റീത്ത സപിറോ ഫിങ്ക്‌ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റീത്ത സപിറോ ഫിങ്ക്‌ലർ
പ്രമാണം:Rita Finkler died 1968.jpg
ജനനം
Ricka Sapiro

(1888-11-01)നവംബർ 1, 1888
മരണംനവംബർ 8, 1968(1968-11-08) (പ്രായം 80)
തൊഴിൽphysician

റീത്ത സപിറോ ഫിങ്ക്‌ലർ (ജനനം റിക്ക സപിറോ; നവംബർ 1, 1888 - നവംബർ 8, 1968) റഷ്യൻ സാമ്രാജ്യത്തിൽ ജനിച്ച ഒരു അമേരിക്കൻ വൈദ്യനായിരുന്നു. കരിയറിന്റെ ആദ്യകാലങ്ങളിൽ അവർ പീഡിയാട്രിക്സും ഗൈനക്കോളജിയും പരിശീലിച്ചിരുന്നു, എന്നാൽ എൻഡോക്രൈനോളജിസ്റ്റ് എന്ന നിലയിലുള്ള അവളുടെ പ്രവർത്തനത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. ന്യൂജഴ്‌സിയിലെ നെവാർക്കിലെ നെവാർക്ക് ബെത്ത് ഇസ്രായേൽ ഹോസ്പിറ്റലിൽ എൻഡോക്രൈനോളജി വിഭാഗം സ്ഥാപിക്കുകയും അതിനെ നയിക്കുകയും ചെയ്തു.

ആദ്യകാലജീവിതം[തിരുത്തുക]

റഷ്യൻ സാമ്രാജ്യത്തിലെ ടൗറിഡ ഗവർണറേറ്റിലെ കെർസണിൽ 1888-ൽ സാറയുടെയും മില്ലുടമസ്ഥനായിരുന്ന വൂൾഫ് സപിറോയുടെയും മകളായി റിക്ക സപിറോ ജനിച്ചു. ഒരു ജൂത കുടുംബത്തിൽ നിന്നുള്ള അവളുടെ അമ്മ റീത്തയുടെ ചെറുപ്പത്തിൽ സ്തനാർബുദം ബാധിച്ച് മരിച്ചു. അവർക്ക് സഫീറ, റിയ എന്നീ രണ്ട് സഹോദരിമാരും കുട്ടിക്കാലത്ത് മരിച്ച ഒരു സഹോദരനും ഉണ്ടായിരുന്നു. ബൈറ ബെസ്റ്റോ-ഗെർസ്‌കി കോളേജിൽ പഠിക്കുകയും പതിനാറ് വയസ്സുള്ളപ്പോൾ നിയമപഠനത്തിനായി സെന്റ് പീറ്റേഴ്‌സ്ബർഗ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ചേരുകയും ചെയ്തു. ന്യൂസിലൻഡിലേക്ക് മാറാനുള്ള ഉദ്ദേശ്യത്തോടെ അവൾ രണ്ട് വർഷത്തിന് ശേഷം യൂണിവേഴ്സിറ്റി വിട്ടു.[1] പെൻസിൽവാനിയയിലെ വുമൺസ് മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ ഒരു ബന്ധുവിനെ സന്ദർശിക്കാൻ അവൾ അമേരിക്കയിൽ തങ്ങി. യു.എസിൽ തന്നെ തുടരാനും വുമൺസ് മെഡിക്കൽ കോളേജിൽ തന്നെ ചേരാനും ബന്ധു അവളെ പ്രേരിപ്പിച്ചു. പഠിക്കുന്ന കാലത്ത് സാമുവൽ ജെ. ഫിങ്ക്ലറെ കണ്ടുമുട്ടിയ അവർ 1913-ൽ അദ്ദേഹത്തെ വിവാഹം കഴിച്ചു. സപിറോ 1915-ൽ ബിരുദം നേടി. റീത്തയ്ക്കും സാമുവൽ ഫിങ്ക്‌ലർക്കും സിൽവിയ (ജനനം 1921) എന്നൊരു മകളുണ്ടായിരുന്നു. 1925-ൽ അവർ വിവാഹമോചനം നേടി.[2]

മെഡിക്കൽ ജീവിതം[തിരുത്തുക]

