മാട്രിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു m*n മാട്രിക്സ്

ഗണിതശാസ്ത്രത്തില്‍ ചതുരാകൃതിയില്‍ സംഖ്യകളെ വിന്യസിക്കുന്ന രീതിയാണ് മാട്രിക്സ്.സംഖ്യകളെ വരികളും നിരകളും ആയാണ് വിന്യസിക്കുന്നത്.നിരകളുടേയും വരികളുടേയും എണ്ണം തുല്യമാവണമെന്നില്ല.ഒരു മട്രിക്സിന് സാരണികത്തെപ്പോലെ(Determinent) സംഖ്യാത്മകമൂല്യം കണ്ടെത്താനാവില്ല.സംഖ്യകളെ മൊത്തത്തില്‍ ബ്രാക്കറ്റിനുള്ളിലായാണ് വിന്യസിക്കുന്നത്.

ഉള്ളടക്കം

[തിരുത്തുക] കോടി

ഒരു മാട്രിക്സിന്റെ കോടി(Order) നിര്‍ണ്ണയിക്കുന്നത് അതിന്റെ നിരയേയും വരിയേയും അടിസ്ഥാനപ്പെടുത്തിയാണ്.ഒരു മാട്രിക്സിലെ വരികളുടേയും നിരകളുടേയും എണ്ണത്തേയാണ് കോടി എന്നു പറയുന്നത്.m അക്ഷരം വരിയുടെ എണ്ണത്തേയും n എന്ന അക്ഷരം നിരയുടെ എണ്ണത്തേയും സൂചിപ്പിച്ചാല്‍ കോടി mXn (m ബൈ n) ആണെന്ന് പറയാം.

[തിരുത്തുക] വിവിധതരം മാട്രിക്സുകള്‍

[തിരുത്തുക] നിര മട്രിക്സ്

ഒരു നിര മാത്രമുള്ള മാട്രിക്സാണ് നിര മാട്രിക്സ്

[തിരുത്തുക] വരി മാട്രിക്സ്

ഒരു വരി മാത്രമുള്ള മാട്രിക്സാണ് വരി മാട്രിക്സ്

[തിരുത്തുക] സമചതുര മാട്രിക്സ്

ഒരു മാട്രിക്സിന്റെ നിരയുടെ എണ്ണവും വരിയുടെ എണ്ണവും തുല്യമായാല്‍ അത്തരം മാട്രിക്സാണ് സമചതുരമാട്രിക്സ്(Square matrix).ഇവിടെ m=n ആയിരിയ്ക്കും

[തിരുത്തുക] വികര്‍ണ്ണ മാട്രിക്സ്

വികര്‍ണ്ണപദങ്ങളൊഴികെ എല്ലാപദങ്ങളും പൂജ്യം ആയ മാട്രിക്സ് ആണ് വികര്‍ണ്ണമാട്രിക്സ്(Diagonal matrix).ഇത് ഒരു സമചതുരമാട്രിക്സ് ആയിരിയ്ക്കുക കൂടി വേണം.

[തിരുത്തുക] തല്‍സമക മാട്രിക്സ്

ഒരു വികര്‍ണ്ണമാട്രിക്സിലെ വികര്‍ണ്ണങ്ങളെല്ലാം 1ഉം ബക്കിയെല്ലാം പൂജ്യവും ആയ മാട്രിക്സ് ആണിത്(Identity matrix).ഇതിനെ യൂണിറ്റ് മാട്രിക്സ് എന്നുകൂടി പറയുന്നു.

[തിരുത്തുക] പക്ഷാന്തരിതം

ഒരു മാട്രിക്സിലെ വരികളെ നിരകളായും നിരകളെ വരികളായും മാറ്റിയെഴുതുമ്പോള്‍ കിട്ടുന്ന പുതിയ മാട്രിക്സ് ആണ് പക്ഷാന്തരിതം(Transpose).mXn കോടിയുള്ള ഒരു മാട്രിക്സിന്റെ പക്ഷാന്തരിതത്തിന്റെ കോടി nXm ആയിരിക്കും.

"http://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം