റോസ പാര്‍ക്‍സ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റോസ പാ‍ര്‍ക്‍സ്‌
ഫിബ്രവരി 4, 1913 – ഒക്റ്റോബര്‍ 24 2005

ജനനം: 1913 ഫിബ്രവരി 4
ജനന സ്ഥലം: ടാസ്കിജി, അലബാമ
മരണം: 2005 ഒക്റ്റോബര്‍ 24
മരണ സ്ഥലം: ഡെറ്റ്രോയിറ്റ്, മിഷിഗണ്‍
മുന്നണി: അമേരിക്കയിലെ പൗരാവകാശ പ്രവര്‍ത്തനങ്ങള്‍

അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ പൗരാവകാശങ്ങള്‍ക്ക് ആക്കം നല്‍കുന്നതില്‍ വലിയ പങ്കു വഹിച്ച റോസ ലൂയിസ് മക്‌കോളി പാ‍ര്‍ക്‍സ്‌ (1913 ഫെബ്രുവരി 4 - 2005 ഒക്ടോബര്‍ 24) ആധുനിക കാലഘട്ടത്തിലെ പൗരാവകാശ പ്രവര്‍ത്തനങ്ങളുടെ അമ്മ (Mother of the Modern-Day Civil Rights Movement) എന്നു അമേരിക്കന്‍ കോണ്‍‍ഗ്രസ്സ് വിശേഷിപ്പിച്ച വനിതയാണ്‌.[1] 1955 ഡിസംബര്‍ ഒന്നാം തീയ്യതി , റോസ പാ‍ര്‍ക്‍സ്‌ ഒരു വെള്ളക്കാരനു ബസ്സില്‍ സീറ്റ്‌ ഒഴിഞ്ഞുകൊടുക്കാന്‍ വിസമ്മതിച്ചതിനാല്‍‍, വംശീയമായ വേര്‍തിരിവ് നിലനിര്‍ത്തുന്നത് ഉദ്ദേശിച്ച് നടപ്പാക്കപ്പെട്ടിരുന്ന ജിം ക്രോ നിയമങ്ങളുടെ ലംഘനത്തിന്റെ പേരില്‍ അറസ്റ്റ്‌ ചെയ്യപ്പെടുകയുണ്ടായി. ഇതിനെത്തുടര്‍ന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ നേതൃത്വത്തില്‍ സംഘടിക്കപ്പെട്ട മോണ്ട്ഗോമറി ബസ്‌ ബഹിഷ്കരണസമരം, കറുത്ത വര്‍ഗ്ഗക്കാരുടെ പൗരാവകാകാശങ്ങള്‍ക്കുവേണ്ടി അമേരിക്കന്‍ ഐക്യ നാടുകളില്‍ നടന്ന ഏറ്റവും വലിയ സമരങ്ങളില്‍ ഒന്നായിരുന്നു. അലബാമയിലെ യു. എസ്. ഡിസ്ട്രിക്ട് കോടതി ഈ കേസില്‍ പ്രക്ഷോഭകര്‍‌ക്കനുകൂലമായി വിധി പ്രഖ്യാപിക്കുകയും മോണ്ട്ഗോമറിയിലെ ബസ്സുകളില്‍ വെള്ളക്കാക്കായി പ്രത്യേകസീറ്റുകള്‍ നീക്കിവക്കുന്നത് നിര്‍ത്തലാക്കുകയും ചെയ്തു..[2]

[തിരുത്തുക] അവലംബം

  1. http://www.npr.org/templates/story/story.php?storyId=4973548
  2. http://www.nps.gov/archive/malu/documents/browder_v_gayle.htm


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം