മാജിക് റിയലിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(മാജിക്കല്‍ റിയലിസം എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദ് സമ്മിറ്റ്, കാന്‍‌വാസില്‍ ചിത്രീകരിച്ച ഒരു സീക്ലീ, മൈക്കല്‍ പാര്‍ക്കെസ്
ദ് സമ്മിറ്റ്, കാന്‍‌വാസില്‍ ചിത്രീകരിച്ച ഒരു സീക്ലീ, മൈക്കല്‍ പാര്‍ക്കെസ്

യഥാര്‍ത്ഥമായ ഒരു കഥാസാഹചര്യത്തില്‍ മായാകഥാപാത്രങ്ങള്‍ കടന്നുവരുന്ന കലാശാഖയാണ് മാജിക് റിയലിസം (മാജിക്കല്‍ റിയലിസം)

ഇന്ന് മാജിക്കല്‍ റിയലിസം എന്ന പദം അതിന്റെ മുകളില്‍ നിര്‍വ്വചിച്ച അര്‍ത്ഥത്തേക്കാള്‍ വ്യാപകമായി വിവരണാ‍ത്മകമായ അര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നത്. ആദ്യമായി ജര്‍മ്മന്‍ കലാനിരൂപകനായ ഫ്രാന്‍സ് റോഹ് ആയിരുന്നു ഈ പദം ഉപയോഗിച്ചത്. രൂപാന്തരയാഥാര്‍ത്ഥ്യത്തെ കാണിക്കുന്നതിനായിരുന്നു ഈ പദം ഫ്രാന്‍സിസ് റോഹ് ഉപയോഗിച്ചത്. പിന്നീട് വെനെസ്വേലന്‍ എഴുത്തുകാരനായ ആര്‍തുറോ ഉസ്ലാര്‍-പിയേത്രി ഈ പദം ചില ലാറ്റിനമേരിക്കന്‍ സാഹിത്യകാരന്മാരുടെ കൃതികളെ വിവരിക്കുവാന്‍ ഉപയോഗിച്ചു. ക്യൂബന്‍ എഴുത്തുകാരനും ഉസ്ലാര്‍-പിയേത്രിയുടെ സുഹൃത്തുമായ അലെജോ കാര്‍പെന്റിയേര്‍ "ലൊ റിയാല്‍ മാരവില്ലൊസോ" (മനോഹരമായ യാഥാര്‍ത്ഥ്യം) എന്ന പദം തന്റെ നോവലായ ദ് കിങ്ങ്ഡം ഓഫ് ദിസ് വേള്‍ഡ് (1949) എന്ന കൃതിയുടെ ആമുഖത്തില്‍ ഉപയോഗിച്ചു. സ്വാഭാവികവും അടിച്ചേല്‍പ്പിക്കാത്തതുമായ അന്തരീക്ഷത്തില്‍ അല്‍ഭുതകരമായ കഥാതന്തുക്കള്‍ പ്രത്യക്ഷപ്പെടുന്ന ഒരുതരം ഉന്നതമായ യാഥാര്‍ത്ഥ്യം എന്നതായിരുന്നു കാര്‍പെന്റിയേറുടെ ആശയം. കാര്‍പെന്റിയേറുടെ കൃതികള്‍ 1960-കളില്‍ ആവിര്‍ഭവിച്ച ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യവസന്തത്തിനു ഒരു പ്രധാന പ്രേരകശക്തിയായിരുന്നു.മാജിക് റിയലിസം വിദഗ്ദ്ധമായി തന്റെ കൃതികളില്‍ കൂട്ടി ചേര്‍ത്ത വിശ്രുത ലാറ്റിനമേരിക്കന്‍ സാഹിത്യകാരനാണ്‍ ഗബ്രിയേല മാര്‍ക്വിസ്.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം