ബേഡ്സ് ഓഫ് അമേരിക്ക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അമേരിക്കയിലെ പക്ഷികൾ ( The Birds of America) |
|
|---|---|
|
Carolina pigeon (now called Mourning dove)
|
|
| കർത്താവ് | ജോൺ ജെയിംസ് ഓഡുബോൺ |
| രാജ്യം | അമേരിക്ക |
| ഭാഷ | ഇംഗ്ലീഷ് |
| പ്രസിദ്ധീകരിച്ച വർഷം | 1827 |
| ഐ.എസ്.ബി.എൻ. | NA |
ലോകത്തിൽ നിലവിലുള്ളതിൽ ഏറ്റവും വിലയേറിയ പുസ്തകം എന്ന ബഹുമതി കരസ്ഥമാക്കിയ ഗ്രന്ഥമാണ് അമേരിക്കയിലെ പക്ഷികൾ (English:Birds of America). ജെയിംസ് ഓഡുബോൺ എന്ന വ്യക്തി 19-ആം നൂറ്റാണ്ടിലെഴുതിയതാണീ പുസ്തകം [1]. ഈ പുസ്തകത്തിന്റെ ഒരു പ്രതി 1.15 കോടി ഡോളറിനാണ് 2010 ഡിസംബർ 7-ന് ലണ്ടനിൽ ലേലം ചെയ്യപ്പെട്ടത്. [2].ഗ്രന്ഥകർത്താവ് ഇതിലെ ചിത്രങ്ങൾ വരച്ചുതീർത്തത് ഒരു വ്യാഴവട്ടക്കാലം കൊണ്ടാണ്.