മിഴാവ് നമ്പ്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചാക്യാർ കൂത്തിനു മിഴാവ് വായിക്കുന്ന അമ്പലവാസി വിഭാഗമാണ് മിഴാവ് നമ്പ്യാർ. പാലക്കാട്‌ ജില്ലയിലാണ് മിഴാവ് നമ്പ്യാർ വിഭാഗക്കാർ കൂടുതൽ ആയി ഉള്ളത്. പലപ്പോഴും നായർ സമുദായത്തിലെ നമ്പ്യാർ ഉപജാതിയുമായി ഇവരെ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഒരു പക്ഷേ വാദ്യകലയുമായി ബന്ധപ്പെട്ട ഒരു നായർ വിഭാഗം പില്കാലത്ത് അമ്പലവാസികൾ ആയി മാറിയതാകാനും ഇടയുണ്ട്. കുഞ്ചൻ നമ്പ്യാർ ഈ ജാതിയിൽ പെടുന്നയാളാണ്. ഇവരുടെ സ്ത്രീകളെ നങ്ങിയാരമ്മ എന്ന് വിളിക്കുന്നു. ഇവരാണ് നങ്ങ്യാർക്കൂത്ത് അവതരിപ്പിക്കുന്നതും കൂടിയാട്ടത്തിലെ സ്ത്രീവേഷങ്ങൾ കൈകാര്യം ചെയ്യുന്നതും. ഉഷാ നങ്ങ്യാർ ഈ ജാതിയിലെ പ്രശസ്തയായ കലാകാരിയാണ്.

"https://ml.wikipedia.org/w/index.php?title=മിഴാവ്_നമ്പ്യാർ&oldid=3692326" എന്ന താളിൽനിന്ന് ശേഖരിച്ചത്