ലോക ക്ഷയരോഗ ദിനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാര്‍ച്ച് 24 ആണ് ലോക ക്ഷയരോഗദിനം ആയി ആചരിക്കുന്നത്. 1992 മുതല്‍ ഈ ദിനം ആചരിക്കുന്നു. ക്ഷയരോഗത്തിനെതിരെ ലോകമെങ്ങും പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. എന്നിട്ടും ഈ രോഗത്തെ വരുതിയില്‍ നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ലോകത്തെ ഒരു ലക്ഷം പേരില്‍ 250 മുതല്‍ 370 പേര്‍ ക്ഷയരോഗ ബാധിതരാണ്[അവലംബം ചേര്‍ക്കേണ്ടതുണ്ട്].
ലോകാരോഗ്യ സംഘടനയുടെ ഡിറക്ടറി ഒബ്സര്‍വ്ഡ് ട്രീറ്റ്മെന്‍റ്(ഡോട്ട്സ്) വഴി ക്ഷയരോഗം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
അമ്പതു കൊല്ലത്തിലേറെയായി ടിബിക്കു മരുന്നുണ്ട് .എന്നാല്‍ ഇന്നും ലോകത്തെ ഒന്നാം കിട കൊലയാളിയായി ക്ഷയം നിലനില്‍ക്കുന്നു.
2010 ആകുമ്പോഴേക്കും ലോകത്തെ ക്ഷയരോഗികളുടെ എണ്ണം 50 ശതമാനത്തോളം കുറയ്ക്കണമെന്ന് 2000 ല്‍ ചേര്‍ന്ന ജി- 8 രാജ്യങ്ങളുടെ സമ്മേളനം ലക്‌ഷ്യമിട്ടിരുന്നു. പക്ഷെ ഈ ലക്‌ഷ്യം ഇപ്പോഴും വിദൂരമാണ്.

