യാസ്ദെഗെർദ് ഒന്നാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

399 മുതൽ 420 വരെ ഭരണത്തിലിരുന്ന സസ്സാനിയൻ ചക്രവർത്തി ആയിരുന്നു യാസ്ദെഗെർദ് ഒന്നാമൻ (പാഹ്ലവി: 𐭩𐭦𐭣𐭪𐭥𐭲𐭩) ശാപൂർ മൂന്നാമന്റെ (ഭരണവർഷം 383–388) മകനായിരുന്ന ഇദ്ദേഹം പിതാവിന്റെയും സ്വന്തം സഹോദരൻ ബഹ്റാം നാലാമന്റെയും (ഭരണവർഷം 388–399) മരണത്തിന് ശേഷമാണ് അധികാരത്തിലേറിയത്.[1]

യാസ്ദെഗെർദ് ഒന്നാമൻ
𐭩𐭦𐭣𐭪𐭥𐭲𐭩
ഇറാന്റെയും ഇറാനേതരപ്രദേശത്തിന്റെയും രാജാക്കന്മാരുടെ രാജാവ്

അഞ്ചാം നൂറ്റാണ്ടിലെ സസാനിയൻ പാത്രം യാസ്ദെഗെർദ് ഒന്നാമൻ ഒരു മാനിനെ വേട്ടയാടുന്നു.
സസാനിയൻ ചക്രവർത്തി
ഭരണകാലം 399–420
മുൻഗാമി ബഹ്റാം നാലാമൻ
പിൻഗാമി ശാപൂർ നാലാമൻ
മക്കൾ
  • ശാപൂർ നാലാമൻ
  • ബഹ്റാം അഞ്ചാമൻ
  • നാർസേഹ്
പിതാവ് ശാപൂർ മൂന്നാമൻ
മതം സൊറോസ്ട്രിയൻ മതം

യാസ്ദെഗെർദ് ഒന്നാമന്റെ ഭരണകാലം സസ്സാനിയൻ സാമ്രാജ്യത്തിൽ നവീകരണത്തിന്റെ കാലമായിരുന്നു. യഹൂദന്മാരുമായും ക്രൈസ്തവരുമായും നല്ല ബന്ധം സ്ഥാപിക്കാൻ ഇദ്ദേഹം തത്പരനായിരുന്നു. തന്നിമിത്തം യഹൂദരും ക്രിസ്ത്യാനികളും ഇദ്ദേഹത്തെ അക്കീമെനിദ് ചക്രവർത്തിയായിരുന്ന മഹാനായായ സൈറസിനോട് ഉപമിച്ചിരുന്നു.[2] കിഴക്കൻ റോമാ സാമ്രാജ്യവുമായി ഇദ്ദേഹം വലിയ സൗഹാർദ്ദം സ്ഥാപിച്ചു. റോമാ ചക്രവർത്തി അർക്കാദിയൂസ് തന്റെ മകനായ തിയഡോഷ്യസിന്റെ രക്ഷകർത്താവായി ഇദ്ദേഹത്തെ ബഹുമാനിച്ചിരുന്നു.[3] റോമാ സാമ്രാജ്യത്തിലെ സഭയ്ക്ക് ലഭിക്കുന്ന ഔദ്യോഗിക അംഗീകാരം കണക്കിലെടുത്ത് സ്വന്തം സാമ്രാജ്യത്തിലെ ക്രൈസ്തവ സഭയ്ക്കും അംഗീകാരം നൽകാൻ അദ്ദേഹം സന്നദ്ധനായി.[4] കിഴക്കിന്റെ സഭയുടെ കേന്ദ്രീകൃത സംഘാടനത്തിലേക്ക് നയിച്ച 410ലെ സെലൂക്യാ-ക്ടെസിഫോൺ സൂനഹദോസ് വിളിച്ചു ചേർത്തത് ഇദ്ദേഹമാണ്.[5][6]

അവലംബം[തിരുത്തുക]

  1. Shahbazi, A. Shapur (2005). "Sasanian dynasty". In Yarshater, Ehsan (ed.). Encyclopædia Iranica, Online Edition. Encyclopædia Iranica Foundation.
  2. Daryaee, Touraj (2019). King, Daniel (ed.). The Sasanian Empire. The Syriac World. Routledge. p. 33–43. ISBN 9781317482116.
  3. Edwell, Peter (2013). Potts, Daniel T. (ed.). Sasanian Interactions with Rome and Byzantium. The Oxford Handbook of Ancient Iran. Oxford University Press. p. 850. ISBN 9780190668662.
  4. Payne, Richard E. (2015). Potts, Daniel T. (ed.). A State of Mixture: Christians, Zoroastrians, and Iranian Political Culture in Late Antiquity. University of California Press Press. p. 2, 25–26. ISBN 9780520961531.
  5. Shayegan, M. Rahim (2013). Potts, Daniel T. (ed.). Sasanian political ideology. The Oxford Handbook of Ancient Iran. Oxford University Press. p. 808. ISBN 9780190668662.
  6. McDonough, Scott (2008). Potts, Daniel T. (ed.). A Second Constantine?: The Sasanian King Yazdgard in Christian History and Historiography. Journal of Late Antiquity. Johns Hopkins University Press. p. 127–140. doi:10.1353/jla.0.0000. S2CID 162392426.
"https://ml.wikipedia.org/w/index.php?title=യാസ്ദെഗെർദ്_ഒന്നാമൻ&oldid=3904925" എന്ന താളിൽനിന്ന് ശേഖരിച്ചത്