ബീവർഹെഡ്-ഡീർലോഡ്ജ് ദേശീയ വനം

Coordinates: 46°08′N 112°50′W / 46.133°N 112.833°W / 46.133; -112.833
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബീവർഹെഡ്-ഡീർലോഡ്ജ് ദേശീയ വനം
Lemhi Pass in the Beaverhead-Deerlodge National Forest
Map showing the location of ബീവർഹെഡ്-ഡീർലോഡ്ജ് ദേശീയ വനം
Map showing the location of ബീവർഹെഡ്-ഡീർലോഡ്ജ് ദേശീയ വനം
LocationMontana, USA
Nearest cityButte, MT
Coordinates46°08′N 112°50′W / 46.133°N 112.833°W / 46.133; -112.833
Area3,357,826 acres (13,588.64 km2)[1]
Established1905
Governing bodyU.S. Forest Service
WebsiteBeaverhead-Deerlodge National Forest

ബീവർഹെഡ്-ഡീർലോഡ്ജ് ദേശീയ വനം അമേരിക്കൻ ഐക്യനാടുകളിലെ മൊണ്ടാന സംസ്ഥാനത്തെ ദേശീയ വനങ്ങളിൽ ഏറ്റവും വലുതാണ്. 3.36 ദശലക്ഷം ഏക്കർ (13,600 ചതുരശ്ര കിലോമീറ്റർ) വിസ്തീർണ്ണമുള്ള ഈ ദേശീയ വനം ഒമ്പത് വ്യത്യസ്ത ഭാഗങ്ങളായി വിഭജിക്കപ്പെട്ട് സംസ്ഥാനത്തിന്റെ തെക്കുപടിഞ്ഞാറൻ പ്രദേശത്തെ എട്ട് കൗണ്ടികളിലായി വ്യാപിച്ചുകിടക്കുന്നു. 1908-ൽ രണ്ട് വനങ്ങൾക്ക് പേരിട്ട പ്രസിഡന്റ് തിയോഡോർ റൂസ്‌വെൽറ്റ് 1996-ൽ  അവ ലയിപ്പിച്ചു. മൊണ്ടാനയിലെ ഡിലോണിലാണ് ദേശീയ വനത്തിൻറെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്. റൂസ്‌വെൽറ്റിന്റെ യഥാർത്ഥ നിയമനിർമ്മാണത്തിൽ, ഡീർലോഡ്ജ് ദേശീയ വനത്തെ ബിഗ് ഹോൾ ഫോറസ്റ്റ് റിസർവ് എന്നാണ് വിളിച്ചിരുന്നത്. മൊണ്ടാനയിലെ ബട്ട് ആസ്ഥാനമായുള്ള അനക്കോണ്ട കോപ്പർ മൈനിംഗ് കമ്പനി അപ്പർ  ബിഗ് ഹോൾ നദിയുടെ നീർത്തടങ്ങൾ വെട്ടിവെളുപ്പിക്കാൻ തുടങ്ങിയതാണ് ഈ റിസർവ്വിൻറെ സൃഷ്ടിയ്ക്ക് കാരണമായത്. അനക്കോണ്ട ലോഹമുരുക്ക് വ്യവസായ ശാലയിൽനിന്നുള്ള പുക മലിനീകരണവും തുടർന്നുള്ള രൂക്ഷമായ മണ്ണൊലിപ്പും ഈ പ്രദേശത്തെ നശിപ്പിക്കുകയായിരുന്നു. ഈ പ്രദേശത്തേക്ക് നിരവധി യാത്രകൾ നടത്തിയ റൂസ്‌വെൽറ്റിനോട് റാഞ്ചർമാരും പരിപാലകരും ഒരുപോലെ പരാതിപ്പെട്ടിരുന്നു.

അവലംബം[തിരുത്തുക]

  1. "Land Areas of the National Forest System" (PDF). U.S. Forest Service. January 2012. Retrieved June 24, 2012.