1915-ൽ വൈദ്യശാസ്ത്ര ബിരുദം നേടിയ ശേഷം ഫിലാഡൽഫിയ പോളിക്ലിനിക്കിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ ഫിങ്ക്‌ലർ, അവിടുത്തെ ആദ്യ വനിതാ ഇന്റേൺ ആയിരുന്നു.[3] ആശുപത്രിയിലെ അവളുടെ സ്ഥാനം മറ്റ് ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഇടയിൽ വിവാദമായിരുന്നതോടൊപ്പം നിരവധി പത്ര ലേഖനങ്ങളിലും ഇത് ഇടംപിടിച്ചു. ഇന്റേൺഷിപ്പിന് ശേഷം, ഫിലാഡൽഫിയ ഹെൽത്ത് സെന്ററിൽ ജോലി ചെയ്ത ഫിങ്ക്‌ലർ അത് 1916 മുതൽ 1918 വരെ മുന്നോട്ട് കൊണ്ടുപോയി. പിന്നീട് ന്യൂജേഴ്‌സിയിലെ നെവാർക്കിലേക്ക് താമസം മാറിയ അവർ 1919-ൽ അവിടെ ഒരു സ്വകാര്യ പ്രാക്ടീസ് തുടങ്ങി.[4] പ്രധാനമായും പീഡിയാട്രിക്‌സും പ്രസവചികിത്സയും പരിശീലിച്ചതു കൂടാതെ നെവാർക്കിലെ ഇറ്റാലിയൻ ജനസംഖ്യയെ ചികിത്സിക്കുന്നതിലും പ്രത്യേകിച്ചും സജീവമായിരുന്നു. 1928-ൽ ന്യൂയോർക്ക് സിറ്റിയിലെ മൗണ്ട് സിനായ് ഹോസ്പിറ്റലിൽ എൻഡോക്രൈനോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ അവർ ഗവേഷണം തുടരുന്നതിനായി 1929-ൽ വിയന്ന സർവകലാശാലയിലേക്ക് പോയി. വിയന്നയിൽ, സെൽമർ അഷ്‌ഹൈമും ബെർണാർഡ് സോണ്ടെക്കും വികസിപ്പിച്ച ഗർഭ പരിശോധനാ പരീക്ഷണങ്ങളിൽ അവർ മറ്റ് ഗവേഷകരോടൊപ്പം പ്രവർത്തിച്ചു.[5] തന്റെ കരിയറിന്റെ ആദ്യകാലങ്ങളിൽ, ഫിങ്ക്‌ലർ "റിക്ക" എന്നതിനുപകരം "റീത്ത" എന്ന പേര് ഉപയോഗിക്കാൻ തുടങ്ങി.

നെവാർക്കിൽ സ്വകാര്യമായി പ്രാക്ടീസ് ചെയ്യുമ്പോൾത്തന്നെ നെവാർക്ക് ബെത്ത് ഇസ്രായേൽ ഹോസ്പിറ്റലിലും ജോലി ചെയ്ത അവർ ആദ്യം ഒരു ശിശുരോഗവിദഗ്ദ്ധയായും പിന്നീട് ഗൈനക്കോളജിസ്റ്റായുമാണ് ജോലി ചെയ്തത്. 1934-ൽ, എൻഡോക്രൈനോളജിയിൽ 70-ലധികം ലേഖനങ്ങൾ പ്രസിദ്ധീകരിച്ച ശേഷം, അവർ ഹോസ്പിറ്റലിന്റെ എൻഡോക്രൈനോളജി വിഭാഗം സ്ഥാപിക്കുകയും, അതിനെ 1939 മുതൽ 1951 വരെ നയിക്കുകയും ചെയ്തു. എൻഡോക്രൈനോളജി, സ്ത്രീകളുടെ ആരോഗ്യം എന്നിവയുടെ സംയോജനത്തിൽ പ്രത്യേക താൽപ്പര്യം പ്രകടിപ്പിച്ച അവർ, കൂടാതെ വന്ധ്യതയിൽ ഉൾപ്പെട്ടിരിക്കുന്ന ഹോർമോൺ തകരാറുകൾ, അമെനോറിയ, അണ്ഡാശയ പ്രവർത്തവൈകല്യം, അതുപോലെ സിന്തറ്റിക് ഈസ്ട്രജൻ ഉപയോഗിച്ച് ആർത്തവവിരാമവുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളുടെ ചികിത്സ എന്നിവയെക്കുറിച്ചും ഗവേഷണം നടത്തിയിരുന്നു.[6] രണ്ടാം ലോകമഹായുദ്ധകാലത്ത് പോഷകാഹാരക്കുറവ് മൂലം സ്ത്രീകളിൽ ഉണ്ടായ പ്രത്യുൽപാദന പ്രശ്‌നങ്ങളും അവർ പഠിച്ചു.[7] നെവാർക്ക് ബെത്ത് ഇസ്രായേലിന്റെ എൻഡോക്രൈനോളജി വിഭാഗത്തിന്റെ മേധാവിയെന്ന സ്ഥാനമൊഴിഞ്ഞ ശേഷം, ഫിങ്ക്‌ലർ ചീഫ് എമെരിറ്റസ് ആയും കൺസൾട്ടന്റ് എൻഡോക്രൈനോളജിസ്റ്റായും സേവനമനുഷ്ഠിച്ചു.[8]

