മര്‍ദ്ദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭൗതികശാസ്ത്രത്തിലും, സാങ്കേതികവിദ്യയിലും, ഇതര വിഷയങ്ങളിലും, ഒരു വസ്തുവിന്റെ ഒരു മാത്ര വിസ്തീര്‍ണ്ണം ഉപരിതലത്തിന് ലംബമായി‍, പ്രയോഗിക്കപ്പെടുന്ന ബലത്തെയാണ് മര്‍ദ്ദം (Pressure) എന്നു വിളിക്കുന്നത്.

ഇതിന്റെ സമവാക്യം താഴെപ്പറയുന്നതാണ്:


p = \frac{F}{A}\ \mbox{or}\ p = \frac{dF}{dA}

ഇതില്‍:

p - മര്‍ദ്ദം
F - ലംബമായി അനുഭവപ്പെടുന്ന ബലം
A -വിസ്തീര്‍ണ്ണം

മര്‍ദ്ദം ഒരു അദിശ അളവാണ്. പാസ്കല്‍ (Pa) ആണ് ഇതിന്റെ എസ്.ഐ. ഏകകം. 1 Pa = 1 N/m2(ന്യൂട്ടണ്‍ മീറ്റര്‍ സ്ക്വയര്‍)

പാസ്കല്‍ നിയമമനുസരിച്ച് ഒരു ദ്രവത്തിലെ ഒരു ബിന്ദുവില്‍ എല്ലാ ദിശയിലും അനുഭവപ്പെടുന്ന മര്‍ദ്ദം തുല്യമയിരിക്കും. മര്‍ദത്തിന്റെ SI യുണിറ്റ്‌ പസ്കാല്‍(Pa) ആണ് . ഈ യുണിറ്റ്‌ നിലവില്‍ വന്നത് 1971 നു ശേഷമാണു.,എന്നാല്‍ അതിനു മുമ്പ്‌ N/m2 എന്നാ രൂപത്‌ിലയിരുന്നു ഇതുണ്ടയിരുന്നത്. ലോകത്തിന്റെ ചില ഭാഗങ്ങളില്‍ pound per square inch (psi) , bar എന്നാണ് ഉപയോഗിക്കുന്നത്.

[തിരുത്തുക] വ്യാപകമര്‍ദ്ദം

ഒരു പ്രതലത്തില്‍ ലംബമായി അനുഭവപ്പെടുന്ന ആകെ ബലത്തെ വ്യാപക മര്‍ദ്ദം എന്നു പറയുന്നു. വ്യാപകമര്‍ദ്ദത്തെ വിസ്തീര്‍ണ്ണം കൊണ്ട് ഹരിച്ചാണ്‌ പല പ്രശ്നങ്ങളിലും മര്‍ദ്ദം കണ്ടെത്തുന്നത്.


"http://ml.wikipedia.org/wiki/%E0%B4%AE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A6%E0%B5%8D%E0%B4%A6%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം