മിക്സ്ചർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മധുരമുള്ള അവിൽ മിച്ചർ
എരിവുള്ള സാധാരണ മിക്സ്ചർ

ഇന്ത്യയിലെല്ലായിടത്തും കാണപ്പെടുന്ന ഒരു പലഹാരമാണ്‌ മിക്ചർ എന്ന കൂട്ടുപലഹാരം. ചായ സമയത്താണ്‌ പ്രധാനമായും മിക്സ്ചർ കഴിക്കുന്നത്. കടലമാവ് ചെറിയ കൊള്ളികളായും കുമിളകളായും തിളക്കുന്ന എണ്ണയിലേക്ക് പ്രത്യേക അച്ചുകളിലൂടെ കടത്തിവിട്ട് പൊരിച്ചെടുത്ത് അതിൽ പലതരത്തിലുള്ള കടലകൾ വറുത്തിട്ടാണ് മിക്സ്ചർ ഉണ്ടാക്കുന്നത്. എരിവും മധുരവും ഉപ്പുമുള്ള പലതരം മിക്ചറുകൾ ലഭ്യമാണ്. മിശ്രണം ചെയ്തത് എന്ന അർത്ഥത്തിലുള്ള മിക്സ് എന്ന ആംഗലേയപദത്തിൽനിന്നാവണം മിക്സ്ചർ എന്ന പേരു വന്നത്.[അവലംബം ആവശ്യമാണ്] നിലക്കടല, ഉണക്കമുന്തിരി, പച്ചപ്പട്ടാണി തുടങ്ങിയവ ചേർത്ത പലതരം മിക്സ്ചറുകൾ കാണാം.മുട്ട മിക്സചർ, വെളുത്തുള്ളി മിക്സ്ചർ, കോൺ മിക്ചർ,ബോംബെ മിക്സ്ചർ എന്നപേരിൽ ഇന്ദുപ്പ് ചേർത്തുള്ള പ്രത്യേക മിക്സ്ചറുകൾ എല്ലാം കേരളത്തിൽ കാണാം

"http://ml.wikipedia.org/w/index.php?title=മിക്സ്ചർ&oldid=1691566" എന്ന താളിൽനിന്നു ശേഖരിച്ചത്