മിഷിയോ കാക്കു
| Michio Kaku 加来 道雄 ഡോ. മിഷിയോ കാക്കു |
|
|---|---|
| ജനനം | ജനുവരി 24, 1947 San Jose, California, United States |
| താമസം | New York City, New York, United States |
| ദേശീയത | അമേരിക്കന് |
| മേഖലകൾ | Theoretical physics |
| സ്ഥാപനങ്ങൾ | City University of New York New York University Institute for Advanced Study |
| ബിരുദം | Harvard University (B.S., 1968) University of California, Berkeley (Ph.D., 1972) |
| ഡോക്ടറേറ്റിനുള്ള ഉപദേശകൻ | Stanley Mandelstam |
| അറിയപ്പെടുന്നത് | String field theory, Popular science |
ഒരു അമേരിക്കന് സൈദ്ധാന്തിക ഭൌതികശാസ്ത്രജ്ഞനാണ് (Theoretical Phsysist) ഡോ. മിഷിയോ കാക്കു (1947 ജനുവരി 24). സിറ്റി കോളേജ് ഓഫ് ന്യൂ യോര് ക്കിലെ ഹെന്റി സെമറ്റ് പ്രഫസര് ആയ ഡോ.കാക്കു string filed thery യുടെ ഉപജ്ഞാതാക്കളില് ഒരാളാണ്. ശാസ്ത്രസം ബന്ധികായ അനേകം പുസ്തകങ്ങള് എഴുതിയിട്ടുള്ള അദ്ദേഹം ശാസ്ത്രത്തെ ജനകീയമാക്കുന്നതില് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. റേഡിയോ, ടെലിവിഷന് , സിനിമ എന്നീ മാധ്യമങ്ങളിലും നിരന്തരമായി പ്രത്യക്ഷപ്പെടാറുണ്ട്. ഓണ് ലൈന് ബ്ലോഗിലും അനേകം ലേഖനങ്ങള് എഴുതാറുണ്ട്.
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
കാലിഫോര് ണിയയിലെ സാന് ഹോസെ എന്ന സ്ഥലത്ത് ജപ്പാന് വം ശജരായ മാതാപിതാക്കള് ക്ക് കാക്കു ജനിച്ചു. അദ്ദേഹത്തിന്റെ മുത്തച്ഛന് 1906 ഇലെ സാന് ഫ്രാന് സിസ്കോ ഭൂകമ്പത്തെത്തുടര് ന്ന് ശുദ്ധീകരണ പ്രവര് ത്തനങ്ങളില് പങ്കെടുക്കാന് അമേരിക്കയില് എത്തിയതായിരുന്നു. ഡോ.കാക്കുവിന്റെ പിതാവ് ജനിച്ചത് കാലിഫോര് ണിയയിലാണെങ്കിലും പഠിച്ചത് ജപ്പാനില് ആയിരുന്നു. രണ്ട് സഹോദരങ്ങള് ഉണ്ട്.
