ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തരം | രാജ്യാന്തര സംഘടന |
|---|---|
| സ്ഥാപിക്കപ്പെട്ടത് | ഒക്ടോബർ 1948, Fontainebleau, ഫ്രാൻസ് |
| ആസ്ഥാനം | Rue Mauverney 28, 1196 Gland, സ്വിറ്റ്സർലന്റ് |
| പ്രധാന ആളുകൾ | Julia Marton-Lefèvre Ashok Khosla |
| വ്യവസായം | Conservation; Sustainable use |
| വരുമാനം | CHF 133 million (2008) |
| തൊഴിലാളികൾ | Over 1,000 (worldwide) |
| വെബ്സൈറ്റ് | www.iucn.org |
| പരിപാലനസ്ഥിതി |
|---|
| വംശനാശം തരം തിരിച്ച് |
| വംശനാശം സംഭവിച്ചവ |
| വംശനാശം സംഭവിച്ച ജീവികൾ ആവാസവ്യവസ്ഥയിൽ വംശനാശം സംഭവിച്ച ജീവികൾ |
| വംശനാശ ഭീഷണി നേരിടുന്നവ |
| ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ജീവികൾ വംശനാശ ഭീഷണി നേരിടുന്ന ജീവികൾ വംശനാശ സാദ്ധ്യതയുള്ള ജീവികൾ |
| കുറഞ്ഞ അപകട സാദ്ധ്യതയുള്ളവ |
| സംരക്ഷണം ആവശ്യമുള്ളവ ഭീഷണിയുള്ളവ ഉത്കണ്ഠാജനകമായവ |
|
ഇതും കാണുക ഐ.യു.സി.എൻ. ചുവന്ന പട്ടിക ഐ.യു.സി.എൻ. |
പ്രകൃതിയെയും പ്രകൃതിവിഭവങ്ങളേയും സംരക്ഷിക്കാനായി രൂപം നൽകപ്പെട്ട ഒരു സംഘടനയാണ് ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ്. ഇത് വേൾഡ് കൺസർവേഷൻ യൂണിയൻ എന്ന പേരിലും, ഐ.യു.സി.എൻ എന്ന പേരിലും അറിയപ്പെടുന്നു. 1948 ഒക്ടോബറിൽ ഇത് സ്ഥാപിക്കപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ പ്രകൃതിസംരക്ഷണ സംഘടനയായ ഐ.യു.സി.എന്നിന് 111 സർക്കാർ ഏജൻസികൾ, 800 ൽ അധികം സർക്കാർ ഇതര സംഘടനകൾ, 16000 ൽ അധികം ശാസ്ത്രജ്ഞർ എന്നിവരുടെ ശൃംഖലയുണ്ട്. ഐ.യു.സി.എൻ പുറത്തിറക്കുന്ന പുസ്തകമാണ് റെഡ് ലിസ്റ്റ്. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.