ലൂയിസ് സുവാരസ്
സുവാരസ് ഉറുഗ്വേയ്ക്ക് വേണ്ടി കളിക്കുന്നു. |
|||
| വ്യക്തിവിവരങ്ങൾ | |||
|---|---|---|---|
| പേര് | ലൂയിസ് ആൽബർട്ടോ സുവാരസ് ഡിയാസ് | ||
| ജനനം | 24 ജനുവരി 1987 | ||
| സ്ഥലം | സാൾട്ടോ, ഉറുഗ്വായ് | ||
| ഉയരം | 1.81 m (5)[1] | ||
| സ്ഥാനം | സ്ട്രൈക്കർ | ||
| Club information | |||
| നിലവിലെ ക്ലബ്ബ് | ലിവർപൂൾ | ||
| നമ്പർ | 7 | ||
| യുവജനവിഭാഗത്തിലെ പ്രകടനം | |||
| 2003–2005 | നാസിയോണൽ | ||
| സീനിയർ വിഭാഗത്തിലെ പ്രകടനം* | |||
| വർഷം | ടീം | കളി† | (ഗോൾ)† |
| 2005–2006 | നാസിയോണൽ | 27 | (10) |
| 2006–2007 | ഗ്രോണിൻജൻ | 29 | (10) |
| 2007–2011 | അജാക്സ് | 110 | (81) |
| 2011– | ലിവർപൂൾ | 54 | (22) |
| ദേശീയ ടീം‡ | |||
| 2007 | ഉറുഗ്വായ് അണ്ടർ 20 | 4 | (2) |
| 2012– | ഉറുഗ്വായ് അണ്ടർ 23 | 4 | (3) |
| 2007– | ഉറുഗ്വായ് | 54 | (28) |
| * സീനിയർ തലത്തിൽ ദേശീയലീഗുകളിലെ കളികളും ഗോളുകളും മാത്രമേ കണക്കിലെടുത്തിട്ടുള്ളൂ. and correct as of 17:25, 4 November 2012 (UTC). † പങ്കെടുത്ത കളികൾ (നേടിയ ഗോളുകൾ). and goals correct as of 16:28, 28 ആഗസ്റ്റ് 2012 |
|||
ലൂയിസ് ആൽബർട്ടോ സുവാരസ് ഡിയാസ് ഒരു ഉറുഗ്വേ ഫുട്ബോൾ താരമാണ്. നിലവിൽ അദ്ദേഹം പ്രീമിയർ ലീഗിൽ ലിവർപൂളിന് വേണ്ടി കളിക്കുന്നു.
പത്തൊൻപതാം വയസിൽ ഗോർണിൻജെൻ ക്ലബിൽ കളിക്കാനായി അദ്ദേഹം നെതർലൻഡ്സിലെത്തി. 2007 ൽ അജാക്സ് ക്ലബിലേക്ക് മാറിയ അദ്ദേഹം അവിടെ 2008-09 വർഷത്തെ ക്ലബ് പ്ലയർ ഓഫ് ദി ഇയറായി സുവാരസ് തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നുള്ള വർഷങ്ങളിൽ ടീം ക്യാപ്റ്റനായിട്ടാണ് അദ്ദേഹം കളിച്ചത്. ഈ പദവിയിൽ നിന്നുകൊണ്ട് 33 കളികളിൽ നിന്നായി 35 ഗോളുകൾ അദ്ദേഹം നേടി. ഈ നേട്ടം 2009-10 സീസണിലെ ഡച്ച് ഫുട്ബോളർ ഓഫ് ദി ഇയറിന് അദ്ദേഹത്തെ അർഹനാക്കി. ആ വർഷം അദ്ദേഹത്തിന്റെ ആകെ ഗോൾ നേട്ടം 49 ആയിരുന്നു. മാത്രമല്ല കെഎൻവിബി കപ്പ് അജാക്സ് നേടുകയും ചെയ്തു. 2010-11 സീസണിൽ അജാക്സിനുവേണ്ടി തന്റെ നൂറാമത്തെ ഗോൾ സുവാരസ് നേടി.
2011 ജനുവരിയിൽ സുവാരസ് ലിവർപൂളിലെത്തി. സുവാരസിന്റെ വരവോടെ ലിവർപൂൾ പന്ത്രണ്ടാം സ്ഥാനത്തുനിന്നു ആറാം സ്ഥാനത്തേക്ക് കുതിച്ചു. 2012 ഫുട്ബോൾ ലീഗ് കപ്പിലൂടെ ലിവർപൂളിനുവേണ്ടി തന്റെ ആദ്യ കിരീടം സുവാരസ് നേടി. 2011-12 സീസണിൽ പാട്രിക് എവ്റയുമായി നടന്ന വിവാദത്തെ തുടർന്ന് 8 മത്സരങ്ങളിൽ നിന്നു സുവാരസിനെ വിലക്കിയിരുന്നു.
2007ലെ അണ്ടർ 20 ലോകകപ്പിൽ സുവാരസ് ഉറുഗ്വയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2010 ൽ ഉറുഗ്വേ സെമിയിലെത്തിയതിൽ 3 ഗോളുകളുൾപ്പെടെ നിർണായക പങ്കാണ് സുവാരസ് വഹിച്ചത്. തങ്ങളുടെ പതിനഞ്ചാമത്തെ കോപ്പ അമേരിക്ക വിജയം 2011 ൽ നേടി ഏറ്റവും കൂടൂതൽ തവണ ഈ കിരീടം നേടുന്ന രാജ്യമായി ഉറുഗ്വേ മാറിയപ്പോൾ 4 ഗോളുകളോടെ സുവാരസായിരുന്നു ടൂർണമെന്റിലെ താരം.[2]
അവലംബം [തിരുത്തുക]
- ↑ "9 Luis SUAREZ". FIFA.com. ശേഖരിച്ചത് 21 August 2011.
- ↑ "Luis Suárez and Diego Forlán shoot Uruguay to record 15th Copa América". guardian.co.uk (Guardian News and Media). 24 July 2011. ശേഖരിച്ചത് 25 July 2011.