ബിർളാ മന്ദിർ, ജയ്പൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിർളാ മന്ദിർ, ജയ്പൂർ

രാജസ്ഥാനിന്റെ തലസ്ഥാനമായ ജൈപൂരിൽ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് ബിർളാ മന്ദിർ(ഇംഗ്ലീഷ്: Birla Mandir) എന്നറിയപ്പെടുന്ന ലക്ഷ്മീ നാരായണ ക്ഷേത്രം. രാജ്യവ്യാപകമായി സ്ഥിതിചെയ്യുന്ന ബിർളാ ക്ഷേത്രശൃംഖലയിൽ പെടുന്ന ഒരു ക്ഷേത്രം കൂടിയാണ് ഇത്. മോത്തി ദുങാരി എന്നറിയപ്പെടുന്ന ഒരു കുന്നിൻ പ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മാർബ്ബിളാണ് ഈ ക്ഷേത്രത്തിന്റെ ഒരു പ്രധാന നിർമ്മാണ വസ്തു.

1988കളിൽ ബിർളാ ഗ്രൂപ്പാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ഹൈന്ദവ വിശ്വാസപ്രകാരം സ്ഥിതിയുടെ ദേവനായ വിഷ്ണുവിനും ധനദേവതയായ ലക്ഷ്മീദേവിക്കും സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രമാണ് ഇത്. അതിനാലാണ് ലക്ഷ്മീ നാരായണ ക്ഷേത്രം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നത്.

ക്ഷേത്രത്തിന്റെ തൂണുകളിൽ ഹൈന്ദവദേവതകളെ കൂടാതെ കൺഫ്യൂഷസ്, യേശുക്രിസ്തു, ശ്രീ ബുദ്ധൻ തുടങ്ങിയ മറ്റു മതാചാര്യരുടെ ശില്പങ്ങളും ചിത്രീകരിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. മൂന്നു മകുടങ്ങളാണ് ഈ ക്ഷേത്രത്തിനുള്ളത്. മനോഹരമായ ഒരു ഹരിതോദ്യാനത്തിനു മധ്യത്തിലായാണ് വെണ്ണക്കല്ലിൽ തീർത്ത ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബിർളാ_മന്ദിർ,_ജയ്പൂർ&oldid=2284667" എന്ന താളിൽനിന്ന് ശേഖരിച്ചത്