മാർപ്പാപ്പ (വിവക്ഷകൾ)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാപ്പ (ഗ്രീക്ക്: παπάς; ലത്തീൻ: papa[1]: പിതാവ് എന്നതിനുള്ള വാത്സല്യത്തോടെ ചുരുക്കത്തിലുള്ള അഭിസംബോധന) എന്ന പദം പരമ്പരാഗതമായി റോമൻ ബിഷപ്പിനും, മറ്റു മതപരമായ സ്ഥാനങ്ങൾ വഹിക്കുന്ന വ്യക്തികളും ഉപയോഗിച്ചുവരുന്ന പേരാണ്. മാർ എന്നാൽ പരിശുദ്ധ എന്നാണർത്ഥം. [2]
[തിരുത്തുക] മതപരമായ ഔദ്യോഗികസ്ഥാനങ്ങൾ
- റോമിലെ മാർപ്പാപ്പ, റോമൻ കത്തോലിക്കാ സഭയുടെ മേലദ്ധ്യക്ഷനും പരമാധികാരിയും ആത്മീയനേതാവും വത്തിക്കാൻ സിറ്റിയുടെ ഭരണാധിപനും
- അലക്സാണ്ഡ്രിയയിലെ കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ പാപ്പ, അലക്സാണ്ഡ്രിയയിലെ കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ തലവൻ
- അലക്സാണ്ഡ്രിയയിലെ കാൽസിഡോണിയൻ (ഗ്രീക്ക് അഥവാ പൗരസ്ത്യ ഓർത്തഡോക്സ്) പാത്രിയർക്കീസ്, അലക്സാണ്ഡ്രിയയിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ പരമാധികാരി. അലക്സാണ്ഡ്രിയയുടെയും ആകമാന ആഫ്രിക്കയുടെ മാർപ്പാപ്പയും പാത്രിയർക്കീസും എന്നും അറിയപ്പെടുന്നു.
- പാപ്പാവിരുദ്ധ പാപ്പ
[തിരുത്തുക] മതസംബന്ധമായ വ്യക്തികൾ
- ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ, നിലവിലുള്ള കത്തോലിക്കാ മാർപ്പാപ്പ
- കത്തോലിക്കാസഭയിലെ മാർപ്പാപ്പാമാരുടെ പട്ടിക
- ഷെനൂദാ തൃതീയൻ മാർപാപ്പ, നിലവിലുള്ള കോപ്റ്റിക് ഓർത്തഡോക്സ് മാർപ്പാപ്പ
- അലക്സാണ്ഡ്രിയയിലെ തിയോഡോർ രണ്ടാമൻ പാത്രിയർക്കീസ്, നിലവിലുള്ള അലക്സാണ്ഡ്രിയയിലെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ്
