വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/12-10-2007

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതം മുഴുവൻ വളരുന്നതും കൃഷിചെയ്യുന്നതുമായ സസ്യമാണ് ചേന. ഇത് ഒരു കിഴങ്ങുവർഗ്ഗത്തിൽപ്പെട്ട പച്ചക്കറിയാണ്. ഒരില മാത്രമുള്ള സസ്യമായ ചേനയുടെ കാണ്ഡത്തിൽ നിന്നും ഒരു തണ്ട് വളർന്ന് ശരാശരി 75 സെ.മീ. മുതൽ നീളത്തിൽ അറ്റത്ത് ഇലയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു.

മലയാളികളുടെ ആഹാരത്തിൽ ചേനയുടെ സ്വാധീനം വളരെ വലുതാണ്. സദ്യയിലെ വിഭവങ്ങളുണ്ടാക്കാൻ ചേന ഉപയോഗിക്കുന്നു. സാമ്പാർ,അവിയൽ, എരിശ്ശേരി, മെഴുക്ക്പുരട്ടി, കാളൻ, മൊളോഷ്യം എന്നിങ്ങനെയുള്ള സ്വാദിഷ്ടമായ വിഭവങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ചേന.


ഛായാഗ്രാഹകൻ: അറയിൽ പി. ദാസ്

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ>>