മണ്‍‌സൂണ്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കൊല്‍ക്കത്തയിലെ ഹൗറ പാലത്തിനു സമീപത്തു നിന്നുള്ള മണ്‍സൂണ്‍ മേഘങ്ങളുടെ ഒരു ദൃശ്യം

ഭൂമിയിലെ കാലാവസ്ഥ തീരുമാനിയ്ക്കുന്നതില്‍ പ്രധാനമാണ് മണ്‍സൂണ്‍. ഋതുക്കള്‍ എന്നഅര്‍ത്ഥമുള്ള അറബി പദമായ മൗസിം [1],മലയ പദമായ മോന്‍സിന്‍ ഏഷ്യന്‍ പദമായ മോവ്സം എന്നിവയില്‍ നിന്നുമാണ് മണ്‍സൂണ്‍ എന്ന പദം ഉണ്ടായത്. ഭൂമി അതിന്റെ സാങ്കല്പിക അച്ചുതണ്ടില്‍ 23ഡിഗ്രി ചരിഞ്ഞാണ് ഭ്രമണം ചെയ്യുന്നത്. ആയതിനാല്‍ സൂര്യന്റെ സ്ഥാനം ഭൂമദ്ധ്യരേഖയ്ക്കു തെക്കും വടക്കുമായി മാറിക്കൊണ്ടിരിയ്ക്കും. അപ്രകാരം ഉത്തരാര്‍ദ്ധഗോളത്തില്‍ മാര്‍ച്ച് മുതല്‍ സെപ്തം‌ബര്‍ വരെയും ദക്ഷിണാര്‍ദ്ധഗോളത്തില്‍ ബാക്കി ആറുമാസക്കാലവും സൂര്യന്റെ സ്ഥാനം നിര്‍ണ്ണയിച്ചിരിയ്കുന്നു. ഈ കാലങ്ങളില്‍ വേനല്‍ക്കാലം അനുഭവപ്പെടുന്നു.മണ്‍സൂണിനു നിദാനം ലഘുമര്‍ദ്ദമേഖലയുടേയും, ഗുരുമര്‍ദ്ദമേഖലയുടേയും രൂപീകരണമം ആണ്. ഗുരുമര്‍ദ്ദമേഖലയില്‍ നിന്നും ലഘുമര്‍ദ്ദമേഖലയിലേയ്ക്കുള്ള നീരാവി കാറ്റിന്റെ സഞ്ചാരത്താല്‍ മഴ ലഭിയ്ക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] മണ്‍സൂണ്‍വാതം

മണ്‍സൂണ്‍ ഒരു കാലികവാതമാണ്.ഒരു നിശ്ചിതകാലത്ത് വഴിമാറിയെത്തുന്ന കാറ്റാണ് മണ്‍സൂണ്‍ കാറ്റ്.ഭാരതത്തില്‍ ഏറെക്കുറേയും ഭാഗങ്ങളില്‍ ഉത്തരാര്‍ദ്ധഗോളത്തിലെ വാണിജ്യവാതത്തിന്റെ ഗതിയിലാണ്.വടക്കുകിഴക്കന്‍ കാറ്റ് എന്നറിയപ്പെടുന്ന ഈ കാറ്റ് ഭാരതത്തില്‍ കരയിലൂടേയാണ് അധികമായും വീശുന്നത്.ഈ കാറ്റ് വരണ്ടതാണ്.ഈ കാറ്റിന്റെ ദിശയില്‍ പെട്ടെന്ന് വ്യതിയാനമുണ്ടാവുകയും ദിശ നേരെ വിപരീതമാവുകയും ചെയ്യുന്നു.ഈ പ്രതിഭാസമാണ് മണ്‍സൂണ്‍.

