മത്തി
| മത്തി | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | Actinopterygii |
| നിര: | Clupeiformes |
| കുടുംബം: | Clupeidae |
| ഉപകുടുംബം: | Clupeinae |
| Alliance: | Sardine |
| genera | |
ഭക്ഷ്യയോഗ്യമായ കടൽ മത്സ്യമാണ് മത്തി. ചാള എന്ന പേരിലും അറിയപ്പെടുന്നു. ഇംഗ്ലീഷിൽ സാർഡിൻ Sardine എന്നറിയപ്പെടുന്നു. സാർഡിനിയ ദ്വീപിനു സമീപം ഇവയെ കണ്ടെത്തിയത് കൊണ്ടാണ് ഇവക്ക് ഇങ്ങനെ ഒരു പേർ വരുവാൻ കാരണം. അറ്റലാന്റിക് സമുദ്രവും പസഫിക് സമുദ്രവും മത്തിയുടെ മുഖ്യ ഉറവിടങ്ങളാണ്.
[1] പൊള്ളിച്ചും,വറുത്തും, അച്ചാർ ആക്കിയും മറ്റും മത്തി വിവിധ രൂപത്തിൽ ഉപയോഗിക്കാറുണ്ട്. കേരളത്തിലെ മീൻ വിപണിയിൽ വലിയ ഇനം മീനുകൾക്കാണ് കൂടുതൽ മാന്യത കിട്ടിക്കാണുന്നത് . എന്നാൽ ചെറിയ മീനുകളാണ് കൂടുതൽ ആരോഗ്യകരം എന്ന് ശാസ്ത്രലോകം പറയുന്നു. ഈ നിലയ്ക്ക് സാധാരണക്കാർക്ക് ആശ്രയിക്കാവുന്ന മൽസ്യ ഇനമായ മത്തിയാണ് വലിയ ഇനം മീനുകളെ മാറ്റി നിർത്തി, തീൻ മേശകളിൽസ്ഥാനം പിടിക്കേണ്ടത്. എന്നാൽ വറുത്ത് ഉപയോഗിക്കുന്നതിനേക്കാൾ, കറി ആയി ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത് എന്നതും കണക്കിലെടുക്കേണ്ടതാണ്.
ഉള്ളടക്കം |
[തിരുത്തുക] പോഷക മൂല്യം
മെച്ചപ്പെട്ട ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡിനാൽ സമ്പുഷ്ടമാണ് മത്തി. പതിവായി ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് അൽഷൈമേഴ്സ് രോഗം വരാതിരിക്കാൻ സഹായിക്കുമെന്ന് സമീപകാല പഠനങ്ങൾ പറയുന്നു[2]. ഒമേഗ-3 കൂടാതെ ജീവകം ഡി,കാൽസ്യം, ബി12,മാംസ്യം എന്നിവയും മത്തിയിൽ അടങ്ങിയിട്ടുണ്ട്[3].
[തിരുത്തുക] മത്തി(ചാള) പൊരിച്ചതു് ഉണ്ടാക്കുന്ന വിധം
[തിരുത്തുക] ചേരുവ
കഴുകി നീളത്തിൽ മുറിച്ചുവെച്ച മത്തി - 10 എണ്ണം. വെളിച്ചണ്ണ - 50 മി.ലി , മുളകുപൊടി - 4 ടീസ്പൂൺ , മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ , കൂരുമുളകു് - 1 ടീസ്പൂൺ , ഉപ്പു് - ആവശ്യത്തിനു്
[തിരുത്തുക] ഉണ്ടാക്കുന്നവിധം
കഴുകിയ വൃത്തിയാക്കിയ മത്തി ഒരു പാത്രത്തിൽ എടുക്കുക. ശേഷം ആവശ്യത്തിനു ഉപ്പു ചേർത്തു് നന്നായി കൈകൊണ്ടു ഇളക്കുക. കരുതിവച്ച ചേരുവകൾ അതിലേക്കു് പാത്രത്തിലേക്കു് ഇടുക. നന്നായി വീണ്ടും ഇളക്കുക. ശേഷം തിളപ്പിച്ച വെളിച്ചണ്ണയിലേയ്ക്കു ചേരുവകൾ ചേർത്തു ഇളക്കിയ മത്തി അതിലേക്കു ഇടുക. ആവശ്യത്തിനു് വെന്തുകഴിയുമ്പോൾ എടുത്തു വയ്ക്കുക.
[തിരുത്തുക] ചിത്രങ്ങൾ
[തിരുത്തുക] മറ്റ് ലിങ്കുകൾ
- മത്തി വ്യത്തിയാക്കി പാക്ക് ചെയ്യുന്നത് മൈൻ ഉൽക്കടൽ മത്തി(Sardine) അക്വേറിയത്തിൽ നിന്ന്
[തിരുത്തുക] അവലംബം
- ↑ "BBC Good Food". BBC. http://www.bbcgoodfood.com/content/knowhow/glossary/sardine/.
- ↑ www.mailtribune.com, November 6, 2007 "Oily brain food ... Yum". Accessed April 3, 2009.
- ↑ New York State Health Department. "Vitamin D and Healthy Bones" Accessed May 17, 2008.