വാലൻ താമരക്കോഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാലൻ താമരക്കോഴി
(Pheasant-tailed Jacana)
Pheasant tailed Jacana (Non-breeding) I IMG 8638.jpg
In non-breeding plumage at Bharatpur, Rajasthan, India.
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Charadriiformes
കുടുംബം: Jacanidae
ജനുസ്സ്: Hydrophasianus
Wagler, 1832
വർഗ്ഗം: H. chirurgus
ശാസ്ത്രീയ നാമം
Hydrophasianus chirurgus
(Scopoli, 1786)
Hydrophasianus chirurgus map.png

താമരക്കോഴികളിൽ ഏറെ ഭംഗിയുള്ളവയാണ് വാലൻ താമരക്കോഴി. ആഹാരരീതികളും പൊതു സ്വഭാവങ്ങളും നാടൻ താമരക്കോഴിയുടേത് പോലെ തന്നെ. ഇളം പച്ച കലർന്ന തവിട്ടുനിറത്തിലുള്ള പുറംഭാഗവും തൂവെള്ള നിറത്തിലുള്ള ചിറകുകളുമാണ് ഈ പക്ഷിയ്ക്ക്. ദേഹത്തിന്റെ അടിഭാഗത്തിനും ഏറെക്കുറെ വെള്ള നിറമാണ്. കൊക്കിൽ നിന്നും താഴോട്ടിറങ്ങിവരുന്ന കറുത്ത പട്ട നെഞ്ചിൽ മാലപോലെ കിടക്കുന്നുനതായി തോന്നും. മുട്ടയിടുന്ന കാലത്ത് വാലൻ താമരക്കോഴിക്ക് നിറം മാറ്റം വരാറുണ്ട്[1]. ഈ സമയത്ത് പട്ടവാലുകൾ പിന്നിലേയ്ക്ക് വളർന്നുനില്ക്കും. കേരളത്തിൽ ഈ പക്ഷികളെ അപൂർവ്വമായേ കാണാറുള്ളൂ.

പ്രജനനം[തിരുത്തുക]

ജലാശയത്തിനോട് ചേർന്നാണ് കൂടുകൾ ഉണ്ടാക്കുന്നത്. മഴക്കാലത്താണ് കൂടുണ്ടാക്കുന്നത്. നാലോ അഞ്ചോ മുട്ടകളിടും. മുട്ടയിട്ടുകഴിഞ്ഞാൽ പെൺപക്ഷികൾ കുഞ്ഞുങ്ങളെ വളർത്താൻ ഏല്പിച്ച് മറ്റൊരു ആൺപക്ഷിയെ തേടിപ്പോകുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Hydrophasianus chirurgus എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
  1. വാലൻ താമരക്കോഴി വിരുന്നെത്തി- മെട്രോ വാർത്ത
"http://ml.wikipedia.org/w/index.php?title=വാലൻ_താമരക്കോഴി&oldid=1968892" എന്ന താളിൽനിന്നു ശേഖരിച്ചത്