മുഖത്തെഴുത്ത്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുള്ളിക്കരിങ്കാളിത്തെയ്യത്തിനു വേണ്ടിയുള്ള മുഖത്തെഴുത്ത്
വേട്ടക്കൊരുമകൻ തെയ്യത്തിന്റെ മുഖത്തെഴുത്ത്

ഉത്തര കേരളത്തിലെ അനുഷ്ഠാനകലകളിലൊന്നായ തെയ്യം കെട്ടിയാടുന്നതിനുള്ള ചമയങ്ങളിൽ തെയ്യക്കാരന്റെ മുഖത്ത് നിറം പകർത്തുന്ന ജോലിയാണ്‌ മുഖത്തെഴുത്ത് എന്നറിയപ്പെടുന്നത്. പ്രകൃതിയിൽ നിന്നും സുലഭമായി ലഭിക്കുന്ന വസ്തുക്കൾ കൊണ്ടാണ്‌ മുഖത്തെഴുത്ത് നടത്തുന്നത്. വേലൻ സമുദായത്തിൽ പെട്ടവർ കെട്ടിയാടുന്ന തെയ്യത്തിന്റെ മുഖത്തെഴുത്തിന്‌ അരിച്ചാന്ത്, കരി, മഞ്ഞൾ , ചുണ്ണാമ്പ് തുടങ്ങിയവ മാത്രം ആണുപയോഗിക്കുന്നത്. എന്നാൽ വണ്ണാൻ, മലയൻ തുടങ്ങിയ സമുദായക്കാർ ചായില്യം, മനയോല തുടങ്ങിയ വില കൂടിയ വസ്തുക്കൾ ഉപയോഗിക്കുന്നു[1].

[തിരുത്തുക] വിവിധ മുഖത്തെഴുത്തുകൾ

  • മാങ്കെണ്ണുവെച്ചെഴുത്ത്
  • നരികുറിച്ചെഴുത്ത്
  • വട്ടക്കണ്ണിട്ടെഴുത്ത്
  • കൂക്കിരിവാല്‌ വെച്ചെഴുത്ത്
  • കോയിപ്പൂവിട്ടെഴുത്ത്
  • കട്ടാരവും പുള്ളിയും
  • ഇരട്ടച്ചുരുളിട്ടെഴുത്ത്
  • മഞ്ഞയും വെള്ളയും
  • കട്ടാരപ്പുള്ളി
  • പ്രാക്കെഴുത്ത്
  • വെരദളം
  • അഞ്ചുപുള്ളി
  • വട്ടക്കണ്ണും പുള്ളിയും
  • കോയിപ്പൂവിട്ടേഴുത്ത്
  • അഞ്ചുപുള്ളിയും ആനക്കാലും
  • നാഗം താഴ്ത്തി എഴുത്ത്.

[തിരുത്തുക] അവലംബം

  1. തെയ്യം-എം.വി. വിഷ്ണു നമ്പൂതിരി ,കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ISBN 81-7638-566-2
"http://ml.wikipedia.org/w/index.php?title=മുഖത്തെഴുത്ത്‌&oldid=1157168" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി