വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/വർഗ്ഗം:കുപ്രസിദ്ധർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉപയോക്താവ്:Vijayanrajapuram, കുപ്രസിദ്ധി എന്നത് POV അല്ലേ? വിക്കിയിൽ ശരിക്കും എന്താണ് കുപ്രസിദ്ധി കൊണ്ട് ഉദ്ദേശിക്കുന്നത്? ആരാണ് കുപ്രസിദ്ധി തീരുമാനിക്കുന്നത്? --റോജി പാലാ (സംവാദം) 05:23, 8 സെപ്റ്റംബർ 2020 (UTC)[മറുപടി]

  • കുപ്രസിദ്ധ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ സ്വാമി നിത്യാനന്ദയുടെ താൾ വർഗ്ഗീകരിച്ചപ്പോഴാണ് കുപ്രസിദ്ധർ എന്ന വർഗ്ഗം സൃഷ്ടിച്ചത്. പ്രസിദ്ധിയും കുപ്രസിദ്ധിയുമെല്ലാം തീരുമാനിക്കുന്നത്, അവലംബങ്ങളായിച്ചേർക്കുന്ന ലിങ്കുകളിൽ നിന്ന് വ്യക്തമാണല്ലോ?

ഏതെങ്കിലുമൊരു വർഗ്ഗത്തിൽ, ഏതെങ്കിലുമൊരു വ്യക്തിയെച്ചേർത്തുകൂടാ എന്ന് തോന്നുന്നുവെങ്കിൽ, ആ വർഗ്ഗം നീക്കം ചെയ്യുവാനും അവസരമുണ്ടല്ലോ?. സ്വാമി നിത്യാനന്ദ കുപ്രസിദ്ധനല്ല, സുപ്രസിദ്ധനാണെന്ന് മാറ്റിയെഴുതാൻ സാധിക്കുമെന്നെനിക്കു തോന്നുന്നില്ല. ഇനി, സുപ്രസിദ്ധിക്കുള്ള അവലംബങ്ങൾ കണ്ടെത്തി, ആരെങ്കിലും മാറ്റിയെഴുതുന്നുവെങ്കിൽ !, അതും സന്തോഷം. --Vijayan Rajapuram {വിജയൻ രാജപുരം} 04:46, 10 സെപ്റ്റംബർ 2020 (UTC)[മറുപടി]

പ്രസിദ്ധൻ അല്ലങ്കിൽ കുപ്രസിദ്ധൻ എന്നതൊക്കെ ഒരു POV യുടെ ഗണത്തിൽ വാരുമെന്നാ തോന്നുന്നത്. ഇഗ്ലീഷ് വിക്കിയിൽ ഇതുപോലുള്ള ഒരു വർഗ്ഗം കാണാറുമില്ല--വിചാരം (സംവാദം) 04:53, 10 സെപ്റ്റംബർ 2020 (UTC)[മറുപടി]
പ്രശസ്തനായ വ്യക്തി എന്നതിലെ പ്രശസ്തൻ എന്ന വാക്കു തന്നെ വിക്കിയിൽ സന്തുലിതമല്ല. അപ്പോൾ കുപ്രസിദ്ധിയും സന്തുലിതമായ വർഗ്ഗമാകാൻ വഴിയില്ല. പഴയ ഒരു സംവാദം!--റോജി പാലാ (സംവാദം) 04:55, 10 സെപ്റ്റംബർ 2020 (UTC)[മറുപടി]
അതോടൊപ്പം സർക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങൾ ഒരാളെ കുറ്റവാളിയായി വിധിച്ചിട്ടുണ്ടെങ്കിൽ ക്രിമിനൽസ് എന്ന വർഗ്ഗം ചേർക്കുന്നതിൽ തെറ്റുണ്ടാവില്ല. ഫ്രാങ്കോ മുളക്കലിന്റെ വിഷയത്തിൽ ഇംഗ്ലീഷ് വിക്കിയിലെ വർഗങ്ങളിൽ ചിലവ ഇതാണ് Rape in India,Catholic Church sexual abuse scandals.--വിചാരം (സംവാദം) 05:30, 10 സെപ്റ്റംബർ 2020 (UTC)[മറുപടി]