റ് പകര്‍പ്പവകാശനിയമങ്ങള്‍ പിന്‍പ്രാബല്യമുള്ളവയല്ല, 1973 മെയ് 27-നു മുന്‍പു പ്രസിദ്ധീകരിച്ച കൃതികള്‍, പഴയ സോവിയറ്റ് യൂണിയനു പുറത്ത് സംരക്ഷിക്കപ്പെട്ടിട്ടില്ല.

[തിരുത്തുക] റഷ്യ: പകര്‍പ്പവകാശത്തില്‍ ഉള്‍പ്പെടാത്തവ

1993-ലെ റഷ്യന്‍ പകര്‍പ്പവകാശനിയമപ്രകാരം,((wikisource:Закон об авторском праве и смежных правах) താഴെപ്പറയുന്നവയ്ക് പകര്‍പ്പവകാശമില്ല:

  • ഔദ്യോഗിക രേഖകള്‍ (നിയമങ്ങള്‍, കോടതി ഉത്തരവുകള്‍, നിയമനിര്‍മ്മാണസ്വഭാവമുള്ളതോ, ഭരണസ്വഭാവമുള്ളതോ, നീതിനിര്‍വ്വഹണസ്വഭാവമുള്ളതോ ആയ ലിഖിതങ്ങള്‍.
  • രാജ്യത്തിന്റെ ചിഹ്നങ്ങള്‍, സംജ്ഞകള്‍ (കൊടി, പാരമ്പര്യഛിഹ്നങ്ങള്‍, ബഹുമതികള്‍, ബാങ്ക്നോട്ടുകള്‍, മറ്റ് ചിഹ്നങ്ങളും സംജ്ഞകളും)
  • നാട്ടുകാര്‍ ആവിഷ്കരിച്ച കൃതികള്‍
  • സംഭവങ്ങളെപ്പറ്റിയും, വസ്തുതകളെപ്പറ്റിയും ഉള്ള വിവരങ്ങള്‍ നല്‍കുന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍.

റഷ്യന്‍ പകര്‍പ്പവകാശം, രചയിതാവിന്റെ മരണശേഷം 70 കൊല്ലങ്ങള്‍ക്കുശേഷം, അവസാനിക്കുന്നു

[തിരുത്തുക] അള്‍ജീറിയ

അള്‍ജീറിയയുടെ Ordonnance N°97-10 du 27 Chaoual 1417 correspondant au 6 mars 1997 relative aux droits d'auteur et aux droits voisins. -ല്‍, നിയപരമായി പൊതുജനങ്ങള്‍ക്കു തുറന്നുകൊടുത്ത സര്‍ക്കാര്‍ കൃതികള്‍, അതിലെ ഉള്ളടക്കം മാറ്റാതെയും, സ്രോതസ്സ് സൂചിപ്പിച്ചുകൊണ്ടും, ലാഭേഛയില്ലാത്ത കാര്യങ്ങള്‍ക്ക് സ്വതന്ത്രമായി ഉപയോഗിക്കാം. ഈ ഖണ്ഡികയില്‍, സര്‍ക്കാര്‍ കൃതികള്‍ എന്നാല്‍, സര്‍ക്കാരിന്റെയോ, പ്രാദേശിക സമൂഹങ്ങളുടെയോ അല്ലെങ്കില്‍ ഭരണസ്വഭവമുള്ള പൊതുസ്ഥാപനങ്ങളുടെയോ വിവിധ അംഗങ്ങള്‍ നിര്‍മ്മിച്ച കൃതികള്‍ എന്നാണ് അര്‍ത്ഥം. (മൂലരചന ഫ്രഞ്ചുഭാഷയില്‍.‍) ചുരുക്കത്തില്‍, അവ ലാഭരഹിതമായ കാര്യങ്ങള്‍ക്ക് ലഭ്യമാണ് - അത് വിക്കിപ്പീഡിയയില്‍ അനുവദിക്കുന്നില്ല.

