മാബൽ എച്ച്. ഗ്രോസ്‌വെനർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാബൽ എച്ച്. ഗ്രോസ്‌വെനർ
മേബൽ ഹാർലക്കെൻഡൻ ഗ്രോസ്‌വെനർ (1931)
ജനനംജൂലൈ 28, 1905
ബെയിൻ ബ്രീഗ്, നോവ സ്കോട്ടിയ
മരണംഒക്ടോബർ 30, 2006 (101 വയസ്)
ബാഡ്ഡെക്ക്, നോവ സ്കോട്ടിയ
മാതാപിതാക്ക(ൾ)ഗിൽബർട്ട് ഹോവി ഗ്രോസ്വെനർ (പിതാവ്) എൽസി മേ ബെൽ (മാതാവ്)

മാബൽ എച്ച്. ഗ്രോസ്‌വെനർ കനേഡിയൻ വംശജയായ അമേരിക്കൻ ശിശുരോഗ വിദഗ്ധയും ശാസ്ത്രജ്ഞയും ടെലിഫോണിൻറെ ഉപജ്ഞാതാവായിരുന്ന അലക്സാണ്ടർ ഗ്രഹാം ബെല്ലിന്റെ കൊച്ചുമകളും സെക്രട്ടറിയുമായിരുന്നു.[1] നോവ സ്കോട്ടിയയിലെ ബെയിൻ ബ്രീഗിലും വാഷിംഗ്ടൺ ഡി.സി.യിലുമാണ് അവർ താമസിച്ചിരുന്നത്.[2]

ഗ്രോസ്‌വെനർ ഗ്രാഹം അവളുടെ മരണം വരെ ബെല്ലിന്റെ നോവ സ്കോട്ടിയയിലെ ബാഡ്ഡെക്കിൽ ബെയിൻ ബ്രീഗിൽ സ്ഥിതിചെയ്യുന്ന പൈതൃക കനേഡിയൻ എസ്റ്റേറ്റിന്റെ മേൽനോട്ടം വഹിച്ചിരുന്നതോടോടൊപ്പം കാനഡയിലെ നിലവിലെ ഏറ്റവും പഴക്കമുള്ള വനിതാ ക്ലബ്ബായ അലക്‌സാണ്ടർ ഗ്രഹാം ബെൽ ക്ലബിന്റെ (1891-ൽ സ്ഥാപിതമായ) ഓണററി പ്രസിഡന്റ് കൂടിയായിരുന്നു. അലക്‌സാണ്ടറിന്റെ ഭാര്യ മേബൽ ബെൽ ബെയിൻ ബ്രീഗിൽ ആരംഭിച്ച ഒരു സാമൂഹിക സംഘടനയിൽ നിന്നാണ് ക്ലബ്ബ് വളർന്നുവന്നത്. 2006-ൽ ഗ്രോസ്‌വെനർ 101-ാം വയസ്സിൽ മരിച്ചപ്പോൾ, അലക്സാണ്ടർ ഗ്രഹാം ബെല്ലിനെ വ്യക്തിപരമായി അറിയുകയും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുകയും ചെയ്ത അവസാനത്തെ വ്യക്തിയായിരുന്നു അവർ.[3][4]

ആദ്യകാലജീവിതം[തിരുത്തുക]

ഫോട്ടോ ജേർണലിസത്തിന്റെ പിതാവും നാഷണൽ ജിയോഗ്രാഫിക് മാസികയുടെ ആദ്യത്തെ മുഴുവൻ സമയ എഡിറ്ററുമായിരുന്ന ഗിൽബർട്ട് ഹോവി ഗ്രോസ്‌വെനറുടെയും (1875-1966) അലക്സാണ്ടർ ഗ്രഹാം ബെല്ലിനും മേബൽ ഗാർഡിനർ ഹബ്ബാർഡിനും ജനിച്ച ആദ്യത്തെ കുട്ടിയായ എൽസി മെയ് ബെല്ലിനും (1878-1964) ജനിച്ച ഏഴ് മക്കളിൽ മൂന്നാമത്തെ കുട്ടിയായിരുന്നു ഗ്രോസ്‌വെനർ.[5][6] അഞ്ചാം വയസ്സിൽ ബധിരത ബാധിച്ച, ടെലിഫോണിൻറെ കണ്ടുപിടിത്തത്തിനു കാരണമായി മാറിയ അവളുടെ മാതൃ മുത്തശ്ശിയുടെ പേരിലാണ് ഗ്രോസ്‌വെനറിന് ഈ പേര് ലഭിച്ചത്.[7][8]

