റഷ്യയിലെ പീറ്റർ ഒന്നാമൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. (2010 ഒക്ടോബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| മഹാനായ പീറ്റർ ഒന്നാമൻ | |
|---|---|
|
|
|
| Reign | 1682 മെയ് 7 - 1725 ഫെബ്രുവരി 8 |
| Coronation | 1682 ജൂൺ 25 |
| Predecessor | ഫ്യോദോർ മൂന്നാമൻ |
| Successor | കാതറീൻ I |
| Consort | യൂഡോക്സിയ ലോപുഖിന കാതറീൻ I (മാർത്ത സ്കവ്രോന്സ്ക്യ) |
| Issue | |
| Alexei Petrovich, Tsarevich of Russia Grand Duke Alexander Anna, Duchess of Holstein-Gottorp Elizabeth of Russia Grand Duchess Natalia |
|
| House | House of Romanov |
| Father | റഷ്യയിലെ അലക്സിസ് |
| Mother | നതാലിയ നരിഷ്കിന |
| Born | 1672 9 ജൂൺ മോസ്കോ |
| Died | 1725 ഫെബ്രുവരി 8 (പ്രായം 52) |
റഷ്യയുടെയും പിന്നീട് റഷ്യൻ സാമ്രാജ്യത്തിന്റെയും രാജാവായിരുന്നു മഹാനായ പീറ്റർ ഒന്നാമൻ എന്ന പേരിൽ അറിയപ്പെടുന്ന പ്യോട്ടർ അലക്സെയേവിച്ച് റൊമാനോവ്(റഷ്യൻ: Пётр Алексе́евич Рома́нов, Пётр I, Pyotr I, or Пётр Вели́кий, Pyotr Velikiy) (ജൂൺ 9 [O.S. മെയ് 30] 1672 - ഫെബ്രുവരി 8 [O.S. ജനുവരി 28] 1725)[1]. മെയ് 7 [O.S. ഏപ്രിൽ 27] 1682 മുതൽ മരണം വരെ രാജാവായിരുന്നു. 1696-നു മുമ്പ് ദുർബലനായ അർദ്ധസഹോദരൻ ഇവാൻ അഞ്ചാമനുമായിച്ചേർന്നാണ് ഭരിച്ചത്.
ആധുനികവത്കരണത്തിന്റെയും സാമ്രാജ്യവികസനത്തിന്റെയും നയങ്ങൾ വഴി സാർ റഷ്യയെ മുന്നൂറു കോടി എക്കർ വിസ്തൃതിയുള്ള റഷ്യൻ സാമ്രാജ്യമാക്കി മാറ്റാൻ പീറ്ററിനു സാധിച്ചു. അദ്ദേഹത്തിന്റെ കീഴിൽ റഷ്യ യൂറോപ്പിലെ സുപ്രധാന ശക്തികളിലൊന്നായി മാറി. എന്നിരുന്നാലും അനേകം മനുഷ്യജീവനുകൾ ഇതിന് വിലയായി നൽകേണ്ടിവന്നു.