കരയില്‍ മര്‍ദ്ദം കുറവായും കടലില്‍ കൂടുതലായും അനുഭവപ്പെടുന്ന സമയം കടലിലെ മര്‍ദ്ദമേറിയ വായു കരയിലേയ്ക്ക് വലിച്ചെടുക്കപ്പെടുന്നു.ഇത് വായുപ്രവാഹത്തിന് കാരണമാകുന്നു.തത്ഫലമായി ഇന്ത്യന്‍ മഹാസമുദ്രത്തിലെ വായു അറബിക്കടലിലെത്തുന്നു.കോറിയോലിസിസ് ബലത്തിന്റെ ഫലമായി പൂര്വാഭിമുഖമാകുന്ന കാറ്റിന്റെ ഗതി വായു പ്രവാഹം ശക്തമാകുന്നതോടെ കരയിലേയ്ക്ക് വീശുന്നു.ഇങ്ങനെ വീശുന്ന കാറ്റ് ആദ്യമായി കരയില്‍ പ്രവേശിയ്ക്കുന്നത് കേരള തീരത്താണ്.ജൂണ്‍ മാസത്തില്‍ ആദ്യം കേരളത്തിലും ആദ്യവാരത്തില്‍ ഗോവയിലും ജൂണ്‍ പത്തോടെ മും‌ബൈയിലും എത്തുന്നു.ജൂലൈ മാസത്തോടെ ഭാരതത്തില്‍ മുഴുവനായും മണ്‍സൂണ്‍ അനുഭവപ്പെടുന്നു.

മണ്‍സൂണ്‍ കാറ്റ് കടന്നുവരുന്നത് നീരാവിയും കൊണ്ടാണ്.നീരാവി കാര്‍മേഘങ്ങളായി കനത്ത മഴയ്ക്ക് ഇടവരുന്നു.

[തിരുത്തുക] തെക്കേ അമേരിയ്ക്കന്‍ മണ്‍സൂണ്‍

ബ്രസീലിലാണ് ഈ മണ്‍സൂ വഴി ധാരാളമായി മഴ ലഭിയ്ക്കുന്നത്.ഈ മണ്‍സൂണിനാല്‍ ദുരിതമനുഭവിയ്ക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് ജനിറോ

[തിരുത്തുക] ആഫ്രിക്കന്‍ മണ്‍സൂണ്‍

സഹാറ മരുഭൂമിയിലും അറ്റ്ലാന്റിക് സമുദ്രത്തിലുമുണ്ടാകുന്ന താപവ്യതിയാനമാണ് ഇതിനു കാരണം.ലഘുമര്‍ദ്ദമേഖലകളിലുണ്ടാകുന്ന വ്യതിയാനങ്ങളും ഹേതുവാണ്.

[തിരുത്തുക] തെക്കുപടിഞ്ഞാറന്‍ ഉഷ്ണകാലമണ്‍സൂണ്‍

ഇന്ത്യയില്‍ അനുഭവപ്പെടുന്ന മണ്‍സൂണ്‍ ആണ്‍ ഇത്, ജൂണ്‍ മുതല്‍ സെപ്തം‌ബര്‍ വരേയുള്ള കാലമാണ് ഇത് അനുഭവപ്പെടുന്നത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും വീശുന്ന നീരാവി നിറഞ്ഞ കാറ്റാണ്‌ ഈ മണ്‍സൂണിന്‌ നിദാനം.

[തിരുത്തുക] വടക്കുകിഴക്കന്‍ മണ്‍സൂണ്‍

ഒക്റ്റോബര്‍ മാസത്തില്‍ ആരംഭിക്കുന്ന വടക്കുകിഴക്കന്‍ മണ്‍സൂണ്‍ അഥവാ തുലാവര്‍ഷം ഡിസംബര്‍ വരേയും നീണ്ടുനിനില്‍ക്കാറുണ്ട്. ഉത്തരാര്‍ദ്ധഗോളത്തില്‍ 25ഡിഗ്രി സെല്‍ഷ്യനുതാഴേയായിരിയ്ക്കും താപനില.

[തിരുത്തുക] അവലംബം

  1. http://www.bbc.co.uk/weather/features/understanding/monsoon.shtml
"http://ml.wikipedia.org/wiki/%E0%B4%AE%E0%B4%A3%E0%B5%8D%E2%80%8D%E2%80%8C%E0%B4%B8%E0%B5%82%E0%B4%A3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം