വയര്‍ലെസ് ലാന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിസി കാര്‍ഡ് PC card wireless card.
വയര്‍ലെസ് ലാന്‍ അല്ലെങ്കില്‍ ഡബ്ല്യൂലാന്‍ എന്നത് കമ്പികളിലൂടെയല്ലാതെ കമ്പ്യൂട്ടറുകളെ തമ്മില്‍ ഘടിപ്പിക്കുന്നതിനുള്ള ഒരു സാങ്കേതികവിദ്യയാണ്. റേഡിയോ തരംഗമുപയോഗിച്ചുള്ള സ്പ്രെഡ് സ്പെക്ട്രം അല്ലെങ്കില്‍ OFDL മോഡുലേഷന്‍ സാങ്കേതിക വിദ്യകളുപയോഗിച്ചാണ് ഒരു പ്രത്യേക ദൂരപരിധിക്കുള്ളിലുള്ള കമ്പ്യൂട്ടറുകളെ വയര്‍ലെസ് ലാന്‍ വഴി ഘടിപ്പിക്കുന്നത്. ഇതുമൂലം ഉപയോക്താക്കള്‍ ഈ ദൂരപരിധിയില്‍ സഞ്ചരിക്കുകയാണെങ്കിലും ശൃംഖലയുമായി ബന്ധപ്പെടാന്‍ പറ്റുമെന്നൊരു പ്രത്യേകത വയര്‍ലെസ് ലാനിനുണ്ട്.