[തിരുത്തുക] ഇറാന്‍

ഇറാനും അമേരിക്കന്‍ ഐക്യനാടുകളും തമ്മില്‍ പകര്‍പ്പവകാശം സംബന്ധിച്ച് കരാറൊന്നുമില്ലെങ്കിലും, വിക്കിപ്പീഡിയ ദാതാക്കള്‍, , കഴിയുന്നിടത്തോളം, ലോകത്തിലെ മറ്റു രാജ്യങ്ങളേപ്പോലെ, ഇറാനിലെ പകര്‍പ്പവകാശനിയമങ്ങള്‍ പാലിക്കണമെന്ന് ജിംബോ വേല്‍സ് അഭിപ്രായപ്പെടുന്നു.[1]

[തിരുത്തുക] ദാതാക്കളുടെ അവകാശങ്ങളും ചുമതലകളും

വിക്കിപ്പീഡിയയിലേക്കു എന്തെങ്കിലും താങ്കള്‍ പ്രദാനം ചെയ്യുന്നുവെങ്കില്‍, അത്, താങ്കള്‍ ഗ്നൂ അനുമതി പ്രകാരം ( അവ്യതിയാന ഭാഗങ്ങളോ, മുന്‍ചട്ട ലിഖിതങ്ങളോ, പിന്‍ചട്ട ലിഖിതങ്ങളോ, കൂടാതെ) പൊതുവായി അനുമതി നല്‍കണം.

അപ്രകാരം പ്രദാനം ചെയ്യുന്നതിന്, ഈ അനുമതി നല്‍കാന്‍ താങ്കള്‍ക്കു കഴിയുന്നയവസ്ഥയിലായിരിക്കണം, അതായത്, ഒന്നുകില്‍

  • താങ്കള്‍ക്ക് പ്രദാനം ചെയ്യുന്ന വസ്തുവിന്റെ പകര്‍പ്പവകാശം ഉണ്ടായിരിക്കണം, ഉദാഹരണത്തിന് താങ്കളുള്‍ സ്വയം സൃഷ്ടിച്ച കൃതികള്‍, അല്ലെങ്കില്‍
  • താങ്കള്‍, ഗ്നൂ അനുമതി പ്രകാരം അവകാശം നല്‍കുന്നത് അനുവദിക്കുന്ന ഒരു സ്രോതസ്സില്‍ നിന്ന് ആദാനം ചെയ്തവയായിരിക്കണം, ഉദാഹരണത്തിന്, പൊതുസഞ്ചയത്തില്‍ ഉള്ളവ അല്ലെങ്കില്‍ ഗ്നൂ അനുമതി പ്രകാരം പ്രസിദ്ധീകരിച്ചവ.

ആദ്യത്തെ കാര്യത്തില്‍, താങ്കള്‍, താങ്കളുടെ കൃതികളുടെ പകര്‍‍പ്പവകാശം തുടര്‍ന്നും കൈവശം വയ്ക്കാം. പിന്നീട് താങ്കള്‍ക്ക് യഥേഷ്ടം പുനപ്രസിദ്ധീകരിക്കുകയോ മറ്റോരനുമതിനല്‍കുകയോ ചെയ്യാം. എന്നാല്‍, ഗ്നൂ അനുമതിപ്രകാരമുള്ള അനുവാദം പിന്നീടു പിന്‍വലിക്കാനാവില്ല; അത് എന്നെന്നേക്കും ഗ്നൂ അനുമതിപ്രകാരം നിലനില്‍ക്കും.