അവൾ ജനിച്ച ബെയിൻ ബ്രീഗ് എസ്റ്റേറ്റിലും വാഷിംഗ്ടൺ ഡി.സി.യിലെ ഡ്യൂപോണ്ട് സർക്കിളിനടുത്തുള്ള അവളുടെ മാതാപിതാക്കളുടെ വീട്ടിലുമായി അവർ താമസിക്കുകയും വളരുകയും ചെയ്തു. 1912-ൽ അവളുടെ മാതാപിതാക്കൾ പിൽക്കാലത്ത് ഗ്രോസ്‌വെനർ മെട്രോ സ്റ്റേഷനായി മാറിയ മേരിലാൻഡിലെ നോർത്ത് ബെതെസ്ഡയിലെ ഒരു വലിയ ഫാമിലേക്ക് താമസം മാറ്റി.[9]

വിദ്യാഭ്യാസം[തിരുത്തുക]

ബുദ്ധിമതിയും എളിമയുള്ളവളും ശുഭാപ്തിവിശ്വാസിയുമായി വിശേഷിപ്പിക്കപ്പെടുന്ന ഗ്രോസ്‌വെനർ മെരിലാൻഡിലെ ബാൾട്ടിമോറിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി മെഡിക്കൽ പ്രോഗ്രാമിലെ ആദ്യത്തെ വനിതാ ബിരുദധാരികളിൽ ഒരാളായി മാറി. അവർ നേരത്തെ സ്ത്രീകൾക്കായുള്ള ലിബറൽ ആർട്‌സ് കോളേജും അമേരിക്കൻ ഐക്യനാടുകളിലെ എലൈറ്റ് "സെവൻ സിസ്റ്റേഴ്‌സ്" സർവ്വകലാശാലകളിൽ ഒന്നുമായിരുന്ന മസാച്യുസെറ്റ്‌സിലെ മൗണ്ട് ഹോളിയോക്ക് കോളേജിലും പഠിച്ചിരുന്നു.[10] 1927-ൽ മൗണ്ട് ഹോളിയോക്കിൽനിന്ന് ഫി ബീറ്റാ കാപ്പയിൽ നിന്ന് ബിരുദം നേടിയ അവർ 1931-ൽ മെഡിക്കൽ ബിരുദവും പൂർത്തിയാക്കി. തുടർന്ന് പീഡിയാട്രീഷ്യൻ ആയിത്തീരുകയും വാഷിംഗ്ടൺ ഡി.സി.യിലെ കുട്ടികളുടെ ആശുപത്രിയിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടി ജോലി ചെയ്യുകയും 35 വർഷത്തെ സേവനത്തിന് ശേഷം അവിടെനിന്ന് വിരമിക്കുകയും ചെയ്തു.[11]

സ്വകാര്യ ജീവിതം[തിരുത്തുക]

ഗ്രോസ്‌വെനർ ഒരിക്കലും വിവാഹം കഴിച്ചിട്ടില്ലെങ്കിലും നോവ സ്കോട്ടിയയിലെ ബാഡ്‌ഡെക്കിലെ ബെയ്‌ൻ ബ്രീഗിൽ നിരവധി തലമുറകളിലെ ബെൽ സന്തതികളുടെ 60 ഓളം മരുമക്കൾക്ക് അവർ അനൗദ്യോഗികമായി മാതൃസ്ഥാനീയയായിരുന്നു. 'ആന്റി മേബൽ' എന്ന പേരിൽ എസ്റ്റേറ്റിലെ ബന്ധുക്കൾക്കിടിയിൽ അറിയപ്പെട്ടിരുന്ന അവർ കനേഡിയൻ എസ്റ്റേറ്റിലും യു.എസ് തലസ്ഥാനത്തും "കുടുംബത്തിലെ നേതൃത്വത്തിന്റെ" ഒരു പ്രധാന ഭാഗമായിരുന്നു.[12] ബാഡ്‌ഡെക്ക് സമൂഹത്തിൽ അവർ 'ഡോ. മേബൽ' എന്നറിയപ്പെട്ടിരുന്നു.[13]

മരണം[തിരുത്തുക]

