അലക്സാണ്ടർ ഗ്രഹാം ബെൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അലക്സാണ്ടർ ഗ്രഹാം ബെൽ | |
|---|---|
Portrait of Alexander Graham Bell c. 1910 |
|
| ജനനം | 3 മാർച്ച് 1847 എഡിൻബറോ, സ്കോട്ട്ലണ്ട്. |
| മരണം | 1922 ഓഗസ്റ്റ് 2 (പ്രായം 75) Beinn Bhreagh, നോവ സ്കോട്ടിയ, കാനഡ. |
| മരണ കാരണം | Pernicious anemia |
| വിദ്യാഭ്യാസം | University of Edinburgh University College London |
| തൊഴിൽ | Inventor, Scientist, Professor (Boston University) |
| അറിയപ്പെടുന്നത് | Inventor of the telephone |
| ജീവിത പങ്കാളി | Mabel Hubbard (married 1877–1922) |
| മക്കൾ | (4) Two sons who died in infancy and two daughters |
| മാതാപിതാക്കൾ | Alexander Melville Bell Eliza Grace Symonds Bell |
| ബന്ധുക്കൾ | Gardiner Greene Hubbard (father-in-law) Gilbert Hovey Grosvenor (son-in-law) Melville Bell Grosvenor (grandson) |
ടെലിഫോണിന്റെ ഉപജ്ഞാതാവായി പരക്കെ കണക്കാക്കപ്പെടുന്ന ശാസ്ത്രജ്ഞനാണ് അലക്സാണ്ടർ ഗ്രഹാം ബെൽ (മാർച്ച് 3, 1847 - ഓഗസ്റ്റ് 2, 1922). സ്കോട്ട്‌ലാന്റിലെ എഡിൻബറോയിലാണ് ഇദ്ദേഹം ജനിച്ചത്. ബെല്ലിന്റെ മുത്തച്ഛനും അച്ഛനും സഹോദരനും ഉച്ചാരണശാസ്ത്രവുമായി ബന്ധപ്പെട്ട മേഖലകളിലാണ് ജോലി ചെയ്തിരുന്നത്. ഇദ്ദേഹത്തിന്റെ അമ്മയും ഭാര്യയും ബധിരരായിരുന്നു. ഈ വസ്തുതകൾ ബെല്ലിന്റെ പ്രവർത്തനങ്ങളെ വളരെയധികം സ്വാധീനിച്ചു. കേൾവി-സംസാര ശക്തികളേക്കുറിച്ചുള്ള പഠനങ്ങൾ ടെലിഫോണിന്റെ കണ്ടുപിടിത്തത്തിലേക്ക് ബെല്ലിനെ നയിച്ചു. 1876-ൽ ഇദ്ദേഹം ടെലിഫോണിന്റെ യു.എസ് പേറ്റന്റ് നേടി. 75-ആം വയസിൽ -1922 ഓഗസ്റ്റ് 2ന്- കാനഡയിലെ നോവ സ്കോട്ടിയയിൽവച്ച് അന്തരിച്ചു.