മാണിക്കവാചകർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശൈവസന്ന്യാസി ആയിരുന്ന പ്രസിദ്ധ തമിഴ് കവി ആണ് മാണിക്കവാചകർ. തിരുവാതവൂരിൽ ജീവിച്ചിരുന്നതായി കരുതുന്നു. ഭക്തിരസപ്രധാനമായ തിരുവാചകം എന്ന കാവ്യത്തിന്റെ കർത്താവ്. 51 കാവ്യഖണ്ഡങ്ങൾ ഉൾക്കൊള്ളുന്ന ഈ കൃതിയിൽ ശൈവതത്ത്വചിന്ത ആവിഷ്കരിക്കുന്നു. `കോവൈ' വിഭാഗത്തിൽപ്പെടുന്ന തിരുക്കോവൈയാർ എന്ന കൃതിയും ഇദ്ദേഹം രചിച്ചതാണെന്ന് അഭിപ്രായമുണ്ട് .