ബിസ്മില്ലാഹി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുസ്ലിങ്ങൾ ധാരാളമായി ഉപയോഗിക്കുന്ന ബിസ്മില്ലാഹി റഹ്മാനി റഹീം എന്നതിന്റെ ചുരുക്ക നാമമാണ് ബിസ്മില്ലാഹ്.(ar:بسملة) ഏത് നല്ല കാര്യങ്ങൾ തുടങ്ങുമ്പോഴും മുസ്ലിങ്ങൾ ബിസ്മി ചൊല്ലി തുടങ്ങുന്നു.“പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമം കൊണ്ട്ഞാ

ൻ ആരംഭിക്കുന്നു” എന്നാണ് ഇതിനർത്ഥം. ഖുർ ആനിലെ എല്ലാ സൂറകളുടെയും തുടക്കത്തിൽ ഈ വാക്യം ഉപയോഗിക്കുന്നു. ഇത് ഒരു കൂട്ടക്ഷര ലെറ്റർ ആയി യൂണികോഡിലെ കോഡ്പോയ്ന് U+FDFD ﷽ ചേർത്തിട്ടുണ്ട്.

പശ്ചാത്തലം[തിരുത്തുക]

പേരിൽ എന്നു വെച്ചാൽ ഈ വിഷയത്തിൽ ഞാൻ കാലെടുത്തുവെക്കുന്നത് എന്റെ സ്വന്തം ഇഷ്ടകാരമല്ല. ഇതു പൂർത്തിയാക്കാനും വിജയിപ്പിക്കാനും എനിക്ക് കഴിവില്ല. എന്റെ യജമാനനായ അല്ലാഹു പൂർണ്ണ കഴിവുള്ളവനാണ്.അവന്റെ അനുഗ്രഹം നിമിത്തവും അവന്റെ കഴിവിൽ വിശ്വസിച്ചും അവൻ സഹായീക്കുമെന്നു പ്രതീക്ഷിച്ചും ഞാനിതിനു ഒരുങ്ങുകയാണ്. അവൻ മഹാ കാരുണികനാണ്. ശത്രുക്കളേയും മിത്രങ്ങളെയും വേർതിരിക്കാതെ വ്യാപകമായ നിലയിൽ കാരുണ്യം ചൊരിയുന്നവനാണ്.കാരുണ്യം അവന്റെ ഉറച്ച സവിശേഷതയാണവനെ നിശേധിക്കുകയും ധിക്കരിക്കുകയും ചെയ്യുന്നവർക്ക് പോലും അവൻ കരുണ ചൊരിഞ്ഞു കൊണ്ടിരിക്കുന്നു. എനിക്ക് വളരെ അധികം വീഴ്ച വരുന്നുണ്ടെങ്കിലും ഞാൻ അവനിൽ വിശ്വസിക്കുകയും അവനെ ബഹുമാനിക്കുകയും കഴിവിൽ പെട്ടേടത്തോളം സൂക്ഷ്മതപാലിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് അവന്റെ അനുഗ്രഹവും കാരുണ്യവും തേടി അവന്റെ പേരിൽ ഞാനിതാരംഭിക്കുന്നു എന്നൊക്കയാണ് പേരിൽ എന്നത്കൊണ്ട് അർത്ഥമാക്കുന്നത്.

വെള്ളം കുടിക്കുമ്പോഴും, അനുവദിക്കപ്പെട്ട ജീവിയെ ഭക്ഷിക്കാൻ വേണ്ടി അറുക്കുമ്പോഴും,വിത്ത് വിതക്കുമ്പോഴും വാഹനത്തിൽ കാലെടുത്തു വെക്കുമ്പോഴും ഭാര്യ ഭർത്താക്കന്മാർ തുടങ്ങി ജീവിതത്തിനെ വ്യത്യസ്ത മേഖലകളിൽ മുഇ്മിനീങ്ങൾ ബിസ്മി ഉപയോഗിക്കുന്നു.

ക്രിസ്ത്യാനികൾക്കിടയിൽ[തിരുത്തുക]

അറബി സംസാരിക്കുന്ന ക്രിസ്ത്യാനികൾ പലപ്പോഴും ബസ്മാലാ (അറബി: بسملة) എന്ന പദം ത്രിത്വവാക്യമായ "പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ" (باسم الآب والابن والروح القدس, bismi-l-’abi wa-l-ibni wa-r-rūḥi l-qudusi) എന്നതിനു സൂചകമായി ഉപയോഗിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ബിസ്മില്ലാഹി&oldid=3647626" എന്ന താളിൽനിന്ന് ശേഖരിച്ചത്