രണ്ടാമത്തെ കാര്യത്തില്‍, താങ്കള്‍, ഗ്നൂ അനുമതിയുള്ള ബഹ്യമായകൃതികള്‍ ഉപയോഗിക്കുമ്പോള്‍, ഗ്നൂ അനുമതിപ്രകാരം, അതിന്റെ മൂലകര്‍ത്താവിനെ അംഗീകരിക്കുകയും മൂലകൃതിയിലേക്ക് ഒരു കണ്ണി നല്‍കേണ്ടതുമാണ്. മൂലകൃതിയില്‍ അവ്യതിയാന ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ അത്, വിക്കിപ്പീഡിയ ലേഖനത്തില്‍ താങ്കള്‍ ഉള്‍പ്പെടുത്തണം; എന്നാല്‍, സാധ്യമാകുമ്പോളെല്ലാം, അവ്യതിയാനങ്ങളില്ലാത്ത മൂലകൃതികള്‍ കൊണ്ട്, അവ്യതിയാനങ്ങളുള്ള ഭാഗം മാറ്റിയെഴുതുന്നതാണുത്തമം.

[തിരുത്തുക] പകര്‍പ്പവകാശമുള്ള മറ്റുള്ളവരുടെ കൃതികള്‍ ഉപയോഗിക്കുമ്പോള്‍

പകര്‍പ്പവകാശമുള്ള ഒരു കൃതിയുടെ ഭാഗം ന്യായോപയോഗപ്രകാരമോ അല്ലെങ്കില്‍ ഒരു കൃതിയുടെ പകര്‍പ്പവകാശക്കാരില്‍ നിന്ന് ‍നമ്മുടെ അനുമതിയിലെ നിബന്ധനകള്‍ പ്രകാരം സവിശേഷം അനുമതി വാങ്ങിയ കൃതികളോ ഉപ്യോഗിക്കുന്നുണ്ടെങ്കില്‍, താങ്കള്‍ അക്കാര്യം ഒരു സവിശേഷക്കുറിപ്പായി പേരിനോടും തീയതിയോടും കൂടി രേഖപ്പെടുത്തണം. വിക്കീപ്പീഡിയയിലെ പരമാവധി കൃതികള്‍ സ്വതന്ത്രമായി വിതരണം ചെയ്യുക എന്നതാണ് നമ്മുടെ ലക്ഷ്യം, അതുകൊണ്ട്, ന്യായോപയോഗപ്രകരമുപയോഗിക്കുന്ന കൃതികളേക്കാള്‍, ഗ്നൂ അനുമതിപ്രകാരമോ അല്ലെങ്കില്‍ പൊതുസഞ്ചയത്തില്‍ ഉള്ളതോ ആയ മൂലചിത്രങ്ങളും ശബ്ദരേഖകളുമാണ് വളരെ അഭികാമ്യം. ഒരു പകര്‍പ്പവകാശക്കാരനോട്, ഗ്നൂ അനുമതിപ്രകാരം, അവരുടെ കൃതികള്‍ ഉപയോഗിക്കുന്നതിന് അനുവാദം ചോദിച്ചുകൊണ്ടുള്ള ഒരു കത്തിന്റെ രൂപം ഇവിടെ കാണാം.

ഒരിക്കലും പകര്‍പ്പവകാശലംഘനമാകും വിധം മറ്റുള്‍ലവരുടെ കൃതികള്‍ ഉപയോഗിക്കരുത്. അത് നിയമബാധ്യതകള്‍ വരുത്തിവക്കുകയും ഈ സംരംഭത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്യാം. സംശയമുണ്ടെങ്കില്‍, അതു താങ്കള്‍ സ്വയം രചിക്കുക.

പകര്‍പ്പവകാശനിയമങ്ങള്‍, ആശയങ്ങളുടെ ആവിഷ്കരണരീതിയെയാണ്, ആശയങ്ങളെത്തന്നെയോ അതിലെ വിവരങ്ങളെയോ അല്ല, നിയന്ത്രിക്കുന്നത്. അതുകൊണ്ട്, ഒരു വിജ്ഞാനകോശത്തിലെ ലേഖനം വായിച്ച്, സ്വന്തം വാക്കുകളില്‍ അതു പുനരാവിഷ്കരിച്ച് വിക്കിപ്പിഡിയയില്‍ സമര്‍പ്പിക്കുന്നത് തികച്ചും നിയമവിധേയമായ കാര്യമാണ്. (എത്രമാത്രം മാറ്റങ്ങള്‍ ആവശ്യമാണെന്ന് അറിയാന്‍ ന്യായോപയോഗം, കൃതിചോരണം എന്നിവയില്‍ ചര്‍ച്ചചെയ്തിരിക്കുന്ന കാര്യങ്ങള്‍ കാണുക.)

