റാഫി അഹമദ് കിഡ്വായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rafi Ahmed Kidwai
Kidwai on a 1969 stamp of India
ജനനം18 February 1894
മരണം24 October 1954 (aged 60)
വിദ്യാഭ്യാസംAligarh Muslim University, Aligarh
സംഘടന(കൾ)Indian National Congress
പ്രസ്ഥാനംIndian Independence movement

റാഫി അഹമദ് കിദ്വായിഹിന്ദി: रफ़ी अहमद क़िदवई رفیع احمد قدوائی Urdu), രാഷ്ട്രീയ നേതാവ്, സ്വാതന്ത്ര്യ സമരസേനാനി എന്നീ നിലകളിൽ പ്രസിദ്ധൻ , ഇസ്ലാമിക് സോഷ്യലിസ്റ്റ് എന്ന് അറിയപ്പെടുന്നു .[1]   ഉത്തർപ്രദേശിലെ ബരബൻകി എന്ന സ്ഥലത്താണ് അദേഹം ജനിച്ചത്.

ആദ്യ കാല ജീവിതം[തിരുത്തുക]

റാഫി അഹമദ് കിദ്വായി ജനിച്ചത് ബരബൻകി ജില്ലയിലെ മുസവ്ളി എന്ന ഗ്രാമത്തിലാണ്. ഒരു സർക്കാർ ഉദ്യോഗസ്ഥനായ ശേഷം സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു.  റാഫി അദ്ദേഹത്തിൻറെ അമ്മയുടെസഹോദരൻ ആയ വിലായത്ത് അലിയിൽ നിന്നും  പ്രാഥമിക വിദ്യഭ്യാസം നേടി. അദ്ദേഹം ബരബൻകിയിലെ സർക്കാർ വിദ്യാലയത്തിലും  പിന്നീട് മുഹമദൻ അഗ്ളോ ഓറിയന്റൽ കോളേജിലും വിദ്യാഭ്യാസം ചെയ്തു. തുടർന്ന് അലിഗഡിൽ 1918ൽ ബി.എ. ബിരുദം കരസ്തമാക്കി. അതിനുശേഷം നിയമപഠനം  നടത്തിയെങ്കിലും പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല.  ഖിലാഫത്ത് സമരത്തിൽ  പ്രവർത്തിച്ചതിനാൽ  അദ്ദേഹം ജയിൽവാസം അനുഭവിക്കുകയായിരുന്നു.

 1919-ൽ റാഫി അഹമദ് കിദ്വായി മജിദ് ഉൻ നിസ എന്ന സ്തീയെ വിവാഹം കഴിച്ചു. അവർക്ക് ഒരു കുട്ടി ഉണ്ടായെങ്കിലും നിർഭാഗ്യവശാൽ പനി ബാധിച്ച് മരിച്ചുപോയി. 

രാഷ്ട്രീയം[തിരുത്തുക]

 1926-ലെ തിരഞ്ഞെടുപ്പിൽ  അദ്ദേഹം ക്രന്തര നിയമനിർമ്മാണ സഭയിൽ സ്വരാജ് പാർട്ടിയുടെ സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ടു.  1929-ൽ,സ്വരാജ് പാർട്ടിയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹം മോട്ടി ലാൽ നെഹറുവിനോട് അടുപ്പമുള്ളയാൾ  ആയിരുന്നു. 1940-ൽ ദേശീയ നിയമനിർമ്മാണ സഭയിൽ നിന്നും രാജിവച്ച ശേഷം തുടർന്ന് റാഫി അഹമദ് കിദ്വായി നിസഹകരണ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു .[2]  ഗവൺമെൻഡ് ഓഫ്  ഇന്ത്യ ആക്ടിനു ശേഷം അദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പ്രവർത്തിച്ചു.

രാഷ്ട്രീയം (സ്വാതന്ത്യത്തിനു ശേഷമുളള)[തിരുത്തുക]

ജവഹർ ലാൽ നെഹ്രുവിനോടു ചേർന്നായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനം. റാഫി അഹമദ് കിദ്വായി സ്വതന്ത്യ ഇന്ത്യയിലെ ആദ്യ വാർത്താവിതരണ മന്ത്രി ആയിരുന്നു..)1952ൽ തിരഞ്ഞെടുപ്പിൽ വിജയിക്കുകയും കൃഷി ഭക്ഷ്യ വകുപ്പുകൾ കൈകാര്യം ചെയ്യുകയും ചെയ്തു, 

മരണം[തിരുത്തുക]

1954 ഒക്ടോബർ 24 ന്, തന്റെ അറുപതാം വയസിൽ, മന്ത്രിയായി സേവനം അനുഷ്ടിച്ചിരിക്കുബോൾ ആയിരുന്നു റാഫി അഹമദ് കിദ്വായി അന്തരിച്ചത്.

പൈതൃകം[തിരുത്തുക]

1956-ൽ ഇന്ത്യൻ കൗൺസിൽ ഓഫ്  അഗ്രികൾച്ചർ സ്ഥാപിച്ചു (ICAR). അതിനേത്തുടർന്ന് കാർഷിക രംഗത്ത് വളർച്ചയുണ്ടായി.[3]നവംബർ 2011ൽ,  ഗവൺമെൻഡ് പോസ്റ്റൽ സ്റ്റാഫ് കോളേജിന് റാഫി അഹമദ് കിദ്വായിയുടെ പേര് നൽകി.[4] പോസ്റ്റൽ സർവീസിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്നതിന്  ചുമതലപ്പെടുത്തിയിരുന്നത്  ഈ  സ്ഥാപനമാണ് .[5]ഇന്ത്യയുടെ പാർലമെന്റ് മന്ദിരത്തിൽ ഇദ്ദേഹത്തിൻ രേഖാചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട് .[6] കൊൽക്കൊത്തയിലെ ഒരു വീഥിയ്ക്ക് ബഹുമാനാർത്ഥം റാഫി അഹമദ് കിദ്വായിയുടെ പേര് നൽകിയിട്ടുണ്ട്.[7] 

അവലംബം[തിരുത്തുക]

  1. "Indian Muslims". Archived from the original on 2016-03-04. Retrieved 13 December 2011.
  2. Remembering Our Leaders. Vol. 8. New Delhi: Children's Book Trust. 1998. p. 106.
  3. "Archived copy". Archived from the original on 3 ജൂൺ 2008. Retrieved 3 സെപ്റ്റംബർ 2008.{{cite web}}: CS1 maint: archived copy as title (link)
  4. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2012-01-03. Retrieved 2018-09-28.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-04-15. Retrieved 2018-09-28.
  6. https://web.archive.org/web/20180324065731/http://rajyasabha.nic.in/rsnew/picture_gallery/ra_kidwai_6.asp
  7. "Kolkata Yellow Pages". Retrieved 13 December 2011.
"https://ml.wikipedia.org/w/index.php?title=റാഫി_അഹമദ്_കിഡ്വായി&oldid=3940906" എന്ന താളിൽനിന്ന് ശേഖരിച്ചത്