വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/ആട് ആന്റണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് ഒരു വിജ്ഞാനകോശസ്വഭാവമുള്ള ഒരു ലേഖനമാണോ? കുറ്റകൃത്യത്തിന്റെ അസാധാരണസ്വഭാവം ഇതിൽ ആരോപിയ്ക്കാൻ കഴിയുമോ ?--Mpmanoj (സംവാദം) 09:56, 5 ഓഗസ്റ്റ് 2013 (UTC)[മറുപടി]

പട്ടിയും പൂച്ചയും കായും പൂവുമല്ല ഇതും വിജ്ഞാനമാണ്. പിന്നെ ശ്രദ്ധേയതയുടെ കാര്യം; പത്രവാർത്തകൾ ഉണ്ടല്ല്. --സുഗീഷ് (സംവാദം) 10:15, 5 ഓഗസ്റ്റ് 2013 (UTC)[മറുപടി]
പട്ടിയ്ക്കും പൂച്ചയ്ക്കും കായ്ക്കും പൂവിനും കിട്ടുന്ന 'ജ്ഞാന'സ്വഭാവം ഈ ആടിനു എങ്ങിനെ കിട്ടും ? നാട്ടിലെ പഞ്ചറു സുഗുണനെക്കൂടി കേറ്റി വിട്ടേക്കട്ടെ ? കഴിഞ്ഞമാസം ഇറങ്ങിയതാണ്. പത്രവാർത്ത തരാം.9 ഭാര്യമാരുണ്ട്. പോലീസു പറയുന്നപോലെ 117 കേസുമുണ്ട്. 6 എണ്ണം പന്നിമലത്ത് കളിയ്ക്കാണ്.--Mpmanoj (സംവാദം) 01:48, 6 ഓഗസ്റ്റ് 2013 (UTC)[മറുപടി]
മനോജ് വക്കീലേ, പഞ്ചറു സുഗുണനല്ല ആരായാലും പത്രവാർത്തകളിൽ പരാമർശിച്ചിട്ടുള്ള വ്യക്തി ആകണമെന്നു മാത്രം.. പത്രവാർത്തകളിൽ ഒരു വിഷയത്തെ/വ്യക്തിയെ/സംഭവത്തെക്കുറിച്ച് ഒരു വരി എങ്കിലും വന്നാൽ മലയാളം വിക്കിപീഡിയയിൽ ലേഖനമാക്കാൻ തക്ക ശ്രദ്ധേയത ഉണ്ട് എന്നാണ് മൂത്ത കൊച്ചാട്ടന്മാർ പലരും പറഞ്ഞത്/പറയുന്നത്. താങ്കളെക്കുറിച്ചും വല്ല പത്രവാർത്തയും കിട്ടുമോന്ന് നോക്ക്. നമുക്ക് അതും ചേർക്കാം.--സുഗീഷ് (സംവാദം) 05:04, 6 ഓഗസ്റ്റ് 2013 (UTC)[മറുപടി]
--Mpmanoj (സംവാദം) 05:27, 6 ഓഗസ്റ്റ് 2013 (UTC)[മറുപടി]