റേച്ചൽ ഡേവിഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റേച്ചൽ ഡേവിഡ്
ജനനം
റേച്ചൽ ഡേവിഡ്

1990 ജനുവരി 4
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾസയാ ഡേവിഡ്
പൗരത്വംഇന്ത്യൻ
കലാലയം
  • ബിഷപ് കോട്ടൺ ഗേൾസ് സ്കൂൾ ബാംഗ്ലൂർ
  • സെന്റ് ജോസഫ്സ് കോളേജ് ഓഫ് കൊമേഴ്സ് ബാംഗ്ലൂർ
തൊഴിൽചലച്ചിത്ര അഭിനേത്രി,മോഡൽ
സജീവ കാലം2019 ഇത് വരെ
മാതാപിതാക്ക(ൾ)ഡേവിഡ് (അച്ഛൻ)

ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയും-മോഡലുമാണ് റേച്ചൽ ഡേവിഡ്. പ്രണവ് മോഹൻലാൽ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെയാണ് റേച്ചൽ ചലച്ചിത്ര മേഖലയിലേക്ക് എത്തിയത്.ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ സയാ എന്ന പേരിലും റേച്ചൽ അറിയപ്പെടുന്നുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

1990 ജൂൺ 16-നാണ് റേച്ചൽ ഡേവിഡ് ജനിച്ചത്. ബാംഗ്ലൂരിലെ ബിഷപ്പ് കോട്ടൺ ഗേൾസ് സ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ റേച്ചൽ ബാംഗ്ലൂരിലെ ക്രൈസ്റ്റ് ജൂനിയർ കോളേജിൽ പഠിച്ചു. ബാംഗ്ലൂരിലെ സെന്റ് ജോസഫ് കോളേജ് ഓഫ് കൊമേഴ്‌സിൽ ബാച്ചിലർ ഓഫ് ബിസിനസ് മാനേജ്‌മെന്റിൽ കോളേജ് ബിരുദവും പൂർത്തിയാക്കി.[2]

അഭിനയജീവിതം[തിരുത്തുക]

പ്രണവ് മോഹൻലാൽ നായകനായി അരുൺ ഗോപി സംവിധാനം ചെയ്ത് 2019-ൽ പ്രദർശനത്തിനെത്തിയ ഇരുപതിയൊന്നം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെയാണ് റേച്ചൽ ഡേവിഡ് അഭിനയ ജീവിതം ആരംഭിച്ചത്.ഈ ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടത് കൊണ്ട് കഥാപാത്രത്തിന്റെ പേരായ സയാ എന്ന പേരിലും റേച്ചൽ ഡേവിഡ് അറിയപ്പെടുന്നു. പിന്നീട്,ഒരൊന്നൊന്നര പ്രണയകഥ,കാവൽ തുടങ്ങിയ ചിത്രങ്ങളിലും റേച്ചൽ അഭിനയിച്ചു.

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

ചലച്ചിത്രം കഥാപാത്രം
ഇരുപത്തിയൊന്നാം നൂറ്റാണ്ട് (2019) സയാ
ഒരൊന്നൊന്നര പ്രണയകഥ (2019) ആമിന
കാവൽ (2021) സെലീന

അവലംബം[തിരുത്തുക]

  1. https://www.cinemawoods.net/tag/rachel-david-biography/[പ്രവർത്തിക്കാത്ത കണ്ണി]
  2. https://www.cinemawoods.net/actress-zaya-david-wiki-biography-age-family-images-movies/amp/#zaya_david_career[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=റേച്ചൽ_ഡേവിഡ്&oldid=3948256" എന്ന താളിൽനിന്ന് ശേഖരിച്ചത്