റിപ് വാൻ വിങ്കിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാഷിംഗ്ടൺ ഇർ‌വിംഗിന്റെ സ്വദേശമായിരുന്ന "സണ്ണിസൈഡിൽ" നിന്ന് ഏറെ അകലെയല്ലാതെ ന്യൂയോർക്കിലെ ഇർ‌വിംഗ്ടണിലുള്ള റിപ് വാൻ വിങ്കിൾ പ്രതിമ,

റിപ് വാൻ വിങ്കിൾ അമേരിക്കൻ എഴുത്തുകാരനായിരുന്ന വാഷിംഗ്ടൺ ഇർവിങ്ങ് 1819 ൽ എഴുതി പ്രസിദ്ധീകരിച്ച ഒരു ചെറുകഥയാണ്. ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിൽ ജീവിക്കുന്ന കാലത്താണ് ഇർവിങ്ങ് ഈ കഥ രചിച്ചത്. “ദ സ്കെച്ച് ബുക്ക് ഓഫ് ജ്യോഫ്രേ ക്രയോൺ, ജെന്റ്” എന്ന കഥാസമാഹാരത്തിന്റെ ഭാഗമാണ് ഈ ചെറുകഥ. ഈ കഥ നടക്കുന്നത് ന്യൂയോർക്കിലെ ക്യാറ്റ്സ്കിൽ മൌണ്ടൻസിലാണ്. ഈ കഥയെഴുതുന്നകാലത്ത് അദ്ദേഹം കാറ്റ്സ്കിൽ മൌണ്ടൻ സന്ദർശിച്ചിട്ടേയുണ്ടായിരുന്നില്ല എന്ന് ഇർവിന്റെ ഓർമ്മക്കുറിപ്പുകളിൽ അനുസ്മരിക്കപ്പെടുന്നു.[1] ഈ കഥയിലെ പ്രധാന കഥാപാത്രം അമേരിക്കൻ സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു ഡച്ച്-അമേരിക്കൻ ഗ്രാമീണനാണ്.

അവലംബം[തിരുത്തുക]

  1. Pierre M. Irving, The Life and Letters of Washington Irving, G. P. Putnam's Sons, 1883, vol. 2, p. 176.
"https://ml.wikipedia.org/w/index.php?title=റിപ്_വാൻ_വിങ്കിൾ&oldid=3458121" എന്ന താളിൽനിന്ന് ശേഖരിച്ചത്