റാവോർകെസ്റ്റസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റാവോർകെസ്റ്റസ്
Raorchestes signatus
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Amphibia
Order: Anura
Family: Rhacophoridae
Subfamily: Rhacophorinae
Genus: Raorchestes
Biju, Shouche, Dubois, Dutta, and Bossuyt, 2010[1]
Type species
Ixalus glandulosus
Jerdon, 1854
Diversity
50 species (see text)
Raorchestes flaviocularis in India

റാക്കോഫോറിനേ ഉപകുടുംബത്തിൽ ഉള്ള തവളകളുടെ ഒരു ജനുസ് ആണ് റാവോർകെസ്റ്റെസ് (Raorchestes). തെക്കും തെക്കുകിഴക്കേഷ്യയിലും ആണ് ഇവയെ കണ്ടുവരുന്നത്. തെക്കേ ഇന്ത്യ, നേപ്പാൾ, മ്യാൻമർ, തായ്‌ലാന്റ്, ലാവോസ് മുതൽ ചൈൻ, വിയറ്റ്‌നാം, പടിഞ്ഞാറൻ മലേഷ്യ എന്നിവിടങ്ങൾ ആണ് ഇവയുടെ ആവാസസ്ഥാനം. പശ്ചിമഘട്ടത്തിൽ ആണ് ഇവയുടെ ഏറ്റവും വൈവിധ്യം ഉള്ളത്. 2010 -ൽ പുതിയ ജനുസായി വിവരിക്കുന്നതുവരെ ഇവ (ഇപ്പോൾ ഇല്ലാത്ത) ഇക്സാലസ്, ഫിലോട്ടസ്, സ്യൂഡോഫിലാട്ടസ് എന്നീ ജനുസുകളിൽ ആയിരുന്നു.[2] ഇന്ത്യൻ തവളപഠനത്തിനു നൽകിയ സംഭാവനകളെ മാനിച്ച് സി. ആർ. റാവുവിന്റെ പേരിലാണ് ഈ ജനുസ് അറിയപ്പെടുന്നത്. 

വിവരണം[തിരുത്തുക]

Male Raorchestes luteolus, with its eminent vocal sac
Raorchestes echinatus in India

പ്രധാനമായി രാത്രിഞ്ചരന്മാരായ ഇവ തീരെ കുഞ്ഞന്മാരാണ്. പൂർണ്ണവളർച്ചയെത്തിയവർക്ക് 15–45 mm (0.59–1.77 in) നീളമേ കാണൂ. ഈ ജനുസിലെ എല്ലാവർക്കും ഒരു വാൽമാക്രി സ്റ്റേജ് ഇല്ലാത്തവരാണ്. ഇതിന്റെ സഹോദരജനുസാണ് സ്യൂഡോഫിലോട്ടസ്.

വംശനാശഭീതി[തിരുത്തുക]

ഐ യു സി എൻ ഇവയിൽ 38 സ്പീഷിസ് പട്ടികപ്പെടുത്തിയിട്ടുണ്ട്. പലതും ഗുരുതരമായ വംശനാശഭീഷണി നേരിടുന്നവയാണ്. ഇവയിൽ വംശനാശം സംഭവിച്ചു എന്നുകരുതിയ നീലക്കണ്ണി ഇലത്തവളയെ[3] 2004 -ൽ വീട്ണു കണ്ടുപിടിക്കുകയുണ്ടായി.[4][5] നഷ്ടപ്പെട്ട തവളകളുടെ പട്ടികയിലുള്ള (ദശകങ്ങളോളം കാണാത്തവ) 10 സ്പീഷിസുകൾ റാവോർകെസ്റ്റസ് ജനുസിൽ ഉണ്ട്.[6]

സ്പീഷിസുകൾ[തിരുത്തുക]

അടുത്തകാലത്ത് ഇന്ത്യയിൽ നിന്നും ഈ ജനുസിലെ ധാരാളം സ്പീഷിസുകൾ കണ്ടെത്തിയിട്ടുണ്ട്.[7][8] 2016 ആദ്യത്തെ കണക്കുപ്രകാരം ഈ ജനുസിൽ 60 സ്പീഷിസുകൾ ഉണ്ട്.

2

അവലംബം[തിരുത്തുക]

  1. Biju, S. D.; Yogesh Shouche; Alain Dubois; S. K. Dutta; Franky Bossuyt (2010). "A ground-dwelling rhacophorid frog from the highest mountain peak of the Western Ghats of India" (PDF). Current Science. 98 (8): 1119–1125.
  2. Frost, Darrel R. (2014). "Raorchestes Biju, Shouche, Dubois, Dutta, and Bossuyt, 2010". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. Retrieved 3 July 2014.
  3. IUCN (2014). "IUCN Red List of Threatened Species. Version 2014.1. <www.iucnredlist.org>". Retrieved 3 July 2014.
  4. University of Delhi (February 3, 2009). "Dozen New Tree Frogs Discovered In Rapidly Vanishing Habitat In India". ScienceDaily.
  5. Biju, S. D.; Bossuyt, F. (2009). "Systematics and phylogeny of Philautus Gistel, 1848 (Anura, Rhacophoridae) in the Western Ghats of India, with descriptions of 12 new species". Zoological Journal of the Linnean Society. 155 (2): 374–444. doi:10.1111/j.1096-3642.2008.00466.x.
  6. Amphibian Specialist Group (2013). "Lost frogs". Archived from the original on 2019-05-02. Retrieved 15 July 2013.
  7. Manoj, E. M. (August 7, 2011). "New species of frogs found in Western Ghats". The Hindu. Retrieved 26 September 2014.
  8. "26 new species of frogs and insects discovered in India". Hindustan Times. June 15, 2009. Archived from the original on 2014-10-06. Retrieved 27 September 2014.
"https://ml.wikipedia.org/w/index.php?title=റാവോർകെസ്റ്റസ്&oldid=3643162" എന്ന താളിൽനിന്ന് ശേഖരിച്ചത്