മരണം[തിരുത്തുക]

1958-ൽ ഫിങ്ക്‌ലറിന് മസ്തിഷ്‌കാഘാതം ഉണ്ടായി. അവൾ പൂർണ്ണമായി സുഖം പ്രാപിക്കുകയും മെഡിസിൻ പരിശീലനം പുനരാരംഭിക്കുകയും ചെയ്തുവെങ്കിലും പിന്നീട് ഹൃദയസ്തംഭനം[9] ഉണ്ടായയോടെ 1968-ൽ ന്യൂയോർക്ക് സിറ്റിയിൽ വച്ച് കൊറോണറി ഓക്‌ലൂഷൻ മൂലം മരിച്ചു.[10] അവർക്ക് ഒരു ഫിസിഷ്യൻ കൂടിയായ മകൾ സിൽവിയ എഫ്. ബെക്കറും മൂന്ന് പേരക്കുട്ടികളുമുണ്ടായിരുന്നു.[11] ഗുഡ് മോർണിംഗ്, ഡോക്ടർ! എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിക്കപ്പെടാത്ത ആത്മകഥ ഉൾപ്പെടെയുള്ള അവളുടെ പ്രബന്ധങ്ങൾ റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റി ലൈബ്രറികളുടെ കൈവശമാണ്.[12]

അവലംബം[തിരുത്തുക]

  1. Hurst, Marsha (March 1, 2009). "Rita Sapiro Finkler". Jewish Women's Archive. Retrieved June 2, 2016.
  2. Gillan, Maria (1996). "Rita Sapiro Finkler, 1888–1968". In Burstyn, Joan N. (ed.). Past and Promise: Lives of New Jersey Women. Syracuse University Press. pp. 288–290. ISBN 978-0-8156-0418-1.
  3. Hurst, Marsha (March 1, 2009). "Rita Sapiro Finkler". Jewish Women's Archive. Retrieved June 2, 2016.
  4. Gillan, Maria (1996). "Rita Sapiro Finkler, 1888–1968". In Burstyn, Joan N. (ed.). Past and Promise: Lives of New Jersey Women. Syracuse University Press. pp. 288–290. ISBN 978-0-8156-0418-1.
  5. Hurst, Marsha (March 1, 2009). "Rita Sapiro Finkler". Jewish Women's Archive. Retrieved June 2, 2016.
  6. Hurst, Marsha (March 1, 2009). "Rita Sapiro Finkler". Jewish Women's Archive. Retrieved June 2, 2016.
  7. "Dr. Rita S. Finkler". The New York Times. November 9, 1968. p. 33.
  8. Hurst, Marsha (March 1, 2009). "Rita Sapiro Finkler". Jewish Women's Archive. Retrieved June 2, 2016.
  9. Gillan, Maria (1996). "Rita Sapiro Finkler, 1888–1968". In Burstyn, Joan N. (ed.). Past and Promise: Lives of New Jersey Women. Syracuse University Press. pp. 288–290. ISBN 978-0-8156-0418-1.
  10. Hurst, Marsha (March 1, 2009). "Rita Sapiro Finkler". Jewish Women's Archive. Retrieved June 2, 2016.
  11. "Dr. Rita S. Finkler". The New York Times. November 9, 1968. p. 33.
  12. "Rita S. Finkler, MD (1888–1968): Papers, 1916 – 1970". Rutgers University Libraries. April 2004. Retrieved June 2, 2016.
"https://ml.wikipedia.org/w/index.php?title=റീത്ത_സപിറോ_ഫിങ്ക്‌ലർ&oldid=3841999" എന്ന താളിൽനിന്ന് ശേഖരിച്ചത്