Jump to content

മർജോറി ഡേവിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മർജോറി ഡേവിസ്
ജനനംഫെബ്രുവരി 13, 1912
മരണംമേയ് 18, 2002(2002-05-18) (പ്രായം 90)
ദേശീയതCanadian
വിദ്യാഭ്യാസംUniversity of Toronto (M.D. 1935)
തൊഴിൽPhysician, Surgeon
തൊഴിലുടമWomen’s College Hospital, St. Michael’s Hospital, Toronto General Hospital, Bellevue Hospital (New York City)

മർജോറി ഇലീൻ ഡേവിസ് (ജീവിതകാലം: ഫെബ്രുവരി 13, 1912 - മെയ് 18, 2002) ഒരു കനേഡിയൻ ഭിഷഗ്വരയും ശസ്ത്രക്രിയാ വിദഗ്ധയുമായിരുന്നു. ഡേവിസ് 1947-ൽ കാനഡയിലെ റോയൽ കോളേജ് ഓഫ് സർജൻസിന്റെ ഫെല്ലോ ആയിത്തീർന്നു, കൂടാതെ 1965 മുതൽ 1976 വരെ ടോറോണ്ടോയിലെ വിമൻസ് കോളേജ് ഹോസ്പിറ്റലിലെ വൈദ്യശാസ്ത്ര വിഭാഗത്തിൻറെ മേധാവിയും ആയിരുന്നു.

ആദ്യകാല ജീവിതം[തിരുത്തുക]

1912 ഫെബ്രുവരി 13-ന് ഒണ്ടാറിയോയിലെ ഫ്രാങ്ക്ടൗണിലാണ് മർജോറി ഡേവിസ് ജനിച്ചത്.[1] 1935-ൽ ടൊറന്റോ യൂണിവേഴ്സിറ്റിയിലെ മെഡിസിൻ ഫാക്കൽറ്റിയിൽ നിന്ന് ബിരുദം നേടി.[2][3] തുടർന്ന് സെന്റ് മൈക്കിൾസ് ഹോസ്പിറ്റലിൽ ഇന്റേൺഷിപ്പ് തുടങ്ങിയ അവർ, അടുത്ത വർഷം വിമൻസ് കോളേജ് ഹോസ്പിറ്റലിൽ (WCH) ജൂനിയർ ഇന്റേണായി ചേർന്നു.[4] 1937 മുതൽ 1939 വരെയുള്ള കാലത്ത്, മർജോറി ഡേവിസ് ന്യൂയോർക്ക് നഗരത്തിലെ ബെല്ലെവ്യൂ ഹോസ്പിറ്റലിൽ സർജറിയിൽ അസിസ്റ്റന്റ് റെസിഡൻസി പൂർത്തിയാക്കി.[5][6] ടൊറന്റോയിൽ തിരിച്ചെത്തിയ അവർ 1940 വരെ വിമൻസ് കോളേജ് ഹോസ്പിറ്റലിൽ സർജറി റസിഡന്റ് ആയി.[7] 1942-ൽ, ടൊറോണ്ടോ യൂണിവേഴ്‌സിറ്റിയിലെ അത്ര പ്രചാരമില്ലാത്ത ഗാലി പ്രോഗ്രാമിൽ[8] പഠിപ്പിക്കുന്ന ആദ്യത്തെ വനിതയായി അവർ മാറി. വില്യം എഡ്വേർഡ് ഗാലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ശസ്ത്രക്രിയയിൽ ബിരുദാനന്തര പരിശീലന കോഴ്‌സായിരുന്ന ഇത്, ജനറൽ സർജറിയിലെ ഗാലി കോഴ്‌സായി ഇന്നും സജീവമാണ്.[9] 1943-ൽ, അവൾ ടൊറോണ്ടോ ജനറൽ ഹോസ്പിറ്റലിൽ റെസിഡൻസി പൂർത്തിയാക്കുകയും[10] അതുവഴി ശസ്ത്രക്രിയയിൽ റെസിഡൻസി പ്രോഗ്രാം പൂർത്തിയാക്കുന്ന രണ്ടാമത്തെ വനിതയായിത്തീരുകയും ചെയ്തു.[11] 1945-ൽ, ഡേവിസ് സർജറിയിൽ സർട്ടിഫിക്കേഷൻ നേടിയതോടെ, 1947-ൽ കാനഡയിലെ റോയൽ കോളേജ് ഓഫ് സർജൻസിന്റെ ഫെല്ലോ ആയി.[12] ജെസ്സി ഗ്രേ, ജീൻ ഡേവി, ജെറാൾഡിൻ മലോനി എന്നിവരോടൊപ്പം ഫെലോകളായി നാമകരണം ചെയ്യപ്പെട്ട ആദ്യത്തെ സ്ത്രീകളുടെ സംഘത്തിൽ മർജോറി ഡേവിസും ഉണ്ടായിരുന്നു.[13]

