റെഡ് ജിഞ്ചർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റെഡ് ജിഞ്ചർ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Monocots
(unranked): Commelinids
നിര: Zingiberales
കുടുംബം: Zingiberaceae
ഉപകുടുംബം: Alpinioideae
Tribe: Alpinieae
ജനുസ്സ്: Alpinia
വർഗ്ഗം: A. purpurata
ശാസ്ത്രീയ നാമം
Alpinia purpurata
K.Schum.


സിഞ്ചിബെറേസി സസ്യ കുടുംബത്തിൽപ്പെടുന്ന ഒരു പുഷ്പസസ്യമാണ്‌ റെഡ് ജിഞ്ചർ. ശാസ്ത്രനമം അല്പിനിയ പർപ്യൂറേറ്റ. 10 മുതൽ 20 ദിവസങ്ങൾ വരെ ഇവയുടെ പൂങ്കുലകൾ വാടാതെനിൽക്കും. ചുവപ്പ്, വെള്ള, പിങ്ക്, റോസ് എന്നീ നിറങ്ങളിൽ പതിനെട്ടോളം ഇനങ്ങൾ കണ്ടുവരുന്നു. വർഷം മുഴുവൻ പുഷ്പിക്കുന്ന പൂച്ചെടിയാണിത്. മലേഷ്യയാണ്‌ ഇതിന്റെ ജന്മദേശം[1].

ഭൂകാണ്ഡങ്ങളിൽ നിന്നും ചിനപ്പുകളിൽ നിന്നും ഇവ വളർത്തിയെടുക്കാം. കൂടാതെ പൂർണ വളർച്ചയെത്തിയ പൂങ്കുലകളിൽനിന്നും പൊട്ടിവളരുന്ന കൊച്ചുതൈകൾ (ബൾബിലുകൾ) വേർപെടുത്തിയും ഇവ നട്ടു വളർത്താം. റെഡ് ജിഞ്ചറുകൾ നാലു മുതൽ എട്ടടിവരെ ഉയരത്തിൽ വളരുന്നു. ചെടികൾക്ക് പൂർണവളർച്ചയെത്തുവാൻ ഒന്നരവർഷമെടുക്കുന്നു. ഭാഗികമായി തണൽ ലഭിക്കുന്ന പ്രദേശങ്ങളാണ് ഇവക്ക് ഏറ്റവും യോജിച്ചത്. [2]

രണ്ട് പ്രധാന ഇനങ്ങളിൽ റെഡ് ജിഞ്ചർ കാണപ്പെടുന്നു. പുവന്ന പൂങ്കുല വിടർത്തുന്ന ജംഗിൾ കിങ് എന്ന ഇനവും പിങ്ക് നിറത്തിൽ പൂങ്കുലയുണ്ടാകുന്ന ജംഗിൾ ക്വീൻ എന്ന ഇനവും.[1]

[തിരുത്തുക] ചിത്രശാല

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക] അവലംബം

  1. 1.0 1.1 മാതൃഭൂമി ദിനപ്പത്രം,കാർഷിക രംഗം,ഫെബ്രുവരി 10,2008
  2. മലയാള മനോരമ കാർഷികരംഗം 17 03 09: മനോരമ പബ്ലിക്കേഷൻസ്, കോട്ടയം
"http://ml.wikipedia.org/w/index.php?title=റെഡ്_ജിഞ്ചർ&oldid=1285472" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