പിന്നീടുള്ള വർഷങ്ങളിൽ അവൾക്ക് ഹൃദയസ്തംഭനമുണ്ടായെങ്കിലും സമൂഹത്തിലെ ആളുകളുമായുള്ള അടുത്ത ബന്ധം കാരണം ബെൽ എസ്റ്റേറ്റിൽ തന്നെ തുടരാൻ തീരുമാനിച്ചു.[14][15] 2006 ഒക്‌ടോബർ 30-ന് ബാഡ്‌ഡെക്കിനടുത്തുള്ള ബെൽ എസ്റ്റേറ്റിൽ 101-ാം വയസ്സിൽ ശ്വാസതടസ്സം മൂലം അവൾ മരിച്ചു. 2006 നവംബർ 4-ന് ബാഡ്‌ഡെക്കിലെ ഗ്രീൻവുഡ് യുണൈറ്റഡ് ചർച്ചിൽ അവർക്കായി ഒരു ശവസംസ്‌കാരം നടത്തുകയും താമസിയാതെ വാഷിംഗ്ടൺ ഡി.സി.യിൽ അനുസ്മരണ ചടങ്ങുകൾ നടക്കുകയും ചെയ്തു.[16]

അവലംബം[തിരുത്തുക]

  1. Martin, Sandra. "Mabel Grosvenor, Doctor 1905-2006", Toronto: The Globe and Mail, November 4, 2006, p.S.11. Proquest document ID: 383502285. Retrieved April 12, 2011.
  2. Sullivan, Patricia. Obituary: Mabel Grosvenor, 101, Doctor, Granddaughter Of Inventor Bell, Washington Post, November 9, 2006. Retrieved via the Boston Globe at Boston.com on June 15, 2010.
  3. Sullivan, Patricia. Obituary: Mabel Grosvenor, 101, Doctor, Granddaughter Of Inventor Bell, Washington Post, November 9, 2006. Retrieved via the Boston Globe at Boston.com on June 15, 2010.
  4. Bethune, Jocelyn. "Alexander Graham Bell’s Granddaughter Dies At 101", Halifax, Nova Scotia: The Chronicle Herald, October 31, 2006. Retrieved June 15, 2010.
  5. Sullivan, Patricia. Obituary: Mabel Grosvenor, 101, Doctor, Granddaughter Of Inventor Bell, Washington Post, November 9, 2006. Retrieved via the Boston Globe at Boston.com on June 15, 2010.
  6. Bethune, Jocelyn. "Alexander Graham Bell’s Granddaughter Dies At 101", Halifax, Nova Scotia: The Chronicle Herald, October 31, 2006. Retrieved June 15, 2010.
  7. Martin, Sandra. "Mabel Grosvenor, Doctor 1905-2006", Toronto: The Globe and Mail, November 4, 2006, p.S.11. Proquest document ID: 383502285. Retrieved April 12, 2011.
  8. Toward, Lilias M. Mabel Bell: Alexander's Silent Partner, Methuen, Toronto, 1984, p. 1, ISBN 0-458-98090-0, ISBN 978-0-458-98090-1.
  9. Sullivan, Patricia. Obituary: Mabel Grosvenor, 101, Doctor, Granddaughter Of Inventor Bell, Washington Post, November 9, 2006. Retrieved via the Boston Globe at Boston.com on June 15, 2010.
  10. Sullivan, Patricia. Obituary: Mabel Grosvenor, 101, Doctor, Granddaughter Of Inventor Bell, Washington Post, November 9, 2006. Retrieved via the Boston Globe at Boston.com on June 15, 2010.
  11. Martin, Sandra. "Mabel Grosvenor, Doctor 1905-2006", Toronto: The Globe and Mail, November 4, 2006, p.S.11. Proquest document ID: 383502285. Retrieved April 12, 2011.
  12. Sullivan, Patricia. Obituary: Mabel Grosvenor, 101, Doctor, Granddaughter Of Inventor Bell, Washington Post, November 9, 2006. Retrieved via the Boston Globe at Boston.com on June 15, 2010.
  13. CBC News. Dr. Mabel, Bell's Granddaughter, Dies, CBC News website, October 31, 2006. Retrieved May 10, 2012.
  14. Martin, Sandra. "Mabel Grosvenor, Doctor 1905-2006", Toronto: The Globe and Mail, November 4, 2006, p.S.11. Proquest document ID: 383502285. Retrieved April 12, 2011.
  15. Sullivan, Patricia. Obituary: Mabel Grosvenor, 101, Doctor, Granddaughter Of Inventor Bell, Washington Post, November 9, 2006. Retrieved via the Boston Globe at Boston.com on June 15, 2010.
  16. Martin, Sandra. "Mabel Grosvenor, Doctor 1905-2006", Toronto: The Globe and Mail, November 4, 2006, p.S.11. Proquest document ID: 383502285. Retrieved April 12, 2011.
"https://ml.wikipedia.org/w/index.php?title=മാബൽ_എച്ച്._ഗ്രോസ്‌വെനർ&oldid=3840185" എന്ന താളിൽനിന്ന് ശേഖരിച്ചത്