വാസിലി സ്മിസ് ലോഫ്
| വാസിലി സ്മിസ് ലോഫ് Vasily Smyslov |
|
|---|---|
| മുഴുവൻ പേര് | Vasily Vasilyevich (Vasilievich) Smyslov |
| രാജ്യം | Soviet Union |
| ജനനം | 1921 24 മാർച്ച് Moscow, Soviet Union |
| മരണം | 2010 മാർച്ച് 27 (പ്രായം 89) Moscow, Russia |
| സ്ഥാനം | Grandmaster |
| ലോകജേതാവ് | 1957–58 |
| ഉയർന്ന റേറ്റിങ് | 2620 (July 1971) |
റഷ്യൻ ഗ്രാൻഡ് മാസ്റ്ററും ചെസ്സ് ലോക ചാമ്പ്യനുമായിരുന്നു വാസിലി വാസില്യേവിച്ച് സ്മിസ് ലോഫ്(.ഉച്ചാരണം "smis-LOFF". ജനനം 24, മാർച്ച് 1921 - മരണം 27 മാർച്ച്, 2010) 1957 മുതൽ1958 വരെയുള്ള ലോക ചാമ്പ്യനുമായിരുന്നു സ്മിസ് ലോഫ് .8 തവണ ലോകപട്ടത്തിനുള്ള മത്സരാർത്ഥിയുമായിരുന്നു.(1948, 1950, 1953, 1956, 1959, 1965, 1983, 1985).കേവലം 6 വയസ്സുള്ളപ്പോൾ തന്നെ സ്മിസ് ലോഫ് ചെസ്സിൽ ആകൃഷ്ടനായി.പിതാവു തന്നെ തുടക്കത്തിൽ പരിശീലകനുമായി. അന്നത്തെ വിഖ്യാത കളിക്കാരനായിരുന്ന അലക്സാണ്ടർഅലഖിനിന്റെ 'My Best Games of Chess' ന്റെ ഒരു കോപ്പി പിതാവ് സ്മിസ് ലോഫിനു നൽകി.കൂടാതെ എമ്മാനുവൽലാസ്കറിന്റെയും, കാപബ്ലാങ്കയുടെ പുസ്തകങ്ങളും സ്മിസ് ലോഫിനു പ്രചോദനമേകി..1950ൽ ഫിഡെ അദ്ദേഹത്തിനു ഗ്രാൻഡ് മാസ്റ്റർ പദവി നൽകുകയുണ്ടായി.
[തിരുത്തുക] ശൈലി
മികവാർന്ന ഒരു പൊസിഷണൽ ശൈലിയായിരുന്നു കളിയിൽ അദ്ദേഹം സ്വീകരിച്ചിരുന്നത്. അവസാനഘട്ട കരുനീക്കങ്ങളിലെ സൂക്ഷ്മതയും,നിയന്ത്രണവും സവിശേഷതകളായി ചൂണ്ടിക്കാണിക്കാവുന്നതാണ്. ഗ്രൺഫെൽഡ് ഡിഫൻസിലെ തുടർച്ചയായി 1.d4 Nf6 2.c4 g6 3.Nc3 d5 4.Nf3 Bg7 5.Qb3 dxc4 6.Qxc4 0-0 7.e4 Bg4 8.Be3 Nfd7 ..ഇത് സ്മിസ് ലോഫ് വേരിയേഷൻ എന്നപേരിൽ സ്ഥിരമായി അനുവർത്തിയ്ക്കപ്പെടുന്നുമുണ്ട്. റുയ് ലോപ്പസിലെ വേർഷൻ ആയ (1.e4 e5 2.Nf3 Nc6 3.Bb5 g6) രീതിയും സ്മിസ് ലോഫ് രീതി എന്നറിയപ്പെടുന്നുണ്ട്.[1]
[തിരുത്തുക] അവലംബം
- ↑ "I'M SORRY, FRANK...". ChessBase. August 29, 1999. http://www.chessbase.com/support/support.asp?pid=62.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- വാസിലി സ്മിസ് ലോഫ് player profile at ChessGames.com
- Interview with Vassily Smyslov
- Studies of Vassily Smyslov
- Vasily Smyslov - Daily Telegraph obituary
- Smyslov's Chess Record