മൈക്രോസോഫ്റ്റ് മൊബൈൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൈക്രോസോഫ്റ്റ് മൊബൈൽ Oy
Osakeyhtiö(Oy)
(ലിമിറ്റഡ് കമ്പനി)
വ്യവസായംടെലിക്കമ്മ്യൂണിക്കേഷൻ
സ്ഥാപിതം2014 (2014)
ആസ്ഥാനംഫിൻലൻഡ് എസ്പോ ഫിൻലൻഡ്
പ്രധാന വ്യക്തി
സ്റ്റീഫൻ എലോപ്
ജോ ഹാർലൊ
ഉത്പന്നങ്ങൾമൊബൈൽ ഫോൺ
സ്മാർട്ട് ഫോൺ
ടാബ്‌ലെറ്റ് കമ്പ്യൂട്ടർ
മാതൃ കമ്പനിമൈക്രോസോഫ്റ്റ് കോർപ്പറേഷൻ
വെബ്സൈറ്റ്Nokia-branded devices from Microsoft

നോക്കിയയുടെ 'ഉപകരണ', 'സേവന' വിഭാഗങ്ങളെ മൈക്രോസോഫ്റ്റ് വാങ്ങിയതിനെ തുടർന്ന് രൂപം കൊണ്ട ഒരു ബഹുരാഷ്ട്ര മൊബൈൽ നിർമ്മാണ കമ്പനി ആണ് മൈക്രോസോഫ്റ്റ് മൊബൈൽ. ഫിൻലൻഡിലെ എസ്പോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനിയുടെ പൂർണമായ ഉടമസ്ഥാവകാശം മൈക്രോസോഫ്റ്റിനാണ്. മൊബൈൽ ഫോൺ, സ്മാർട്ട് ഫോൺ, ടാബ്‌ലെറ്റ് കമ്പ്യൂട്ടർ, അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ രൂപകൽപന, വികസനം, നിർമ്മാണം, വിതരണം എന്നിവയാണ് മൈക്രോസോഫ്റ്റ് മൊബൈൽ -ന്റെ പ്രധാനപ്പെട്ട പ്രവർത്തന മേഖലകൾ.

2014 ഏപ്രിൽ മാസത്തിലാണ് നോക്കിയയിൽ നിന്നും ഉപകരണ-സേവന വിഭാഗങ്ങളെ വാങ്ങുന്ന നടപടികൾ പൂർത്തിയായത്. മുൻകാലത്തെ ലോകത്തിലെ ഏറ്റവും കൂടുതൽ മൊബൈൽ വിൽപന നടത്തിയിരുന്ന നോക്കിയയുടെ ഈ വിഭാഗങ്ങളെ, 717 കോടി യു.എസ് ഡോളറിനാണ് മൈക്രോസോഫ്റ്റ് കൈക്കലാക്കിയത്. വാങ്ങൽ ഉടമ്പടി പ്രകാരം ഇനിയുള്ള 10 വർഷത്തേയ്ക്ക് S40, S60 ശ്രേണിയിലുള്ള എല്ലാ മൊബൈലുകളും നോക്കിയ എന്ന ഉൽപ്പന്ന നാമത്തിൽ മൈക്രോസോഫ്റ്റ് മൊബൈലിന് വിൽക്കാനുള്ള അനുമതിയുണ്ട്.[1] എന്നാൽ ഭാവിയിലെ ലൂമിയ, ആശ എന്നീ ശ്രേണികളിലുള്ള സ്മാർട്ട് ഫോണുകൾ ഒന്നും തന്നെ നോക്കിയയുടെ ഉൽപന്ന നാമത്തിൽ വിൽക്കാൻ കഴിയില്ല. ലൂമിയ, ആശ എന്നീ ഉൽപന്ന നാമങ്ങൾ പൂർണമായും മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ്.[2]

ഉൽപന്നങ്ങളുടെ ശ്രേണി[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൈക്രോസോഫ്റ്റ്_മൊബൈൽ&oldid=1964199" എന്ന താളിൽനിന്ന് ശേഖരിച്ചത്