റസാഖ് വഴിയോരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കഥ, കവിത, കാർട്ടൂൺ രചനയിലൂടെയും, ഹോം സിനിമ, ആനിമേഷൻ നിർമാണത്തിലൂടെയും കലാരംഗത്ത് പ്രവർത്തിക്കുന്നു. കോഴിക്കോട് ജെ. ഡി. റ്റി. ഇസ്ലാം അനാഥശാല, ഫാറൂഖ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും വിദ്യാഭ്യാസം നേടിയ റസാഖ് പഠനകാലത്തുതന്നെ കലാരംഗത്ത് തന്റെ കഴിവ് തെളിയിച്ചിരുന്നു. പ്രവാസ ജീവിതകാലത്ത് ഖത്തറിലെ പ്രശസ്ത ഇംഗ്ലീഷ് ദിനപത്രങ്ങളിൽ ഉൾപ്പെടെ കാർട്ടൂണുകൾ വരയ്ക്കാറുണ്ടായിരുന്ന റസാഖിന്റെ ആനിമേഷൻ ചിത്രങ്ങളിൽ പലതിനും സംസ്ഥാന സർക്കാറിന്റെ മികച്ച ചിത്രങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ നേടിയെടുക്കാനായിട്ടുണ്ട്.[അവലംബം ആവശ്യമാണ്] ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി പുതുതലമുറയെ ശാക്തീകരിക്കുന്നതിനായി അദ്ദേഹം 'ക്യാരറ്റ് ക്രിയേഷൻ' എന്ന പേരിൽ ഒരു ആനിമേഷൻ സ്റ്റുഡിയോ സ്ഥാപിച്ച് പ്രവർത്തിച്ച് വരികയാണ്. കൊടിയത്തൂരിലെ ഒരു കലാ കുടുംബത്തിൽപിറന്ന റസാഖിന്റെ സഹോദരങ്ങളാണ് ഹോം സിനിമാ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച സലാം കൊടിയത്തൂരും, സിദ്ധീഖ് കൊടിയത്തൂരും, കെ.പി.മുനീറും. തന്റെ ബാല്യകൗമാര കാലഘട്ടങ്ങൾ ഓർത്തെടുത്ത് റസാഖ് എഴുതിയ പുസ്തകമാണ് 'അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങൾ'

"https://ml.wikipedia.org/w/index.php?title=റസാഖ്_വഴിയോരം&oldid=3782173" എന്ന താളിൽനിന്ന് ശേഖരിച്ചത്