നാടൻ താമരക്കോഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാടൻ താമരക്കോഴി
Bronze-winged Jacana
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Charadriiformes
കുടുംബം: Jacanidae
ജനുസ്സ്: Metopidius
Wagler, 1832
വർഗ്ഗം: M. indicus
ശാസ്ത്രീയ നാമം
Metopidius indicus
(Latham, 1790)

ഇന്ത്യയിലും തെക്ക് കിഴക്കൻ ഏഷ്യയിലും കണ്ടുവരുന്ന പക്ഷിയാണ് നാടൻ താമരക്കോഴി(ഇംഗ്ലീഷ്: Bronze-winged Jacana). ഈർക്കിലിക്കാലൻ,ചവറുകാലി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഇവയ്ക്ക് നീണ്ട വിരലുകളും നഖങ്ങളുമാണ്. താമരയും ആമ്പലും കുളവാഴയും മറ്റു ജലസസ്യങ്ങളും വളർന്നുനില്ക്കുന്ന ജലാശങ്ങളിൽ ഇവയെ കാണാം. നീണ്ടു മെലിഞ്ഞ കാലുകളും വിരലുകളും സസ്യങ്ങൾക്ക് മീതെ നടന്ന് ഇരതേടുന്നതിന് സഹായിക്കുന്നു. പച്ച കലർന്ന തവിട്ടുനിറത്തിലുള്ള ചിറകുകളും കറുത്ത തലയുള്ള വെളുത്ത പട്ടയും നാടൻ താമരക്കോഴിയെ തിരിച്ചറിയാൻ സഹായിക്കുന്നു. നല്ല പോലെ നീന്താനും മുങ്ങിയൊളിയ്ക്കാനും ഇവയ്ക്ക് കഴിവുണ്ട്. ജലസസ്യങ്ങളും ചെറുജീവികളുമാണ് ഭക്ഷണം. മഴക്കാലത്താണ് കൂടുണ്ടാക്കുന്നത്. വെള്ളത്തിൽ പൊന്തിക്കിടക്കുന്ന താമരയിലയിലോ ആമ്പലിലയിലോ ആണ് മുട്ടയിടുന്നത്. മുട്ടയിടുന്ന കാലങ്ങളിൽ പ്ലീ..പ്ലീ..പ്ലീ എന്ന് ശബ്ദിച്ചുകൊണ്ടിരിക്കും. ഒരു സീസണിൽ നാലോ അഞ്ചോ മുട്ടകളിടുന്നു.

നാടൻ താമരക്കോഴി കൊൽക്കത്തയിൽ നിന്ന്

[തിരുത്തുക] ചിത്രശാല

[തിരുത്തുക] അവലംബം

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'നാടൻ താമരക്കോഴി' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
"http://ml.wikipedia.org/w/index.php?title=നാടൻ_താമരക്കോഴി&oldid=1300609" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