പൌലോ ആള് ട്ടോയിലെ കബ്ബെര് ളി ഹൈസ്ക്കൂളില് പഠിക്കുമ്പോള് കാക്കു വീട്ടിലെ ഗരാജില് ഒരു ആറ്റം സ്മാഷര് നിര് മ്മിച്ചു. ന്യൂ മെക്സിക്കോയിലെ അല് ബുകെര് ക്യൂയില് വച്ച് നടന്ന നാഷണല് സയന് സ്ഫെയറില് ഭൌതികശാസ്ത്രജ്ഞനായ ഏദ്വേഡ് ടെല്ലറിന്റെ ശ്രദ്ധ പിടിച്ചുപറ്റി. അദ്ദേഹം കാക്കുവിനെ തന്റെ പിന് ഗാമിയായി കണക്കാക്കി ഹെര് ട്ട്സ് എഞ്ജിനീയറിങ് സ്കോളര് ഷിപ്പിനായി തിരഞ്ഞെടുത്തു. 1968 ഇല് ഹാര് വാഡ് യൂണിവേഴ്സിറ്റിയില് നിന്നും ബിരുദം പൂര് ത്തിയാക്കിയ കാക്കു ഭൌതികശാസ്ത്രത്തില് ക്ലാസ്സില് ഒന്നാമനായിരുന്നു. പിന്നീട് 1972 ഇല് ബെര് ക്കിളിയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര് ണിയയില് നിന്നും പി എച് ഡി സ്വന്തമാക്കി. അതേ വര് ഷം തന്നെ പ്രിന്സ് ടണ് യൂണിവേഴ്സിറ്റിയില് അദ്ധ്യാപനം തുടങ്ങി. വിയറ്റ്നാം യുദ്ധത്തിന്റെ സമയത്ത് ജോര് ജ്ജിയയിലെ ഫോര് ട്ട് ബെന്നിങ്ങില് കാക്കു തന്റെ യു എസ് ആര് മി പരിശീലനവും വാഷിങ്ടണിലെ ഫോര് ട്ട് ലൂയിസില് നിന്ന് അഡ്വാന് സ്ഡ് ഇന്ഫാന്ട്രി പരിശീലനവും പൂര് ത്തിയാക്കി. ഏതായാലും കാക്കു പട്ടാളജീവിതം തുടങ്ങുന്നതിന് മുമ്പേ വിയറ്റ്നാം യുദ്ധം അവസാനിച്ചു.
അക്കാദമിക് ജീവിതം [തിരുത്തുക]
ന്യൂ യോര് ക്ക് യൂണിവേഴ്സിറ്റിയിലും പ്രിന്സ്റ്റണിലെ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് അഡ് വാന്സ്ഡ് സ്റ്റഡിയിലും വിസിറ്റിങ് പ്രഫസര് ആയിരുന്നു. ഇപ്പോള് സിറ്റി കോളേജ് ഓഫ് ന്യൂ യോര് ക്കിലെ ഹെന്റി സെമറ്റ് പ്രഫസര് ആയി പ്രവര് ത്തിക്കുന്നു.
കാക്കു superstring theory, supergravity, supersymmetry, hadronic physics എന്നീ വിഷയങ്ങളില് എഴുപതിലധികം ലേഖനങ്ങള് ഭൌതികശാസ്ത്ര പ്രസിദ്ധീകരണങ്ങളില് എഴുതിയിട്ടുണ്ട്. 1974 ഇല് പ്രൊ. കെയ്ജി കിക്കാവയുടെ കൂടെ ഒസാക്ക യൂണിവേഴ്സിറ്റിയില് കുറിച്ചുള്ള ആദ്യത്തെ കുറിപ്പുകള് തയ്യാറാക്കി.
പോപുലര് സയൻസ് [തിരുത്തുക]
ഡോ. കാക്കു ശാസ്ത്രത്തിനെ ജനകീയവല് ക്കരിക്കുന്നതില് പ്രശസ്തനാണ്. നിരവധി പുസ്തകങ്ങള് രചിച്ചിട്ടുണ്ട്. ടെലിവിഷന് , റേഡിയോ പരിപാടികളും നടത്തുന്നുണ്ട്.
ഗ്രന്ഥങ്ങൾ [തിരുത്തുക]
- Physics of the Future
- Physics of the Impossible
- Hyperspace (book)|Hyperspace
- Einstein's Cosmos
- Parallel Worlds (book)|Parallel Worlds
- Beyond Einstein (book)|Beyond Einstein (with Jennifer Thompson)
- Visions: How Science Will Revolutionize the 21st Century
Hyperspace വില് പനയില് മുന് നിരയിലും ന്യൂ യോര് ക്ക് ടൈം സില് ഒന്നാം കിട ശാസ്ത്രപുസ്തകങ്ങളില് ഒന്നായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. Paraller Worlds സാമുവല് ജോണ് സണ് പുരസ്ക്കാരം നേടി.
പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]
- Official website
- Getting Physical: Dr. Michio Kaku Explains Einstein's Genius
- Russia Takes Aim at Asteroids, op-ed on asteroid defense, Wall St. Journal, Jan. 5, 2010
- The Skeptics' Guide To The Universe interview
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മിഷിയോ കാക്കു
- Michio Kaku on National Public Radio
- About Michio Kaku