മാസ്റ്റർകാർഡ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാസ്റ്റർകാർഡ്‌ ഇൻകോർപ്പറേറ്റഡ്/വേൾഡ്-വൈഡ്
2012-Mastercard-Logo-DS.png
2006 മുതൽ ഉപയോഗിക്കുന്ന ഏകീകൃത ലോഗോ(കാർഡിൽ ഉപയോഗിക്കുന്ന ലോഗോ ഇതല്ല).
തരം പബ്ലിക്‌(NYSEMA
S&P 500 Component)
വ്യവസായം സാമ്പത്തിക സേവനങ്ങൾ
സ്ഥാപിക്കപ്പെട്ടത് ഡിസംബർ 16, 1966; 47 വർഷം മുമ്പ് (1966-12-16) ('മാസ്റ്റർ ചാർജ് : ദി ഇന്റർബാങ്ക് കാർഡ്‌' എന്ന പേരിൽ)
ഡിസംബർ 16, 1979; 34 വർഷം മുമ്പ് (1979-12-16) ('മാസ്റ്റർകാർഡ്‌' എന്ന പേരിൽ)
ആസ്ഥാനം മാസ്റ്റർ കാർഡ്‌ ഇന്റർനാഷണൽ ഹെഡ് ക്വാട്ടേഴ്സ്
പർചെയ്സ്, ന്യൂയോർക്ക് നഗരം
പ്രധാന ആളുകൾ റിച്ചാർഡ്‌ ഹെത്രോത്വെയ്റ്റ്‌
(അദ്ധ്യക്ഷൻ)
അജയ്പാൽ സിംഗ് ബാൻഗ്ര (പ്രസിഡന്റ്‌ & സി.ഇ.ഓ)
ഉൽപ്പന്നങ്ങൾ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്‌ etc.
വരുമാനം Increase $7.391 ശതകോടി (2013)
പ്രവർത്തന വരുമാനം Increase $4.503 ശതകോടി (2013)
ആകെ വരുമാനം Increase $3.116 ശതകോടി (2013)
ആസ്തി Increase $14.242 ശതകോടി (2013)
ജീവനക്കാർ 8,200 (2013)
മാതൃസ്ഥാപനം യുണൈറ്റഡ് കാലിഫോർണിയ ബാങ്ക്
വെബ്‌സൈറ്റ് www.mastercard.com

'മാസ്റ്റർകാർഡ്‌ ഇൻകോർപ്പറേറ്റഡ്' അഥവാ 'മാസ്റ്റർകാർഡ്‌ വേൾഡ്-വൈഡ്', ഒരു അമേരിക്കൻ ബഹുരാഷ്ട്ര സാമ്പത്തിക സേവന ദാതാക്കളാണ്. ന്യൂയോർക്കിലെ പർചെയ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇതിന്റെ ആഗോള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്ന പ്രധാന കാര്യാലയം അമേരിക്കയിൽ തന്നെയുള്ള മിസോറിയിലാണ് സ്ഥിതിചെയ്യുന്നത്.

മാസ്റ്റർകാർഡ്‌ ഡെബിറ്റ് കാർഡുകളും മാസ്റ്റർ കാർഡ്‌ ക്രെഡിറ്റ്‌ കാർഡുകളും വിതരണം ചെയ്യുന്ന ബാങ്കുകളുടെയും, വ്യാപാര കേന്ദ്രങ്ങളുടെയും ഉപഭോക്താക്കൾ ആ കാർഡ്‌ ഉപയോഗിച്ച് നടത്തുന്ന ഓരോ പണമിടപാടിനും ഇടയിൽ പ്രവർത്തിച്ച് ഇടപാടുകൾ സുഗമമാക്കുകയാണ് 'മാസ്റ്റർകാർഡ്‌' ചെയ്യുന്നത്.

ബാങ്ക് ഓഫ് അമേരിക്ക വിതരണം ചെയ്തിരുന്ന 'ബാങ്ക്അമേരിക്കാർഡ്' എന്ന കാർഡിനോട് മത്സരിക്കാനായി കാലിഫോർണിയ ബാങ്കുകൾ പുറത്തിറക്കിയതായിരുന്നു 'ഇന്റർബാങ്ക് മാസ്റ്റർ ചാർജ്' എന്നറിയപ്പെട്ടിരുന്ന മാസ്റ്റർകാർഡ്‌.[1] 1979 മുതലാണ്‌ 'ഇന്റർബാങ്ക് മാസ്റ്റർ ചാർജ്' ഇപ്പോഴത്തെ മാസ്റ്റർകാർഡ്‌ സ്വീകരിച്ചത്. ബാങ്ക്അമേരിക്കാർഡ് പിന്നീട് വീസ ഇൻകോർപ്പറേഷന്റെ 'വീസ കാർഡ്‌' ആയി മാറുകയായിരുന്നു.

ഇതും കൂടി കാണുക[തിരുത്തുക]

റുപേ

അവലംബം[തിരുത്തുക]

  1. "Master Card Milestones". Milestones/Mastercard. MasterCard. ശേഖരിച്ചത് July 06, 2014. 

പുറം കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=മാസ്റ്റർകാർഡ്‌&oldid=1963242" എന്ന താളിൽനിന്നു ശേഖരിച്ചത്