[തിരുത്തുക] പകര്‍പ്പവകാശമുള്ള കൃതികളിലേക്കു കണ്ണിനല്‍കുന്നത്

സാധാരണയായി, പകര്‍പ്പവകാശമുള്ള കൃതികളിലേക്കു കണ്ണിനല്‍കുന്നത്, ഒരു പ്രശ്നമാകാറില്ല - കണ്ണിയിടുന്ന താള്‍ വേറെയൊരാളുടെ പകര്‍പ്പവകാശം ലംഘിക്കുന്നില്ലെന്ന് നിര്‍ണയിക്കുന്നതിന് ന്യായമായ ശ്രമം നടത്തിയിട്ടുണ്ടെങ്കില്‍. അത്തരം കണ്ണികള്‍, പകര്‍പ്പവകാശലംഘനമാവുമോ എന്നത് കോടതികളില്‍ തര്‍ക്കിച്ചു വരുന്നതേയുള്ളൂ, ഏതായാലും, മറ്റോരാളുടെ പകര്‍പ്പവകാശം ലംഘിക്കുന്ന ഒരു താളിലേക്ക് കണ്ണിനല്‍കുന്നത്, നമ്മുടെ പ്രതിച്ഛായ മോശമാക്കും.

[തിരുത്തുക] പകര്‍പ്പവകാശലംഘനം താങ്കള്‍ കാണാനിടയയാല്‍

പകര്‍പ്പവകാശലംഘനം ശ്രദ്ധയിപ്പെട്ടാലുടന്‍, പോലീസ് നടപടിയെടുക്കുന്നത് ഒരു വിക്കിപ്പീഡിയന്റെ ജോലിയല്ല, പക്ഷെ, താങ്കള്‍ക്കു ഒരു സംശയമുണ്ടെങ്കില്‍,ആ പ്രശ്നം സംവാദത്താളില്‍ കൊണ്ടു വരാം. മറ്റുള്ളവര്‍ക്ക് അതു പരിശോധിക്കാനും, ആവശ്യമെങ്കില്‍ നടപടിയെടുക്കാനും കഴിയും. കൃതിയുടെ മൂലസ്രോതസാണെന്നു താങ്കള്‍ വിശ്വസിക്കുന്നതിനേക്കുറിച്ചുള്ള വിവരങ്ങളൊ, അതിന്റെ URL-ഓ സമ്വാദത്താളില്‍ നല്‍കുകയാണ്, താങ്കള്‍ക്കു നല്‍കാവുന്ന ഏറ്റവും വലിയ സഹായം.

ചിലപ്പോള്‍‍, തെറ്റായ അപായമണിയായിരിക്കാം. ഉദാഹരണത്തിന്, ദാതാവ്, ഗ്നൂ അനുമതിപ്രകാരം ഒരിടത്തു ചേര്‍ക്കാനുള്ള അവകാശത്തെ ബാധിക്കാതെ, വ്യത്യസ്ഥമായ നിബന്ധനകളനുസരിച്ച്, മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിച്ച കൃതിയുടെ യഥാര്‍ത്ഥ രചയിതാവായിരിക്കാം.കൂടാതെ, ചിലപ്പോള്‍, വിക്കിപ്പീഡിയയില്‍ നിന്നു തന്നെ പകര്‍ത്തിയ ലിഖിതങ്ങള്‍ മറ്റൊരിടത്തു കണ്ടുവെന്നും വരാം. ഏതയാലും ഈ രണ്ടുകാര്യങ്ങളില്‍, സംവാദത്താളില്‍ ഒരു കുറിപ്പിടുന്നതാണ്, അത്തരം അപായമണി തെറ്റായി അടിക്കുന്നതു നിര്‍ത്സാഹപ്പെടുത്താനുള്ള നല്ലൊരു ഉപാധി.