കരിയർ[തിരുത്തുക]

ഡേവിസ് 1945-ൽ വിമൻസ് കോളേജ് ഹോസ്പിറ്റലിലെ സ്റ്റാഫംഗമായി ചേർന്നു.[14] അതിനുമുമ്പ്, ടൊറോണ്ടോ ജനറൽ ഹോസ്പിറ്റലിൽ ക്ലിനിക്കൽ ടീച്ചറായി രണ്ടു വർഷക്കാലം ജോലി ചെയ്തിരുന്നു.[15] സർജറിയുടെ അസിസ്റ്റന്റ് മേധാവിയായുള്ള ഒരു കാലയളവിനു ശേഷം,[16] 1965 മുതൽ 1976 വരെ വിമൻസ് കോളേജ് ഹോസ്പിറ്റലിൽ ശസ്ത്രക്രിയാ മേധാവിയുമായിരുന്നു.[17]

അവസാന കാലം[തിരുത്തുക]

1976 ജൂൺ 30-ന് വിമൻസ് കോളേജ് ഹോസ്പിറ്റലിൽ സർജറി വിഭാഗത്തിൻറെ മേധാവിയായി അവർ വിരമിച്ചു.[18] ഡേവിസ് 2002 മെയ് 18 ശനിയാഴ്ച അന്തരിച്ചു.[19][20]

അവലംബം[തിരുത്തുക]

  1. "WCH Medical Staff Application Form". Archives of Women's College Hospital. C18.
  2. "Archival Description: Dr. Marjorie Davis Fond". Archives of Women's College Hospital.
  3. "CPSO - Doctor Details". doctors.cpso.on.ca. Retrieved 2021-12-28.
  4. "Biographical Sketch: Dr. Marjorie Davis". Archives of Women's College Hospital.
  5. "Biographical Sketch: Dr. Marjorie Davis". Archives of Women's College Hospital.
  6. "Archival Description- Professional Certifications: Dr. Marjorie Davis Fond". Archives of Women's College Hospital.
  7. "Archival Description: Dr. Marjorie Davis Fond". Archives of Women's College Hospital.
  8. Smyth, Elizabeth Marian; Bourne, Paula; Prentice, Alison; Acker, Sandra (1999). Challenging Professions: Historical and Contemporary Perspectives on Women's Professional Work (in ഇംഗ്ലീഷ്). University of Toronto Press. p. 225. ISBN 978-0-8020-4319-1.
  9. "Biographical Sketch: Dr. Marjorie Davis". Archives of Women's College Hospital.
  10. "Archival Description: Dr. Marjorie Davis Fond". Archives of Women's College Hospital.
  11. Connor, J. T. H. (2000-12-15). Doing Good: The Life of Toronto's General Hospital (in ഇംഗ്ലീഷ്). University of Toronto Press. ISBN 978-1-4426-5802-8.
  12. "Biographical Sketch: Dr. Marjorie Davis". Archives of Women's College Hospital.
  13. Shorter, Edward (2013-01-01). Partnership for Excellence: Medicine at the University of Toronto and Academic Hospitals (in ഇംഗ്ലീഷ്). University of Toronto Press. p. 566. ISBN 978-1-4426-4595-0.
  14. Volume 7– Number 7 (Fall 1976). "House Call Newsletter: Published for the Staff of Women's College Hospital". Women's College Hospital.{{cite news}}: CS1 maint: numeric names: authors list (link)
  15. "Biographical Sketch: Dr. Marjorie Davis". Archives of Women's College Hospital.
  16. SANGSTER, DOROTHY. "The spinster who lectures wives on love and childbirth | Maclean's | NOVEMBER 23 1957". Maclean's | The Complete Archive (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-12-28. Retrieved 2021-12-28.
  17. "Biographical Sketch: Dr. Marjorie Davis". Archives of Women's College Hospital.
  18. "Biographical Sketch: Dr. Marjorie Davis". Archives of Women's College Hospital.
  19. "Biographical Sketch: Dr. Marjorie Davis". Archives of Women's College Hospital.
  20. "Marjorie I. DAVIS Obituary (2002) The Globe and Mail". Legacy.com. Retrieved 2021-12-28.
"https://ml.wikipedia.org/w/index.php?title=മർജോറി_ഡേവിസ്&oldid=3895705" എന്ന താളിൽനിന്ന് ശേഖരിച്ചത്