മൃത്യുജകാഠിന്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Stages of death |
|---|
|
Pallor mortis |
ഒരാൾ മരണപ്പെട്ടാൽ മണിക്കൂറുകൾക്കകം മാംസപേശികളിൽ ഉണ്ടാകുന്ന കാഠിന്യമാണ് മൃത്യുജകാഠിന്യം(Rigor mortis). മരണത്തിന്റെ ലക്ഷണങ്ങളിലൊന്നാണ് ഇത്. അഡിനോസിൻ ട്രൈ ഫോസ്ഫേറ്റിന്റേയും ഗ്ലൈക്കോജൻ ഉപാപചയത്തിന്റേയും നിരക്കിലുണ്ടാകുന്ന മാറ്റമാണ് ഇതിനു കാരണം. [1] മനുഷ്യരിൽ മരണശേഷം മൂന്നു നാല് മണിക്കൂറിനുശേഷം തുടങ്ങി പന്ത്രണ്ടു മണിക്കൂർ കഴിയുമ്പോൾ പരമാവധി കാഠിന്യത്തിലെത്തുകയും തുടർന്ന് 48 മുതൽ 60 മണിക്കൂറാവുമ്പോഴത്തേയ്ക്കും അയയുകയും ചെയ്യുന്നു.[2]