മാർത്ത പി. കോട്ടെറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
l2018-ലെ ടെക്സാസ് പുസ്തകോത്സവത്തിൽ പങ്കെടുക്കുന്ന കൊട്ടെറ.

മാർത്ത പി. കോട്ടെറ (ജനനം: ജനുവരി 17, 1938) 1960-കളിലേയും 1970-കളിലേയും ചിക്കാനോ പൗരാവകാശ പ്രസ്ഥാനത്തിന്റെയും ചിക്കാന ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെയും ജനസ്വാധീനമുള്ള പ്രവർത്തകയും ഒരു ലൈബ്രേറിയനും എഴുത്തുകാരിയുമാണ്. ഡിയോസ വൈ ഹെംബ്ര: ദി ഹിസ്റ്ററി ആൻഡ് ഹെറിറ്റേജ് ഓഫ് ചിക്കനാസ് ഇൻ ദി യു.എസ്, ദി ചിക്കാന ഫെമിനിസ്റ്റ് എന്നിവയാണ് അവരുടെ ഏറ്റവും ശ്രദ്ധേയമായ രണ്ട് കൃതികൾ. 1977-ൽ ടെക്‌സാസിലെ ഹൂസ്റ്റണിൽ നടന്ന ദേശീയ വനിതാ സമ്മേളനത്തിൽ പങ്കെടുത്ത ചിക്കാന പ്രവർത്തകരിൽ ചിലരുടെ അനുഭവങ്ങൾ വിവരിക്കുന്ന ലാസ് മുജറെസ് ഡി ലാ കോക്കസ് ചിക്കാന എന്ന ഡോക്യുമെന്ററിയിൽ അവതരിപ്പിക്കപ്പെട്ട ആറ് വനിതകളിൽ ഒരാളാണ് കോട്ടെറ.

ആദ്യകാലം[തിരുത്തുക]

ജുവാൻ പിനയുടെയും അൽട്ടഗ്രേഷ്യ കാസ്റ്റാനോസിന്റെയും നാലു മക്കളിൽ ഒരാളായി, മെക്സിക്കോയിലെ ചിഹുവാഹുവയിലാണ് കോട്ടെറ ജനിച്ചത്.[1] മാതാവിനോടൊപ്പം 1946-ൽ ടെക്‌സസിലെ എൽ പാസോയിലേക്ക് കുടിയേറിയ കോട്ടെറ, എൽ പാസോ പബ്ലിക് സ്‌കൂളിൽ വിദ്യാഭ്യാസം നടത്തി. 1963-ൽ[2] ജുവാൻ കൊട്ടേരയെ വിവാഹം കഴിച്ച അവർക്ക് രണ്ട് കുട്ടികളുണ്ടായിരുന്നു.

വിദ്യാഭ്യാസം[തിരുത്തുക]

കൊട്ടറെ തന്റെ പ്രാഥമിക വിദ്യാഭ്യാസം മെക്സിക്കോയിലാണ് ആരംഭിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ മുത്തച്ഛൻ അവളെ വായിക്കാൻ പഠിപ്പിക്കുകയും മെക്സിക്കോയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയപ്പോൾ ടെക്സാസിലെ പബ്ലിക് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ നിന്ന് മൂന്നാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു.[3] 1962-ൽ, ഇപ്പോൾ എൽ പാസോയിലെ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയായി മാറിയ ടെക്‌സാസ് വെസ്റ്റേൺ കോളേജിൽ നിന്ന് കോട്ടെറ ഇംഗ്ലീഷിൽ ബാച്ച്ലർ ബിരുദം നേടി.[4] പിന്നീട്, 1971-ൽ, ഒഹായോയിലെ യെല്ലോ സ്പ്രിംഗ്സ് ആസ്ഥാനമായുള്ള ആൻറിയോക് കോളേജിന്റെ സാറ്റലൈറ്റ് കാമ്പസിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി.

കരിയറും രാഷ്ട്രീയ ഇടപെടലും[തിരുത്തുക]

തൻറെ ഇരുപതുകളുടെ അവസാനത്തിൽ എൽ പാസോയിൽ ഒരു ലൈബ്രേറിയനായി കോട്ടെറ തന്റെ സമൃദ്ധമായ ജീവിതം ആരംഭിച്ചു. 1964-ൽ, ഓസ്റ്റിനിലെ ടെക്സസ് സ്റ്റേറ്റ് ലൈബ്രറി അവളെ പ്രമാണങ്ങളുടേയും വിവരങ്ങളുടെയും വിഭാഗത്തിൽ ഡയറക്ടറായി നിയമിച്ചു, 1968-ൽ അവർ സൗത്ത് വെസ്റ്റ് എജ്യുക്കേഷണൽ ഡെവലപ്‌മെന്റിന്റെ ഡയറക്ടറായി നിയമിക്കപ്പെട്ടു.[5] നിരവധി സ്ഥാപിത രാഷ്ട്രീയ, ആക്ടിവിസ്റ്റ് സംഘടനകളുമായി അവർ ബന്ധപ്പെട്ടിട്ടുണ്ട്. ആദ്യം PASSO (പൊളിറ്റിക്കൽ അസോസിയേഷൻ ഓഫ് സ്പാനിഷ് സ്പീക്കിംഗ് ഓർഗനൈസേഷൻസ്) എന്ന സംഘടയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയും 1964-ൽ തുടർന്നുള്ള വർഷങ്ങളിൽ ഭർത്താവിനോടൊപ്പം കർഷകത്തൊഴിലാളി പ്രസ്ഥാനത്തിൽ പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്തു.[6]

അവലംബം[തിരുത്തുക]

  1. Cotera, Martha P. The Chicana Feminist
  2. Telgen, Diane, and Jim Kamp, eds. Notable Hispanic American women
  3. Villarreal, Mary Ann. The Synapses of Struggle: Martha Cotera and Tejana Activism.
  4. Telgen
  5. Telgen
  6. Villarreal
"https://ml.wikipedia.org/w/index.php?title=മാർത്ത_പി._കോട്ടെറ&oldid=3942823" എന്ന താളിൽനിന്ന് ശേഖരിച്ചത്