ഒരു താളിലെ ചില ഉള്ളടക്കങ്ങളില്‍‍, യഥാര്‍ത്ഥത്തില്‍ ഒരു ലംഘനം ഉണ്ടായാല്‍, ലംഘനം നടത്തിയ ഭാഗം മൂല കൃതിയോടൊപ്പം നീക്കം ചെയ്യുകയും സംവാദത്താളില്‍ കുറിക്കുയയും ചെയ്യണം. ലേഖകന്റെ അനുവാദം പിന്നീടു സമ്പാദിക്കുന്നെങ്കില്‍ കൃതി വീണ്ടും കൊണ്ടുവരാം.

ഒരു താളിലെ ഉള്ളടക്കം മുഴുവന്‍ പകര്‍പ്പവകാശലംഘനമാണെന്നു സംശയമുണ്ടെങ്കില്‍, ആ താള്‍ പകര്‍പ്പവകാശപ്രശ്നങ്ങള്‍എന്ന താളില്‍ ചേര്‍ക്കുകയും, താളിലെ ഉള്ളടക്കം അവിടെക്കാണുന്ന നിശ്ചിത പ്രസ്താവനകൊണ്ട് മാറ്റിയെഴുതുകയും ചെയ്യണം. ഒരാഴ്ചക്കു ശേഷവും, ആ താള്‍ പകര്‍പ്പവകാശലംഘനമാണെന്നു കണ്ടാല്‍, ആ താള്‍, അഭിപ്രായത്താളിലെ നടപടിയനുസരിച്ച്, നീകം ചെയ്യാം.

പദ്ധതി സംര‍ക്ഷിക്കുന്നതിനായി, യുക്തമായ മുന്നറിയിപ്പു നല്‍കിയതിനു ശേഷവും പകര്‍പ്പവകാശമുള്ള വസ്തുക്കള്‍ ചേര്‍ക്കുന്ന ദാതാക്കളെ, താളുകള്‍ തിരുത്തുന്നതില്‍ നിന്നു തടയണം.

[തിരുത്തുക] താങ്കളുടെ അനുവാദമില്ലാതെ, താങ്കളുടെ സ്വന്തം കൃതികള്‍ ‍വിക്കിപ്പീഡിയയിലെ ഉള്ളടക്കത്തില്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍

താങ്കളുടെ അനുവാദമില്ലാതെ, താങ്കളുടെ സ്വന്തം കൃതികള്‍ ‍വിക്കിപ്പീഡിയയിലെ ഉള്ളടക്കത്തില്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍, വീക്കിപ്പീഡിയയില്‍ നിന്ന് ആ താള്‍ ഉടന്‍തന്നെ നീക്കം ചെയ്യാന്‍ ആവശ്യപ്പെടാം; പകര്‍പ്പവകാശലംഘനം നീക്കം ചെയ്യാനുള്ള അപേക്ഷ കാണുക. താങ്കള്‍ക്ക്, ഞങ്ങളുടെ നിര്‍ദ്ദിഷ്ടപ്രതിനിധിയുമായി ബന്ധപ്പെട്ട് താള്‍ സ്ഥിരമായി നീക്കം ചെയ്യാം, എന്നാല്‍ അപ്രകാരം നീക്കം ചെയ്യുന്നതിന്, ഒരാഴ്ചയോളം എടുത്തേക്കും (ആ താള്‍ താങ്കള്‍ക്ക് ശൂന്യമാക്കാം, എന്നാല്‍ നാള്‍വഴിത്താളില്‍ ലേഖനം അപ്പോഴും നിലനിലക്കും). ഏതു രീതിയിലായാലും, താങ്കളുടെ ഉടമസ്ഥതാവാദം സംബന്ധിച്ച ചില തെളിവുകള്‍ ഞങ്ങള്‍‍ക്കു വേണ്ടതുണ്ട്.

[തിരുത്തുക] ഇതും നോക്കുക

ആശയവിനിമയം