വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/06-02-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുളിയുറുമ്പിന്റെ കൂട്
പുളിയുറുമ്പിന്റെ കൂട്

സാമൂഹിക ജീവിതം നയിക്കുന്ന ഷഡ്‌പദങ്ങളാണ് ഉറുമ്പുകൾ‍. ഒരു കോളനിയിൽ തന്നെ നൂറുമുതൽ ലക്ഷക്കണക്കിനു വരെ ഉറുമ്പുകളെ കണ്ടുവരുന്നു. മധുരപലഹാരങ്ങൾ, വിത്തുകൾ, ചത്തുപോയ മറ്റുഷഡ്‌പദങ്ങൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം. ഇന്നുവരെ 11,800 വിവിധ വംശം ഉറുമ്പുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും ഭൂമധ്യരേഖാപ്രദേശത്താണ് കാണപ്പെടുന്നത്.

നാരകത്തിന്റെ ഇല കൊണ്ട് നിർമ്മിച്ചിരിക്കുന്ന പുളിയുറുമ്പിന്റെ കൂടാണ് ചിത്രത്തിൽ കാണുന്നത്.

ഛായാഗ്രഹണം: നോബിൾ മാത്യു

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>