മൈക്രിലിറ്റ ഐഷാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Micryletta aishani
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. aishani
Binomial name
Micryletta aishani
(Das, Garg, Hamidy, Smith, and Biju, 2019)

ചെറുവായൻ വയൽത്തവളകളിലെ ഒരിനമാണ് മൈക്രിലിറ്റ ഐഷാനി (ശാസ്ത്രീയനാമം: Micryletta aishani). എസ്.ഡി. ബിജു ഉൾപ്പെടുന്ന സംഘമാണ് പുതിയ തവളയിനത്തെ കണ്ടെത്തിയത്. 'വടക്കു-കിഴക്ക്' എന്ന വാക്കിന്റെ സംസ്കൃതപദമാണ് ഐഷാനി. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ നിന്ന് കണ്ടെത്തിയതിനാലാണ് ഈ പേര് നൽകിയത്. ഇവയുടെ ജനുസിൽ പെട്ട അംഗങ്ങളെ ലാവോസ്, തായ്‌ലൻഡ്, വിയറ്റ്‌നാം എന്നിവിടങ്ങളിൽ നിന്ന് മുൻപ് കണ്ടെത്തിയിട്ടുണ്ട്. അസമിലെ കച്ചാർ (Cachar) ജില്ലയിൽ നാശോന്മുഖമായ ഒരു വനമേഖലയിൽ ജനവാസ പ്രദേശത്തിനടുത്തു നിന്നാണ് ഐഷാനിയെ ഗവേഷകർ കണ്ടെത്തിയത്.[1]

അവലംബം[തിരുത്തുക]

  1. "അസമിൽ നിന്ന് പുതിയൊരിനം വയൽ തവളയെ കണ്ടെത്തി". മാതൃഭൂമി. Archived from the original on 2019-09-27. Retrieved 28 സെപ്റ്റംബർ 2019.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൈക്രിലിറ്റ_ഐഷാനി&oldid=3789220" എന്ന താളിൽനിന്ന് ശേഖരിച്ചത്